To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday, 30 June 2012

.ഗാന്ധിജി

വെക്തി പൂജയും ഫാന്‍സ്‌ ക്ലബ്‌ മനോഭാവവും ഒരിക്കലും നല്ലതല്ല .ഗാന്ധിജി വിമര്ശിക്കപെടുകയും വായിക്കപ്പെടുകയും ചെയ്യട്ടെ.അദ്ദേഹം അവധൂതനോ അന്യഗ്രഹ ജീവിയോ അല്ല.എന്നാല്‍ ചരിട്രത്ത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം ' എന്ന് പറയാന്‍ അര്‍ഹതയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അതില്‍ ആദ്യം ഗാന്ധിജി തന്നെയാണ്.ചാതുര്‍വര്‍ണ്യം പോലെയുള്ള നിരവധി അന്ധ വിശ്വാസങ്ങളെ ഗാന്ധിജി താലോലിച്ചിരുന്നു,എന്നാല്‍ ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിക്കുന്ന ഒരു പിടി മൂല്യങ്ങളെ അദ്ദേഹം മുറുകെ പിടിച്ചിരുന്നു..വിട്ടുവീഴ്ചയില്ലാതെ അതിനു വേണ്ടി മരണം വരെയും നിലകൊണ്ടു.സ്വാര്‍ത്ഥമതികളും വഞ്ചകരുമായ നിരവധി പേര്‍ ഭരണ ചക്രം തിരിക്കുന്ന ഈ ലോകത്ത് ഗാന്ധിജി തന്റെ പ്രസക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു..അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.ബ്രിട്ടീഷുകാരുടെ സ്ഥാനത് സോമാലിയന്‍ കൊള്ളക്കാര്‍ ആയിരുന്നെങ്കില്‍ ഗാന്ധിജി മഹാത്മാവ് ആവാന്‍ ഉണ്ടാവുമായിരുന്നോ എന്ന് ചോദിക്കുന്നവര്‍ ഗാന്ധിയിലെ മാനവികമായ തലങ്ങളെ ബോധപൂര്‍വം വിസ്മരിച്ചു പോകുന്നു.മത വിശ്വാസി ആയത് കൊണ്ട് അദ്ധേഹത്തെ കണ്ണുമടച്ചു എതിര്‍ക്കുന്നവരും തോളിലെറ്റുന്നവരും ഗാന്ധിയിയെ വായിക്കട്ടെ..ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ അവസാന മുഖത്തെ അവസാന കണ്ണുനീര്‍ തുള്ളിയും വറ്റാതെ അദ്ദേഹം അലംഭാവം കൊള്ളുകയില്ലായിരുന്നു..ഊര്ജസ്വലനും ഉള്സാഹിയുമായി തന്നാല്‍ കഴിയും വിധം അദ്ദേഹം മനവികതയ്ക്ക് വേണ്ടി നിലകൊള്ളുമായിരുന്നുഗാന്ധിജിയ്ക്ക് ചില കാര്യങ്ങളില്‍ ബാലിശമായ വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു എന്നത് നേര് 
തന്നെ..നമുക്ക് അദ്ധേഹത്തെ 
വായിച്ചെടുക്കാം.എന്നാല്‍ അതിന്റെ പേരില്‍ മാത്രം അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും സത്യ 
സന്ധതയും സംശയഗ്രസ്തമാണ് 
എന്നാരെങ്കിലും പറയുമെന്ന് കരുതാന്‍ കഴിയില്ല.ഗാന്ധിജി ജീവിച്ചത് പോയ 
നൂറ്റാണ്ടിലാണ്.ഫ്ലെക്സ്‌ ബോര്‍ഡുകള്‍ വച്ചും 
ചാനെലുകളില്‍ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവിന്റെ അംശമായത്

Friday, 29 June 2012

ആല്‍മരംതേടി

സിദ്ധാര്‍ഥന്‍ : 

"തണുത്ത കാറ്റിന്‍ തരിപ്പിലലിയാ-
നരയാലുണ്ടോ ഇവിടെങ്ങാന്‍ ??

ഇത്തിരിനേരം ധ്യാനമിരിക്കാന്‍ 
ആല്‍ത്തറയുണ്ടോ ഇവിടെങ്ങാന്‍ ??"
കവി :

"അനഘത കയ്യിലൊതുക്കിയൊരായിര-
മരയാല്‍ത്തറയുണ്ടിവിടെന്നാല്‍ ..

അതിന്റെ ചോടുകള്‍ അമ്പലമാക്കി
ഉയര്‍ന്ന മതിലുകള്‍ കെട്ടുന്നു !!

എരിവെയിലേറ്റു തളര്‍ന്നു വരുമ്പോള്‍
തണലേകാനായി നിന്നവയെ

അധികാരത്തിന്‍ കൂര്‍ത്ത നഖങ്ങള്‍
അരികിലെ റോഡിനു വളമാക്കി !!"സിദ്ധാര്‍ത്ഥന്‍:


വലിച്ചെറിയൂ ..വേഗം ചെന്നാ മതിലുകള്‍ തട്ടി നിരപ്പാക്കൂ 

വരാനിരിപ്പുണ്ടനവധിയനവധി ബുദ്ധന്മാരുടെ കൂട്ടങ്ങള്‍ !


അവരു വരുമ്പോള്‍ തണുപ്പ് നല്‍കാന്‍ തഴച്ചതാനാ വൃക്ഷങ്ങള്‍ !


വരുന്ന ലോകത്ത്തവര്‍ക്ക് വേണ്ടി വിരുന്നൊരുക്കും ശിഖരങ്ങള്‍ !


അതിന്റെ ചോട്ടില്‍ വിളങ്ങിടുന്നോ പട്ടുകള്‍ ചുറ്റിയ ശില്‍പ്പങ്ങള്‍ !


അതിന്റെ ചോട്ടില്‍ കിലുങ്ങിടുന്നോ തുട്ടുകള്‍ തേടി പാത്രങ്ങള്‍ !!-(
ആല്‍മരംതേടി എന്ന കവിതയില്‍ നിന്നും /രജീഷ് പാലവിള )
അഹോ അഹം നമോ മഹ്യം (ഞാന്‍ എന്നെ നമിക്കുന്നു )
-----------------------------------------------------------------------

വേറിട്ട ഒരു ശബ്ദം ഇവിടെ നാം കേള്‍ക്കുന്നു.!.ഭൂതകാലത്തിന്റെ ദാര്‍ശനിക ചക്രവാളങ്ങളില്‍ അനന്യ സാധാരണമായ സൗന്ദര്യത്താല്‍ അലംകൃതമായ ഒരു സംഹിതയുടെ ശബ്ദം !!..സ്തുതിപാഠകരും സൂത്രശാലികളുംതത്വങ്ങളെ സംശ്ലേഷണം ചെയ്യുകയും തങ്ങള്‍ക്കു വേണ്ടി ഒരു ലോകം പടുക്കുകയും ചെയ്തപ്പോള്‍ ആ ശബ്ദം നാം കേള്‍ക്കാതെ പോയി !വേദാന്ത മാറ്റൊലികലായി എഴുതപ്പെട്ട ഇതിഹാസങ്ങളില്‍ നിന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ തട്ടകങ്ങളില്‍ അവതാരങ്ങളായി ഉയിര്തെഴുന്നെല്‍ക്കുകയും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തപ്പോള്‍ അവിടെ ഉണര്‍ന്ന മണി മുഴക്കങ്ങളിലും മന്ത്രജപങ്ങളിലും മുങ്ങിപ്പോയ അഷ്ട്രവക്ര സംഹിതയുടെ ശബ്ദം!!ഹൈന്ദവ ലോകത്തെ പുഴുക്കുത്തായ ജാതി ചിന്തയെ കേവലം മനോ കല്പ്പിതം എന്ന് വിളിച്ച അഷ്ട്രവക്രന്‍ എന്ന ജ്ഞാനിയെ പൌരോഹിത്യം തോളിലേറ്റഞ്ഞതില്‍ അത്ഭുതമില്ല !അഷ്ടാവക്രനെ കൊണ്ടാടിയാല്‍ തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റ' വീഴുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. !!ചാതുര്‍വര്‍ണ്യത്തെ ചതുരമായി അവതരിപ്പിച്ചു ഭഗവദ്‌ ഗീത പുരോഹിതന്മാരുടെ കയ്യടി നേടുകയും പ്രചുര പ്രചാരം സിദ്ധിച്ചു ഹിന്ദുക്കളുടെ മൌലിക ഗ്രന്ഥമായി വാഴ്ത്തപ്പെടുകയും ചെയ്തു!അഷ്ടവക്രനെ യവനികയ്ക്കു പിന്നില്‍ മറയ്ക്കേണ്ടത് അവരുടെ ആവിശ്യമായിരുന്നു.
"ന ത്വം വിപ്രാദികോ വര്‍ന്ണോ"--നിങ്ങള്‍ ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയില്‍ പെട്ടവാണോ അല്ല എന്നിങ്ങനെ തുറന്നടിച്ച അഷ്ടവക്രന്‍ പുരോഹിതന്മാരാല്‍ സ്വാദീനിക്കപ്പെടാതെ പോയി.ബ്രാഹ്മണന്‍ എന്ന വാക്ക് പണ്ഡിതന്‍ എന്നര്‍ത്ഥത്തില്‍ മാത്രമാണ് ഭാരതീയ ശ്ലോകങ്ങളില്‍ എന്ന വ്യാഖ്യാനം ചമയ്ക്കുന്നവര്‍ അഷ്ടവക്രനെ ഓര്‍ക്കുന്നതെയില്ല എന്നതില്‍ അത്ഭുതമില്ല !! ജീവിതത്തിന്റെ നാലവസ്ഥയും നിഷേധിക്കുന്ന അഷ്ടവക്രന്‍ തന്റെ തത്വം ഉപാധികള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു.


ഈ രാജ്യത്തിന്റെ ദാര്‍ശനിക ഗ്രന്ഥ ലോകത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഷ്ടവക്രസംഹിതയ്ക്ക് മുന്നില്‍ ഞാന്‍ കൌതുകം തൂകുന്നു..എട്ടു ഭാഗങ്ങളിലേക്ക് വളഞ്ഞതും വിരൂപവുമായ ശരീരം ഉള്ളവന്‍ എന്നറിയപ്പെട്ട അഷ്ടവക്രന്‍ നിറഞ്ഞ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് ഈ സംഹിത സാക്ഷ്യപ്പെടുത്തുന്നു

ഭാരതീയമായ കൃതികളില്‍ ഒന്ന് തിരഞ്ഞെട്ക്കാന്‍ പറഞ്ഞാല്‍ സംശയ ലെശമന്യേ ഞാന്‍ ആദ്യം അഷ്ടവക്ര സംഹിത തിരഞ്ഞടുക്കും !ഒരു വിശ്വാസമായി താലോലിക്കാനല്ല ,ഒരു മൌലിക രചനയായി ചൂണ്ടിക്കാണിക്കാന്‍ ..


സ്നേഹപൂര്‍വ്വം രജീഷ് പാലവിള