To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday, 18 June 2011

കവിത:02/10/2007(ഒരു ഗാന്ധി സ്മൃതി)

                                 ജനുവരി 30 ഓര്‍മപെടുത്തുന്നത് 

ഇനിയാര് നമ്മളെ വഴിനടത്താന്‍!
ഇനിയാര് നമ്മള്‍ക്ക് കൂട്ടിരിക്കാന്‍!
ഇനിയാര് നമ്മള്തന്‍ നീറുമത്മാവിലേ-
ക്കൊരു ശാന്തിമന്ത്രമായ് പെയ്തിറങ്ങാന്‍ ! !
ഇനിയാര് നമ്മള്‍തന്‍ പാപങ്ങലെട്റെടുത്തി-
വിടെയാനന്ദമോടുപവസിക്കാന്‍ ! !
ഇനിയാര്  നമ്മള്കുവേണ്ടി ഉറങ്ങാതെ

ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്‍ക്കാന്‍ ! !
ഇനിയാര് നമ്മള്‍ക്കുവേണ്ടി അസ്വസ്ഥനായി
തെരുവിലേക്കങ്ങനെ വന്നുനില്‍ക്കാന്‍!
ശാന്തിയേകീടുന്നോരാമഹത്കാന്തിയെ,
ഗാന്ധിയെ നമ്മള്‍ മറന്നുപോയി !
ഇടവിടാതീമണ്ണിനായിത്തുടിച്ചൊരാ
ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !
കരുണതന്‍ ആള്രൂപമാകുമാ വൃദ്ധന്റെ
കരളും തകര്‍ത്തുനാം മത്തടിച്ചു !!
മധുരം തുളുമ്പിയോരാമണിപ്പൂവിന്റെ
ഹൃദയം ഞെരിച്ചു നാം പല്ലിളിച്ചു !
ഇനിയെത്ര നാളിവിടെ ഒഴുകണം ഗംഗയാര്‍
അതിലേറ്റ പാപങ്ങളൊക്കെ മാറാന്‍ !!

1 comment:

 1. ‎"ഗാന്ധിസ്മൃതി" (ഒക്ടോബര്‍ 2)

  ഇനിയാര്?നമ്മളെ വഴിനടത്താന്‍ !
  ഇനിയാര്?നമ്മള്‍ക്ക് കൂട്ടിരിക്കാന്‍ !

  ഇനിയാര്?നമ്മള്‍തന്‍ നീറുമാത്മാവി-
  ലെക്കൊരു ശാന്തിമന്ത്രമായി പെയ്തിറങ്ങാന്‍ !!

  ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയുറങ്ങാതെ
  ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്ക്കാന്‍ !

  ഇനിയാര്?നമ്മള്‍തന്‍ പാപങ്ങലേറ്റെടു-
  ത്തിവിടെയാനന്ദമോടുപവസിക്കാന്‍ !!

  ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയസ്വസ്ഥനായി
  തെരുവിലെക്കങ്ങനെ വന്നു നില്‍ക്കാന്‍ !

  ശാന്തിയെകീടുന്നോരാമഹത് കാന്തിയെ
  ഗാന്ധിയെ, നിങ്ങള്‍ മറന്നു പോയോ ??

  ഇടവിടാദീമണ്ണിനായിത്തുടിച്ചൊരാ
  ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !

  കരുണതന്‍ ആള്‍രൂപമാകുമാവൃദ്ധന്റെ
  കരളും തകര്ത്തുനാം മത്തടിച്ച്ചു !!

  ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
  മംഗളമേകിയ മണ്ണില്‍ത്തന്നെ

  നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
  പിന്നെയും ലോകം ദരിദ്രമായി !!

  വര്‍ണവിവേചനമെന്ന ഭയങ്കരി
  ദുര്‍മതികാട്ടിയ ദക്ഷിണാഫ്രിക്കയില്‍ ..

  ഒറ്റക്കണ്ണുള്ള ജഡ്ജിമാര്‍ നീതിയെ
  ചുറ്റികവീശി നിശബ്ദയാക്കീടവേ..

  പെട്ടന്നവിടെക്ക് ചെന്നാപ്രവാചകന്‍ !
  ഉള്‍ക്കരുത്തുള്ളൊരു ശാന്തിദൂതന്‍!!

  പിന്നെ ചരിത്ര മാനെല്ലാമതിന്മുന്നില്‍
  മിന്നുന്നോരോര്‍മയായി നില്‍പ്പു ഗാന്ധി!

  എന്നിലോരായിരം ചിത്രമെഴുതുന്നു
  പിന്നിട്ട കാല പ്രഫുല്ലകാന്തി !!

  തക്ലിയാലോലം കറങ്ങുന്നതാളവും
  സത്യസംഗീത സന്കീര്‍ത്തനവും ..

  ഗീതയും ബൈബിളും അല്‍ഖുറാനും ചേര്‍ന്ന
  വേദാന്തസാര സംബോധനവും ..

  വെള്ളയുടുത്ത സന്യാസിയും പത്നിയും
  വെള്ളക്കാര്‍ പോലും തൊഴുതു നിന്നു !!

  ആയിരമായിരം ചേതനതന്നിലോ-
  രാനന്ദ വിഗ്രഹമായിനിറഞ്ഞു !!

  മീരയും ആല്‍ബെര്‍ട്ട്‌ഐന്‍സ്റ്റീന്‍ തുടങ്ങിയോര്‍
  ആ പാദപ്പൂജയ്ക്ക് കാത്തുനിന്നു !

  ദണ്ഡിക്കടലിലെ വന്‍തിരമാലകള്‍
  കണ്ടു തൊഴുതമഹാപുരുഷന്‍!

  ആദര്‍ശമാള്‍രൂപമായി നടക്കുന്നു !
  ആ ദര്‍ശനത്താല്‍ തുടിച്ചു ഭൂമി!!

  വീണ്ടും ഹിമാലയ സാനുവില്‍ നിന്നിന്‍ഡ്യ
  ഗായത്രി മന്ത്രമുണര്‍ന്നു കേട്ടു !

  ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
  മംഗളമേകിയ മണ്ണില്‍ത്തന്നെ

  നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
  പിന്നെയും ലോകം ദരിദ്രമായി !!

  (ഗാന്ധിസ്‌മൃതി എന്ന കവിതയില്‍ നിന്നും by രജീഷ് പാലവിള )

  ReplyDelete