To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 29 June 2012

ആല്‍മരംതേടി

സിദ്ധാര്‍ഥന്‍ : 

"തണുത്ത കാറ്റിന്‍ തരിപ്പിലലിയാ-
നരയാലുണ്ടോ ഇവിടെങ്ങാന്‍ ??

ഇത്തിരിനേരം ധ്യാനമിരിക്കാന്‍ 
ആല്‍ത്തറയുണ്ടോ ഇവിടെങ്ങാന്‍ ??"
കവി :

"അനഘത കയ്യിലൊതുക്കിയൊരായിര-
മരയാല്‍ത്തറയുണ്ടിവിടെന്നാല്‍ ..

അതിന്റെ ചോടുകള്‍ അമ്പലമാക്കി
ഉയര്‍ന്ന മതിലുകള്‍ കെട്ടുന്നു !!

എരിവെയിലേറ്റു തളര്‍ന്നു വരുമ്പോള്‍
തണലേകാനായി നിന്നവയെ

അധികാരത്തിന്‍ കൂര്‍ത്ത നഖങ്ങള്‍
അരികിലെ റോഡിനു വളമാക്കി !!"



സിദ്ധാര്‍ത്ഥന്‍:


വലിച്ചെറിയൂ ..വേഗം ചെന്നാ മതിലുകള്‍ തട്ടി നിരപ്പാക്കൂ 

വരാനിരിപ്പുണ്ടനവധിയനവധി ബുദ്ധന്മാരുടെ കൂട്ടങ്ങള്‍ !


അവരു വരുമ്പോള്‍ തണുപ്പ് നല്‍കാന്‍ തഴച്ചതാനാ വൃക്ഷങ്ങള്‍ !


വരുന്ന ലോകത്ത്തവര്‍ക്ക് വേണ്ടി വിരുന്നൊരുക്കും ശിഖരങ്ങള്‍ !


അതിന്റെ ചോട്ടില്‍ വിളങ്ങിടുന്നോ പട്ടുകള്‍ ചുറ്റിയ ശില്‍പ്പങ്ങള്‍ !


അതിന്റെ ചോട്ടില്‍ കിലുങ്ങിടുന്നോ തുട്ടുകള്‍ തേടി പാത്രങ്ങള്‍ !!-



(
ആല്‍മരംതേടി എന്ന കവിതയില്‍ നിന്നും /രജീഷ് പാലവിള )

No comments:

Post a Comment