To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Sunday 19 June 2011

സംഗീതാത്മകമായ കാവ്യലോകം

ജല്പന ബാധയാലെന്നന്തമണ്ഡലം
വിഭ്രമം കൊള്ളും ദിനാന്തങ്ങളില്‍ ..
കല്പ്പനേ..കയ്യില്‍ തുളുമ്പുന്ന  തേനുമായി
നില്‍ക്കുന്നു നീ,യെന്നെ മത്തനാക്കാന്‍!!

കാത്പനികതയുടെ കാലം കഴിഞ്ഞെന്നു ചില നിരൂപകന്മാര്‍ വിധിയെഴുതുകയാണ്.സംഗീതം വരണ്ട കവിതകള്‍ കൊണ്ട് മലയാളത്തിന്റെ ആനുകാലികങ്ങള്‍ നിറയുകയാണ്.സര്‍ഗാത്മകതയെ സാങ്കേതിക വിദ്യ വിഴുങ്ങുന്ന ലോകം.ചങ്ങന്പുഴയെ മിട്ടായി കവിതകളുടെ കവി എന്ന് മുദ്രകുത്തി കാല്പന്കതയുടെ ചിറകൊടിക്കുകയാണ്.വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകള്‍ ആവുന്ന പോലെ നാട് നീളെ ഗദ്യകവികളാണ്! വായിത്തോന്നുന്ന എന്തെഴുതിയാലും അതൊക്കെ ആധുനികത!! സംഗീതാത്മകമായ കവിതകളെ പടി അടച്ച് പിണ്ഡം വയ്ക്കുകയാണ്.ഹൃദയം മരവിച്ചു ബുദ്ധിയില്‍ ജീവിക്കുന്നവനായി മനുഷ്യന്‍ നശിക്കുന്നു..ഈ യെന്ത്ര മനുഷ്യര്‍ എല്ലാത്തിനെയും നശിപ്പിക്കുകയാണ്..അവര്‍ കേള്‍ക്കുകയോ കേള്‍ക്കതിരിക്കുകയോ ചെയ്യട്ടെ.. സംഗീതാത്മകമായ കവിതയ്ക്കായ് മാത്രെമേ എന്റെ തൂലിക ചലിക്കുകയുള്ളൂ!....
ഒരു നൂറു വര്‍ണ്ണങ്ങള്‍ ചാലിച്ചു ഞാനെന്റെ
ഹൃദയത്തിനിന്നൊരു രൂപമേകും!
അതിലൂറുമാനന്ദ 
മകരന്ദ മുണ്ട് ഞാന്‍
അതിരറ്റ സ്വപ്നത്തിലേക്കുമായും!!

No comments:

Post a Comment