To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday, 13 July 2012

വിശ്വവിജയിയായ വിവേകാനന്ദന്‍


വിശ്വവിജയിയായ വിവേകാനന്ദന്‍

പൂന്തിരമാലകളേന്തിയ ശിലയെ
       താമരമലരാക്കി...
ധ്യാനമിരുന്നു ... പൂജിതനാമൊരു
       ഭാരതസന്ന്യാസി  !!
ചാരുദിവാകരതാരകമെങ്ങോ
   പള്ളിയുറങ്ങുമ്പോള്‍...
കപ്പലുകള്‍ക്ക് വിളക്കുമരങ്ങള്‍
   കാവല്‍നില്‍ക്കുമ്പോള്‍...
ഇരുളലമൂടിയഭാരതമണ്ണില്‍
   പടരുംനാളംപോല്‍..
മൂന്നുമാഹബ്ധികളൊന്നായികൂടും
സംഗമബിന്ദുവിലായി....
             തോതാപുരിയുടെ ശിഷ്യന്‍ സാക്ഷാല്‍ 
                 ശ്രീരാമകൃഷ്ണന്‍ 
             തഴുകിയുണര്‍ത്തിയ ജീവിതഗാനം 
                   മാറ്റൊലി കൊള്ളുന്നു !
#################################

നിര്‍ബീജാകൃതയോഗമുണര്‍ത്തും
നിതാന്തനിര്‍വൃതിയില്‍...
 കുണ്ഡലിനിപ്പൊരുളുയിര്‍കൊണ്ടിടും
   ഊര്‍ജ്ജപ്രവാഹത്തില്‍...
ഉണര്‍ന്നിരുന്നു ! യുവസന്ന്യാസി
   പ്രതിഞ്ജചെയ്യുന്നു !
ഉദിച്ചുപോങ്ങുമഭൗമശക്തിയി-
   ലലിഞ്ഞുചൊല്ലുന്നു !
“അജ്ഞതയാകുംപടുകൂപങ്ങളി-
ലനേകലക്ഷങ്ങള്‍
ആണ്ടുകിടക്കുംഭാരതമണ്ണിനു
   വേണ്ടിനിവേദിപ്പൂ...
മദീയ മാനവ ജീവിത കര്‍മ്മം 
     സാദരമര്‍പ്പിപ്പൂ
മഹതീ ! ഭാരതജനനീ ! തവപദ
   കമലം വിടരട്ടെ !! "
തരിച്ചുപോയാവാക്കുകള്‍കേള്‍ക്കെ
     പ്രപഞ്ചഗോളങ്ങള്‍ !
തപോധന്മാര്‍ധ്യാനമിരിക്കും
  ആശ്രമപുഷ്പങ്ങള്‍!! !! 

നിലച്ചിടാത്തൊരുനിര്‍ഝരിയായതു
   ജ്ജ്വലിച്ചുപോങ്ങുമ്പോള്‍
തുടിപ്പുകൊണ്ടു .. ‘ചിക്കാഗോയില്‍’
   മനുഷ്യമസ്തിഷ്കം !!


അനവധിയുവജനഹൃദയങ്ങളിലൂ-
   ടിന്നുമിരമ്പുന്നു....
അഭിനവഭാരതപുണ്യാത്മാവില്‍
   പടര്‍ന്നസംഗീതം !
അതിന്‍റെയസുലഭശക്തിയിലുള്ളില്‍
   ഇരുട്ടുമായുമ്പോള്‍....
അനന്തകോടിജീവിതചക്രം
   കറങ്ങിനില്‍ക്കുന്നു !!

#################################

ജ്യോതിര്‍ഗമയാ/കുപ്പണ മദ്യദുരന്തത്തിന്റെ പാഠം


ജ്യോതിര്‍ഗമയാ

കറുത്തമേഘംവാനിലുദിച്ചാല്‍
കറണ്ട്പോകുമെന്‍നാട്ടില്‍

ഇരുട്ട്ചിതറിയവഴികളിലാരോ
മരിച്ചുവീണു...മദ്യദുരന്തം!!

കാശില്ലാത്തോരുടെകരളിന്
കുളിരേകാന്‍ഗ്രാമംതോറും

ഈമദ്യംപലനാമത്തില്‍
പലരൂപത്തില്‍ഒഴുകുന്നു!

കിഴികെട്ടാന്‍സമ്പാദ്യത്തിനു
വകയില്ലാകൂലിക്കാര്‍തന്‍

മിഴിചൂഴ്ന്നിട്ടീവകമദ്യം
ഇവിടാളിപ്പടരുന്നു!!

ഒഴിവയറോടവരുടെമക്കള്‍
അത്താഴത്തിനുകേഴുമ്പോള്‍
ഈമദ്യംഅവരുടെചെന്നിണ-
മനവരതംമോന്തുന്നു!!

ഇരുളുമ്പോള്‍ കുടിലിന്‍മുന്നില്‍
കലിതുളളുംകോലംപോലെ

വന്നണയുംഅച്ചനെനോക്കി
കൊച്ചുങ്ങള്‍കരയുംനാട്ടില്‍...

കുപ്പണയില്‍ കുപ്പികള്‍ തോറും
വിഷമദ്യംനിറയുമ്പോഴും....

നാടാകെലഹരിപിടിക്കും
ഛാരായമൊഴുകുമ്പോഴും...

അങ്ങകലെതീന്‍മേശകളില്‍
വിലകൂടിയമദ്യംമോന്തി

അധികാരംഅച്ചാറാക്കി

ജനസേവകര്‍നാടുഭരിച്ചു
 പാവങ്ങള്‍ചത്തുതുലഞ്ഞു!

ഒരുസായംസന്ധ്യാനേരം
ദൈവത്തിന്‍നാടു നടുങ്ങി 

കേട്ടില്ലേ!കുണ്ടറയെങ്ങോ
കുപ്പണയില്‍ മദ്യദുരന്തം!

പകലോളംപലവയര്‍നിറയാന്‍
പണിചെയ്യുംപാവങ്ങള്‍തന്‍

നിണതുള്ളികള്‍നുണയാനായി-
പ്പതയുന്നിമദ്യംമണ്ണില്‍!

കൈനിറയെകാശുലെഭിക്കാന്‍ 
ഖഞ്ചാവുംകളളുമൊഴുക്കി

കള്ളന്മാര്‍കൊലചെയ്തെങ്ങോ
മുങ്ങുന്നു!വിഡ്ഢികള്‍ നമ്മള്‍!!

അരുതിനിയുംപോകരുതാരും!
അതിധന്യംമാനവജന്മം!

പണമുള്ളോര്‍ക്കുയരാന്‍വേണ്ടി
പിണമായിത്തീരരുതാരും!

ഇന്നിന്‍റെമുറിവുകളെല്ലാം
ഈലോകംനാളെമറക്കും!

ഇടനെഞ്ചില്‍നിങ്ങളെയോര്‍ത്ത്
കരയാനായാരുണ്ടാകും!!

കുടിലുകളില്‍റാന്തല്‍തൂകി
സന്തോഷപ്പുലരികള്‍കാണാന്‍

കുടിനിര്‍ത്താന്‍നേര്‍ച്ചകള്‍നേരും
നിറമിഴികള്‍കണ്ടോനിങ്ങള്‍...! !!!

തെരുവുകളില്‍പേക്കൂത്താടും
മരണത്തിന്‍നിഴലുകള്‍കണ്ടോ!

അധികാരരാജക്കന്മാര്‍
കൈകൊട്ടുംകാഴ്ചകള്‍കണ്ടോ!

അരുതിനിയുംപോകരുതാരും
അതിധന്യംമാനവജന്മം!

ഇന്നിന്‍റെമുറിവുകളെല്ലാം
ഈലോകംനാളെമറക്കും!

ഇടനെഞ്ചില്‍നിങ്ങളെയോര്‍ത്തു
കരയാനായാരുണ്ടാകും!

ഇവിടുത്തെവയലേലകളില്‍
പവിഴപ്പൂങ്കുലകളുയര്‍ത്താന്‍....

ഇവിടുത്തെജലറാണികളില്‍
ഒഴുകുംപൂന്തോണികള്‍തുഴയാന്‍....

ഇവിടുത്തെകുഞ്ഞുങ്ങള്‍ക്കൊരു
പട്ടാണിക്കുതിരയോരുക്കാന്‍...

പതറാതെതടങ്ങളെടുക്കാന്‍
കദളിത്തൈവാഴകള്‍ചിക്കാന്‍...

ഉരുകുന്നകിടാത്തിക്കുള്ളില്‍
കുളിരേകാന്‍കൂട്ടായിനില്‍ക്കാന്‍.....

കയര്‍മാടുംപാക്കളനടുവില്‍
അവള്‍പാടുംപാട്ടുകള്‍കേള്‍ക്കാന്‍

കരയുന്നകിടാങ്ങല്‍ക്കരികില്‍
കഥപറയാന്‍കവിതകള്‍ചൊല്ലാന്‍...

ഈനാട്ടിന്‍ആത്മവിന്നൊരു
പുതുപുളകപ്പൂവുകള്‍പോലെ...

വന്നാലുംനിങ്ങളിലാരും
എന്‍നാടിനുവലിയമനുഷ്യര്‍!

തിരിതെളിയാന്‍നമ്മുടെമണ്ണില്‍
തലമുറകള്‍ഉയിര്‍കൊണ്ടീടാന്‍

വന്നാലുംനിങ്ങളിലാരും
എന്‍നാടിനുവലിയമനുഷ്യര്‍!
എന്‍നാടിനുവലിയമനുഷ്യര്‍!!!

Monday, 9 July 2012

ഡാര്‍വിന്റെ ശബ്ദം


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
from: kureeppuzhasreekumar kureeppuzhasrekumar kureeppuzhasreekumar@gmail.com
to: Rejeesh Palavila <rejeesh.palavila@gmail.com>
date: 9 July 2012 14:35
subject: Re: Darvinte shabdam/poem/rejeesh palavila
mailed-by: gmail.com
Signed by: gmail.com
: Important mainly because of your interaction with messages in the conversation.
 
 
കുരീപ്പുഴ ശ്രീകുമാര്‍:
 
പ്രിയ രെജീഷ്‌,
അയച്ചുതന്ന ഡാര്‍വിന്റെ ശബ്ദം വായിച്ചു.നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ .
പരിചൊടു എന്ന പ്രയോഗം പുതിയ തലമുറയുടെ
വയനാരീതിക്ക് നിരക്കുന്നതാണോ?
എനിക്ക് സംശയമുണ്ട്‌.ശ്രദ്ധിക്കുമല്ലോ.
തുഞ്ചന്‍ പറമ്പിലെ ക്യാമ്പിനു വരുന്നുണ്ടോ?
സ്നേഹത്തോടെ
ശ്രീ.

Saturday, 30 June 2012

.ഗാന്ധിജി

വെക്തി പൂജയും ഫാന്‍സ്‌ ക്ലബ്‌ മനോഭാവവും ഒരിക്കലും നല്ലതല്ല .ഗാന്ധിജി വിമര്ശിക്കപെടുകയും വായിക്കപ്പെടുകയും ചെയ്യട്ടെ.അദ്ദേഹം അവധൂതനോ അന്യഗ്രഹ ജീവിയോ അല്ല.എന്നാല്‍ ചരിട്രത്ത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം ' എന്ന് പറയാന്‍ അര്‍ഹതയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അതില്‍ ആദ്യം ഗാന്ധിജി തന്നെയാണ്.ചാതുര്‍വര്‍ണ്യം പോലെയുള്ള നിരവധി അന്ധ വിശ്വാസങ്ങളെ ഗാന്ധിജി താലോലിച്ചിരുന്നു,എന്നാല്‍ ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിക്കുന്ന ഒരു പിടി മൂല്യങ്ങളെ അദ്ദേഹം മുറുകെ പിടിച്ചിരുന്നു..വിട്ടുവീഴ്ചയില്ലാതെ അതിനു വേണ്ടി മരണം വരെയും നിലകൊണ്ടു.സ്വാര്‍ത്ഥമതികളും വഞ്ചകരുമായ നിരവധി പേര്‍ ഭരണ ചക്രം തിരിക്കുന്ന ഈ ലോകത്ത് ഗാന്ധിജി തന്റെ പ്രസക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു..അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.ബ്രിട്ടീഷുകാരുടെ സ്ഥാനത് സോമാലിയന്‍ കൊള്ളക്കാര്‍ ആയിരുന്നെങ്കില്‍ ഗാന്ധിജി മഹാത്മാവ് ആവാന്‍ ഉണ്ടാവുമായിരുന്നോ എന്ന് ചോദിക്കുന്നവര്‍ ഗാന്ധിയിലെ മാനവികമായ തലങ്ങളെ ബോധപൂര്‍വം വിസ്മരിച്ചു പോകുന്നു.മത വിശ്വാസി ആയത് കൊണ്ട് അദ്ധേഹത്തെ കണ്ണുമടച്ചു എതിര്‍ക്കുന്നവരും തോളിലെറ്റുന്നവരും ഗാന്ധിയിയെ വായിക്കട്ടെ..ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ അവസാന മുഖത്തെ അവസാന കണ്ണുനീര്‍ തുള്ളിയും വറ്റാതെ അദ്ദേഹം അലംഭാവം കൊള്ളുകയില്ലായിരുന്നു..ഊര്ജസ്വലനും ഉള്സാഹിയുമായി തന്നാല്‍ കഴിയും വിധം അദ്ദേഹം മനവികതയ്ക്ക് വേണ്ടി നിലകൊള്ളുമായിരുന്നു



ഗാന്ധിജിയ്ക്ക് ചില കാര്യങ്ങളില്‍ ബാലിശമായ വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു എന്നത് നേര് 
തന്നെ..നമുക്ക് അദ്ധേഹത്തെ 
വായിച്ചെടുക്കാം.എന്നാല്‍ അതിന്റെ പേരില്‍ മാത്രം അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും സത്യ 
സന്ധതയും സംശയഗ്രസ്തമാണ് 
എന്നാരെങ്കിലും പറയുമെന്ന് കരുതാന്‍ കഴിയില്ല.ഗാന്ധിജി ജീവിച്ചത് പോയ 
നൂറ്റാണ്ടിലാണ്.ഫ്ലെക്സ്‌ ബോര്‍ഡുകള്‍ വച്ചും 
ചാനെലുകളില്‍ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവിന്റെ അംശമായത്

Friday, 29 June 2012

ആല്‍മരംതേടി

സിദ്ധാര്‍ഥന്‍ : 

"തണുത്ത കാറ്റിന്‍ തരിപ്പിലലിയാ-
നരയാലുണ്ടോ ഇവിടെങ്ങാന്‍ ??

ഇത്തിരിനേരം ധ്യാനമിരിക്കാന്‍ 
ആല്‍ത്തറയുണ്ടോ ഇവിടെങ്ങാന്‍ ??"
കവി :

"അനഘത കയ്യിലൊതുക്കിയൊരായിര-
മരയാല്‍ത്തറയുണ്ടിവിടെന്നാല്‍ ..

അതിന്റെ ചോടുകള്‍ അമ്പലമാക്കി
ഉയര്‍ന്ന മതിലുകള്‍ കെട്ടുന്നു !!

എരിവെയിലേറ്റു തളര്‍ന്നു വരുമ്പോള്‍
തണലേകാനായി നിന്നവയെ

അധികാരത്തിന്‍ കൂര്‍ത്ത നഖങ്ങള്‍
അരികിലെ റോഡിനു വളമാക്കി !!"



സിദ്ധാര്‍ത്ഥന്‍:


വലിച്ചെറിയൂ ..വേഗം ചെന്നാ മതിലുകള്‍ തട്ടി നിരപ്പാക്കൂ 

വരാനിരിപ്പുണ്ടനവധിയനവധി ബുദ്ധന്മാരുടെ കൂട്ടങ്ങള്‍ !


അവരു വരുമ്പോള്‍ തണുപ്പ് നല്‍കാന്‍ തഴച്ചതാനാ വൃക്ഷങ്ങള്‍ !


വരുന്ന ലോകത്ത്തവര്‍ക്ക് വേണ്ടി വിരുന്നൊരുക്കും ശിഖരങ്ങള്‍ !


അതിന്റെ ചോട്ടില്‍ വിളങ്ങിടുന്നോ പട്ടുകള്‍ ചുറ്റിയ ശില്‍പ്പങ്ങള്‍ !


അതിന്റെ ചോട്ടില്‍ കിലുങ്ങിടുന്നോ തുട്ടുകള്‍ തേടി പാത്രങ്ങള്‍ !!-



(
ആല്‍മരംതേടി എന്ന കവിതയില്‍ നിന്നും /രജീഷ് പാലവിള )
അഹോ അഹം നമോ മഹ്യം (ഞാന്‍ എന്നെ നമിക്കുന്നു )
-----------------------------------------------------------------------

വേറിട്ട ഒരു ശബ്ദം ഇവിടെ നാം കേള്‍ക്കുന്നു.!.ഭൂതകാലത്തിന്റെ ദാര്‍ശനിക ചക്രവാളങ്ങളില്‍ അനന്യ സാധാരണമായ സൗന്ദര്യത്താല്‍ അലംകൃതമായ ഒരു സംഹിതയുടെ ശബ്ദം !!..സ്തുതിപാഠകരും സൂത്രശാലികളുംതത്വങ്ങളെ സംശ്ലേഷണം ചെയ്യുകയും തങ്ങള്‍ക്കു വേണ്ടി ഒരു ലോകം പടുക്കുകയും ചെയ്തപ്പോള്‍ ആ ശബ്ദം നാം കേള്‍ക്കാതെ പോയി !വേദാന്ത മാറ്റൊലികലായി എഴുതപ്പെട്ട ഇതിഹാസങ്ങളില്‍ നിന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ തട്ടകങ്ങളില്‍ അവതാരങ്ങളായി ഉയിര്തെഴുന്നെല്‍ക്കുകയും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തപ്പോള്‍ അവിടെ ഉണര്‍ന്ന മണി മുഴക്കങ്ങളിലും മന്ത്രജപങ്ങളിലും മുങ്ങിപ്പോയ അഷ്ട്രവക്ര സംഹിതയുടെ ശബ്ദം!!ഹൈന്ദവ ലോകത്തെ പുഴുക്കുത്തായ ജാതി ചിന്തയെ കേവലം മനോ കല്പ്പിതം എന്ന് വിളിച്ച അഷ്ട്രവക്രന്‍ എന്ന ജ്ഞാനിയെ പൌരോഹിത്യം തോളിലേറ്റഞ്ഞതില്‍ അത്ഭുതമില്ല !അഷ്ടാവക്രനെ കൊണ്ടാടിയാല്‍ തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റ' വീഴുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. !!ചാതുര്‍വര്‍ണ്യത്തെ ചതുരമായി അവതരിപ്പിച്ചു ഭഗവദ്‌ ഗീത പുരോഹിതന്മാരുടെ കയ്യടി നേടുകയും പ്രചുര പ്രചാരം സിദ്ധിച്ചു ഹിന്ദുക്കളുടെ മൌലിക ഗ്രന്ഥമായി വാഴ്ത്തപ്പെടുകയും ചെയ്തു!അഷ്ടവക്രനെ യവനികയ്ക്കു പിന്നില്‍ മറയ്ക്കേണ്ടത് അവരുടെ ആവിശ്യമായിരുന്നു.
"ന ത്വം വിപ്രാദികോ വര്‍ന്ണോ"--നിങ്ങള്‍ ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയില്‍ പെട്ടവാണോ അല്ല എന്നിങ്ങനെ തുറന്നടിച്ച അഷ്ടവക്രന്‍ പുരോഹിതന്മാരാല്‍ സ്വാദീനിക്കപ്പെടാതെ പോയി.ബ്രാഹ്മണന്‍ എന്ന വാക്ക് പണ്ഡിതന്‍ എന്നര്‍ത്ഥത്തില്‍ മാത്രമാണ് ഭാരതീയ ശ്ലോകങ്ങളില്‍ എന്ന വ്യാഖ്യാനം ചമയ്ക്കുന്നവര്‍ അഷ്ടവക്രനെ ഓര്‍ക്കുന്നതെയില്ല എന്നതില്‍ അത്ഭുതമില്ല !! ജീവിതത്തിന്റെ നാലവസ്ഥയും നിഷേധിക്കുന്ന അഷ്ടവക്രന്‍ തന്റെ തത്വം ഉപാധികള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു.


ഈ രാജ്യത്തിന്റെ ദാര്‍ശനിക ഗ്രന്ഥ ലോകത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഷ്ടവക്രസംഹിതയ്ക്ക് മുന്നില്‍ ഞാന്‍ കൌതുകം തൂകുന്നു..എട്ടു ഭാഗങ്ങളിലേക്ക് വളഞ്ഞതും വിരൂപവുമായ ശരീരം ഉള്ളവന്‍ എന്നറിയപ്പെട്ട അഷ്ടവക്രന്‍ നിറഞ്ഞ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് ഈ സംഹിത സാക്ഷ്യപ്പെടുത്തുന്നു

ഭാരതീയമായ കൃതികളില്‍ ഒന്ന് തിരഞ്ഞെട്ക്കാന്‍ പറഞ്ഞാല്‍ സംശയ ലെശമന്യേ ഞാന്‍ ആദ്യം അഷ്ടവക്ര സംഹിത തിരഞ്ഞടുക്കും !ഒരു വിശ്വാസമായി താലോലിക്കാനല്ല ,ഒരു മൌലിക രചനയായി ചൂണ്ടിക്കാണിക്കാന്‍ ..


സ്നേഹപൂര്‍വ്വം രജീഷ് പാലവിള