To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday, 30 April 2012

മെയ്‌ -ഒന്ന്

"പാവങ്ങള്‍ -പാവങ്ങളായിക്കഴിയണം !
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം !!"-(ചങ്ങന്ബുഴ)


ഈ മനോനില മാഞ്ഞു പോകാത്ത ദുഷ്പ്രഭുത്തങ്ങള്‍ ഈ ഭൂമിയില്‍ ഇനിയും ഉണ്ട് .
അസന്ഘടിത മേഖലകളില്‍ ഇന്നും തൊഴിലാളികള്‍ക്ക് മേല്‍ ചൂഷണം നിര്‍ബാധം തുടരുകയാണ്.ക്രൂരമായ മനുഷ്യാവകാശ ലംഘനം അവിടെങ്ങും കുറവല്ല.നിയമം പലപ്പോഴും നോക്കുകുത്തിയായി നില്‍ക്കും.പ്രതികരിക്കുന്നവനെ പടി അടച്ചു പുറത്താക്കും എന്ന ഭീഷനിക്കുമേല്‍ പലരും നിശബ്ദത പുലര്‍ത്തി 'വിധി'യെ പഴിച്ചു ജീവിക്കുന്നു...

എങ്ങനെ നേരുമൊരാശംസ ഞാനിഹ 
കണ്ണീരില്‍ മുങ്ങും മുഖങ്ങലോര്‍ക്കെ ...??

Wednesday, 25 April 2012

വരമൊഴികള്‍ (My Words from Different Blog Debates)

യുക്തി മനുഷ്യസഹജമായ ഒന്ന് തന്നെ.തന്റെ ആവാസ വ്യെവസ്ഥയില്‍ മനുഷ്യനു അതുകൂടാതെ ജീവിക്കാന്‍ കഴിയില്ല.അതിന്റെ മൂര്‍ച്ച കൂടിയും കുറഞ്ഞും ഇരിക്കും അത്രമാത്രം.വസ്തുനിഷ്ടമായ പഠനം നടത്തുവാനുള്ള ത്വര സൃഷ്ടിക്കപ്പെടുന്നതിലും നടത്തുന്നതിലും അതിന്റെ അളവുകോല്‍ നിര്‍ണായകം എന്നുമാത്രം.പ്രത്യക്ഷം,അനുമാനം എന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുവാനുള്ള കഴിവ് യുക്തിയുടെ പ്രബലമായ ഒരു വികാസമാണ്.യുക്തിയില്‍ കറുപ്പ് പുരട്ടുന്നതിലാണ് മതത്തിന്റെയും പൌരോഹിത്യത്തിന്റെയും വിജയം!-
------------------------------------------------------------------------------------------------------------------------
 ശാസ്ത്രം ആയുധങ്ങള്‍ കണ്ടു പിടിച്ചു !മതവും രാഷ്ട്രീയവും അത് ഉപയോഗപ്പെടുത്തുകയും ലോകസമാധാനം കാറ്റത്ത്‌ കൊളുത്തിവച്ച ദീപം പോലെ ആക്കിത്തീര്‍ക്കുകയും ചെയ്തു.ഇതിനു ഒരു മോചനം ഉണ്ടാകണമെങ്കില്‍ ഈ വിഭ്രാന്തികളില്‍ നിന്നും മനുഷ്യന്‍ നീരുപാധികം മുക്തനാകണം . 
-------------------------------------------------------------------------------------------------------------------------
 സര്‍വശക്തനും കരുത്തനുമായ ദൈവം ഈ ഭൂമിയിലേക്ക്‌ പലതവണ പ്രവാചകന്മാരെ അയച്ചതെന്തിനാണ്?ആദ്യ പ്രവാചകനിലൂടെത്തന്നെ 'കാര്യങ്ങള്‍ 'ശേരിയാക്കാംആയിരുന്നില്ലേ!ദൈവത്തിനു ഇങ്ങനെ അബദ്ധങ്ങള്‍ പറ്റാമോ?!!ഈ മഹാപ്രപഞ്ചവും സംവിധാനവും ഒകെ സൃഷ്‌ടിച്ച ദൈവത്തിനു അവനെ അനുസരിക്കുന്ന ജീവികളെ സൃഷ്ടിക്കാമായിരുന്നില്ലേ.അതിനുവേണ്ടി ഭരണഘടനയും പുസ്തകങ്ങളും ഒകെ വേണ്ടിയിരുന്നോ.?മറ്റൊരു ലോകത്ത്‌ സ്വര്‍ഗം പണിഞ്ഞുവച്ചിട്ട് അവന്‍ കഷ്ടപെട്ട് രൂപപ്പെടുത്തിയ ഈ ഭൂമിയെ എങ്ങനെ നശിപ്പികണമായിരുന്നോ??!!ഇതിനോകെ ഒരു മറുപടിതരാന്‍ പോലും അവന്‍ മിനക്കെടുന്നില്ല!ഈ നിസ്സന്ഗതയ്ക്ക് എന്‍ട് വിലകൊടുക്കേണ്ടിവരും ഇവിടുത്തെ വിശ്വാസികള്‍ !! 
-----------------------------------------------------------------------------------------------------------------------------
 "ഇവിടെ ജീവിക്കുവാന്‍ നിങ്ങലേല്‍പ്പിച്ചതാം
'ചുരിക' ഞാന്‍ ദൂരെ വലിച്ചെറിഞ്ഞു !
ഇടിമുഴക്കത്ത്തിലും ശാന്തി കണ്ടെത്തുവാന്‍
കഴിവിതാ ഞാനിന്നു കൈക്കലാക്കി !!"
---------------------------------------------------------------------------------------------------------------------------
 "എന്നെ വിസ്മരിക്കാന്‍ മാത്രമാണ് ഈ ലോകം എന്നെ പഠിപ്പിച്ചത്!
ഞാന്‍ എന്താണോ,ഞാന്‍ അതല്ലാതായിരിക്കാന്‍!!
എന്റെ ജീവിതവും മരണവും രാഷ്ട്രീയക്കാരും പുരോഹിതന്മാരും അവകാശപെട്ടത്‌ അങ്ങനെയാണ്!!"-
------------------------------------------------------------------------------------------------------------------------
 മതങ്ങളിലെ സെമിറ്റിക് ചിന്തകള്‍ ഒരു തരം ലെഹരിയായ് വിശ്വാസികളില്‍ ഉറഞ്ഞു കൂടുന്നുണ്ട്.ഈ ലെഹരിയാണ് മതത്തിനും അത് വാഗ്ദാനം ചെയ്യുന്ന 'സ്വര്‍ഗതിനും'വേണ്ടി ജീവിക്കുവാനും മതത്തിന്റെ കാവലാളകുവാനും വളം നല്‍കുന്നത്.ഈ ലോകം അത്തരം ഒരു വിഭ്രാന്തിയിലെക് കൂപ്പുകുത്തുകയാണ്.മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ യുദ്ധങ്ങളും ഈ ചിന്തയുടെ ഉപോല്‍പ്പന്നമാണ്.തങ്ങളുടെ മതത്തിലൂടെ മാത്രമേ മോക്ഷം ഉള്ളൂ എന്നും തങ്ങളുടെ ദൈവം മാത്രമാണ് ശേരിയെന്നും ഉള്ള ജല്പനങ്ങള്‍ മതത്തിന്റെ പേരിലുള്ള യുദ്ധ കാഹളങ്ങലാണ്.യുക്തിവാദി അവരുടെ 'സ്വര്‍ഗത്തിലെ' കട്ടുറുമ്പ് ആണ്!! 
-------------------------------------------------------------------------------------------------------------------------
 ശാസ്ത്ര ബുദ്ധിയോടെ വസ്തുനിഷ്ഠമായ അറിവ് നേടുക എന്നത് എല്ലാ പ്രശ്നങ്ങള്‍ക്കും വലിയൊരളവില്‍ പരിഹാരമാണ്.പക്ഷെ അതിനു ഭൂരിപക്ഷം പേര്‍ക്കും താല്പര്യമില്ല എന്നതാണ് സത്യം!വളരെ നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യം!! 
-----------------------------------------------------------------------------------------------------------------------------
 "അനഘതകയ്യിലൊതുക്കി ഒരായിര-
മരയാല്‍ത്തറയുണ്ടിവിടെന്നാല്‍
അതിന്റെ ചോടുകളമ്പലമാക്കി
മതങ്ങള്‍ മതിലുകള്‍ തീര്ത്തല്ലോ!
എരിവേയിലേറ്റ്‌തളര്‍ന്നു വരുമ്പോള്‍
തണലെകാനായിനിന്നവയെ
അധികാരത്തിന്‍ കൂര്‍ത്ത കരങ്ങള്‍
അരികിലെ റോഡിനു വളമാക്കി!!
---------------------------------------------------------------------------------------------------------------------------
 'കര്‍ത്താവില്‍ വിശ്വസിക്കുക,എങ്കില്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും','ഇസ്ലാം,സൃഷ്ടാവിങ്കല്‍ സ്വീകാര്യമായ ഏക മതം''ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം 'ഇതെല്ലാം വ്യവസ്ഥാപിതമായ ചില പരസ്യ വാചകങ്ങളാണ്.'കോള്‍ഗേറ്റ് ഉപയോഗിക്കു,ദെന്തക്ഷയം ഒഴിവാക്കു' എന്ന് പറയുന്നത് പോലെതന്നെയാണ് ഇതൊക്കെ. 
--------------------------------------------------------------------------------------------------------------------------
 വിഗ്രഹാരധനയെക്കാള്‍ നൂറു മടങ്ങ്‌ അപകടമാണ് ഗ്രെനഥാരധന!ഏതൊരു ഗ്രന്ഥവും( മതഗ്രന്ഥങ്ങള്‍ ) അത് രൂപപ്പെടുന്ന കാലഘട്ടത്തിനോടും ജീവിത സംസ്കാരത്തോടും ബെന്ധപെട്ടതാണ്.കാലഘട്ടങ്ങളിലൂടെ ജീവിത സംസ്കാരത്തിന്റെ പരിണാമങ്ങളില്‍ പലതും പുതിയ ലോകത്തിനുവേണ്ടി ഭേദഗതി ചെയ്യണമെന്നത് ഒരു വാസ്തവമാണ്.അതിനു ഒരു അപവാദമായി ഒരു ഗ്രന്ഥവും ഇല്ല എന്നുള്ളതാണ് സത്യം.മാനവികതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ചിന്തകള്‍ എല്ലായിടത്തും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഇതൊകെ സ്വര്‍ഗത് നിന്നും കൊടുത്ത്തയച്ചതാനെന്നും ഒരു കാലത്തും മാറ്റം വരുത്തിക്കൂട എന്നൊക്കെ വാദിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നത് ഇരുളടഞ്ഞ ചിന്ത മാത്രമാണ
--------------------------------------------------------------------------------------------------------------------------
 ഇന്ത്യ ഒരു മഹാസമുദ്രമാണ്!വൈവിധ്യങ്ങളുടെ ഒരു കലവറ.അനേകമനേകം ജീവിതസംസ്കാര്ങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്ത ഒരു മാലപോലെ അവളുടെ ആത്മാവ്.ആ ചരടിനെ പൊട്ടിച്ച്ചെറിയുവാന്‍ വന്നവരെല്ലാം അവളുടെ മുന്നില്‍ നമ്രശിരസ്കരായി കൈകള്‍ കൂപ്പി!അതിര്‍ത്തികള്‍ ഓരോന്നും പിന്നിടുമ്പോള്‍ ചരിത്രം ചെപ്പുതുറന്ന കഥകള്‍ കേട്ട് വിസ്മയം കൊണ്ടു.
--------------------------------------------------------------------------------------------------------------------------
 "അയല്‍ക്കാരന്‍ പട്ടിണി ആയിരിക്കെ സ്വന്തം വയറുനിറയ്ക്കുന്നവന്‍ വിശ്വാസി അല്ല" എന്ന നബി വചനത്ത്തില്‍ മനുഷ്യ സ്നേഹത്തിന്റെ ഒരു ചിന്തയുണ്ട്.എന്നാല്‍ ആ അയല്‍ക്കാരന്‍ മുസ്‌ലിം ആയിരിക്കണം എന്ന് മതാന്ധന്‍ പറയുമ്പോള്‍ അതൊരു സംഘടിത മതത്തിന്റെ സെമിടിക്‌ ചിന്തയായി വഴി തെറ്റുന്നു
--------------------------------------------------------------------------------------------------------------------------
 ,മാനവ സമൂഹത്തിനു ഏതെന്കിലും രീതിയില്‍ ദോഷം ആകുന്നതിനെ ധാര്‍മികമായി നേരിടുകയാണ്.അല്ലാതെ മനുഷ്യനെ ശൂന്യതയിലെക് തള്ളിയിടുകയല്ല. 
--------------------------------------------------------------------------------------------------------------------------
 ഞാന്‍ പറയുന്നത് ഒരുവന്‍ യുക്തിവാദി ആകട്ടെ മതവിശ്വാസി ആകട്ടെ അവന്‍ ഔന്നിത്യം ഉള്ളവന്‍ ആയിരിക്കണം എന്നാണ്.അത്തരം ഔന്നിത്യം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനു എന്‍ട് മൂല്യം ആണുള്ളത് ?അത്തരക്കാര്‍ മതത്ത്തോടൊപ്പം ആയാലും എതിരായാലും സ്തുത്യര്‍ഹരാണ്.മതങ്ങളോടും നിയമങ്ങളോടും എനിക്ക് വെക്തിപരമായി താല്പര്യം ഇല്ല.എന്റെ ഹൃദയത്തെ ഔനിട്യത്തിലെക് ഉയര്‍ത്താന്‍ അതിന്റെയൊന്നും സഹായം ആവശ്യമില്ല എന്നതില്‍ എനിക്ക് അനുഭാവാധിഷ്ടിതമായ ബോധ്യം ഉണ്ട്.ആരുടേയും വിശ്വാസത്തെ തച്ചു തകര്‍ക്കാനും താല്പര്യം ഇല്ല.അക്രമത്തിന്റെയും അധാര്മികതയുടെയും ഒരു മാര്‍ഗത്തെയും ഒരു വിശ്വാസത്തിന്റെ പേരിലും അനുകൂലിക്കാനും ആവില്ല."സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും " ഇതു തന്നെയാണ് എന്റെ നിലപ്പാട്. 
---------------------------------------------------------------------------------------------------------------------------
 ഞാന്‍ സൂചിപ്പിചത് ഒരു വെക്തിയുടെ വികാസതെകുറിച്ചാണ്.അല്ലാതെ യുക്തിവാദവും വിശ്വാസവും ഒരുമിച്ച് കൊണ്ട് പോകണം എന്നല്ല.മാനവികതയുടെ വിശാലതയിലേക്ക്‌ ഉയര്‍ന്നു വരുന്ന ഒരു വെക്തി ലോകത്തിനു സ്തുത്യര്‍ഹാനാണ് എന്ന വസ്തുതയാണ്..അവന്‍ തന്റെ മൂല്യാധിഷ്ടിതമായ ജീവിതം കൊണ്ട് മാതൃക ആകുമ്പോള്‍ യുക്തിവാദികളും ബോധമുള്ള മത വിശ്വാസികളും ഒകെ അവനെ ആദരിക്കും.അങ്ങനെയുള്ള എത്രയോ പേര്‍ ഈ ലോകത്തുണ്ട്.അവന്‍ വെക്തി പരമായി യുക്തി വാദിയാണോ വിശ്വാസിയാണോ എന്നത് അത്ര പ്രസക്തമല്ല.പിന്നെ മതത്തെ അബോധമായി തള്ളികളയുന്ന കാര്യം,യുക്തി എന്നത് മനുഷ്യന്റെ സഹജമായ ഒരു ഗുണമാണ്.മതം ആകട്ടെ കുത്തി നിറയ്ക്കുന്നതോ പരിശീലിപ്പിക്ക പെടുന്നതോ ആയ ഒന്നും.സഹജമായ യുക്തി ഉപയോഗപ്പെടുത്താത്ത്തവര്‍ മാത്രമാണ് മതകൂപങ്ങളില്‍ നിലം പൊത്തുന്നത്. 
----------------------------------------------------------------------------------------------------------------------------
 മാനവികതയെ മാറ്റിനിര്ത്തികൊണ്ട് ഒരു മതത്തിനും വേര് ഊന്നാന്‍ പറ്റില്ല.മാനവികത എന്നത് മനുഷ്യന്റെ ജന്മ വാസനകള്മായി ബന്ധമുള്ളതാണ്.മനുഷ്യന്‍ ആത്യന്തികമായി നന്മയുള്ളവനാണ്.അവന്റെ ചുറ്റുപാടുകളും ജീവിത ചിന്തകളും അതില്‍ മറവുകള്‍ തീര്‍ക്കുന്നു അത്രമാത്രം.അതിനെ അതിജീവിക്കുവാനുള്ള സഹജയുക്തിയുടെ സാധ്യതകളും അവനില്‍ ഉണ്ട്.അതിനെ ഉണര്തുമെന്കില്‍ അവനു ഔന്നിട്യത്തിലെക് ഉയരാന്‍ കഴിയും.അത് ഒരു വെക്തിയുടെ കഴിവാണ്.നന്മ എന്നത് അപ്പൊ വെക്തിയുടെ ഗുണം ആയി മാറുന്നു.പലതവണ പറഞ്ഞത് ആവര്‍ത്തിക്കുന്നു,വിശ്വാസി ആയാലും അവിശ്വാസി ആയാലും വെക്തി എന്ടാണ് എന്നതിലാണ് കാര്യം . 
-------------------------------------------------------------------------------------------------------------------------
 ദൈവത്തെ കുറിച്ച് ആര്‍ക്കും എന്തും പറയാം.ദൈവം ആരോടും ഒന്നും ചോദിക്കാനും വരില്ല.പക്ഷെ മതങ്ങളെ കുറിചാവുമ്പോള്‍ കരുതിയിരിക്കണം,ആള്‍ക്കൂട്ടങ്ങള്‍ നിങ്ങളെ ആക്രമിച്ചേക്കും!! 
-------------------------------------------------------------------------------------------------------------------------
 ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്ന കേന്ദ്രബിംബം "മാനവികത" എന്നതാണ്.ഇതു ഇവിടെ അവതരിപ്പിക്കുന്നത്‌ മൂന്നാമതൊരു വിഭാഗമായല്ല.മാനവികത എന്ന കേന്ദ്രത്തെ അവലെമ്ബിക്കുന്ന എല്ലാം എനിക്ക് പ്രിയപ്പെട്ടത് എന്ന് മാത്രമേഉള്ളു.യുക്തിവാദികള്‍ എന്ന പേരില്‍ കാണുന്ന എല്ലാവരും അടിയുറച്ച മാനവികത വാദികള്‍ ആണെന്ന് പറയാന്‍ കഴിയാത്തത് കൊണ്ടാണ് അത്തരം വാക്ക്‌ ഉപയോഗിക്കേണ്ടി വരുന്നത്.(അതിനും ഈ ലോകത് തെളിവുകള്‍ ഉണ്ടല്ലോ.).മത വിശ്വാസം ഉള്ള എന്നാല്‍ പ്രബലമായ മാനവികതാ ബോധം ഉള്ളവരെയും കുറിച്ചും എനിക്ക് അറിയാം.അങ്ങനെ പലതു കൊണ്ടും മാനവികതാ ബോധം വേറിട്ട്‌ നില്‍ക്കുന്നു.വെക്തി പ്രഭാവം തന്നെയാണ് അതിന്റെ മാനദണ്ഡം.അതിലേക വിരല്‍ ചൂണ്ടുവാന്‍ മാത്രമാണ് വാക്കുകള്‍ വേര്‍പെടുത്തി ഉപയോഗിച്ചത്.എന്നെ യുക്തിവാദിയായ മതവിശ്വാസിയെന്നോ മതവിശ്വാസി ആയ യുക്തിവാദിയെന്നോ അങ്ങനെ എന്തും വിളിക്കാം.അതൊന്നും എന്റെ പ്രശനമല്ല.ഞാന്‍ തേടുന്നത് നിര്‍വചനങ്ങളെ അല്ല.,ശാസ്‌ത്രകാരന്‍റെ ധിഷണയും സഹൃദയത്തിന്റെ സാരള്യവും ഉള്ള മനുഷ്യ സ്നേഹികളെ ആണ്.സ്നേഹം കൊണ്ട് പരിവര്‍ത്തനം ചെയ്യാന്‍ കഴിയാത്തതായി അധപതിച്ച ആരും ഈ ഭൂമിയില്‍ ഇല്ല എന്ന തത്വമാന് എന്റെ ഹൃദയത്തിന്റെ പ്രകാശം. 
--------------------------------------------------------------------------------------------------------------------------
 മാനവികതയിലെക് ഉയരുക എന്ന് പറയുമ്പോള്‍ ഒരു മനുഷ്യന്‍ തന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ്."വെളുത്ത പാല്‍ "എന്ന് പറയേണ്ടതില്ലാത്തതുപോലെ അവന്‍ ആദര്‍ശശാലിയും ആയിരിക്കും.ലോകത് ഒരു മന്ദബുദ്ധിക്കും അങ്ങനെ ഉയരാന്‍ പറ്റില്ലല്ലോ.ധീഷണശാലിക്ക്(യുക്തിക്ക്‌ വെളിവ് ഉള്ളവന്‍) മാത്രമേ അത്തരം ഔന്നിത്യം നേടാനാവു.യുക്തി എന്നത് മനുഷ്യന്റെ സഹജമായ ഒരു സാധ്യതയും.അതിനെ അനാവരണം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുമെന്കില്‍ അത് ഉണരുകയും ബെലപെടുകയും ചെയ്യും
----------------------------------------------------------------------------------------------------------------------------
 യുക്തിവാദം ഒരു ആള്‍കൂട്ടമായി തീരുമ്പോള്‍ വെക്തിപ്രഭാവം ഇല്ലാത്ത ദുര്‍ബല ഹൃദയര്‍ അതിനു അപവാദം സൃഷ്ടിക്കും !
----------------------------------------------------------------------------------------------------------------------------
 എന്റെ യുക്തിയില്‍ വിശ്വസിക്കുന്ന അതിനു ശേരിയെന്നു തോന്നുന്ന കാര്യങ്ങള്‍ സ്വീകരിക്കുന്ന ആളാണ് ഞാന്‍.എന്റെ ഹൃദയത്തെ സ്നേഹമസൃണമാക്കുകയും മാനവികതയിലെക് എന്നെ ഉയര്‍ത്തുകയും ചെയ്യുന്നതെല്ലാം എനിക്ക് സ്വീകാര്യം.ഉപനിഷത്തുകളിലും ധര്‍മപഥയിലും താവോയിലും ബൈബിളിലും ഖുറാനിലും അങ്ങനെ എവിടെയെങ്കിലും മേല്‍പ്പറഞ്ഞ ഗുണത്തെ സ്വാദീനിചെക്കാവുന്ന ചിന്തോദ്ദീപകമായ എന്ടെന്കിലും ഉണ്ടെങ്കില്‍ എനിക്കതും സ്വീകാര്യം.ആത്യന്തികമായി ഞാന്‍ എന്റെ യുക്തിയെ ആശ്രയിക്കും. 
---------------------------------------------------------------------------------------------------------------------------
 ഓഷോ രജനീഷ്‌ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞതായി ഞാന്‍ വായിച്ചിട്ടുണ്ട് -"കാലത്തിന്റെ സംഘര്‍ഷങ്ങളെ അതിജീവിച്ച് ഈ ഭൂമിയില്‍ ഏതെന്കിലും മതം അവശേഷിക്കുമെങ്കില്‍ അത് ബുദ്ധമതം മാത്രമായിരിക്കും".പാശ്ചാത്യ-പൗരസ്ത്യ മതങ്ങളില്‍ എന്ടുകൊണ്ടും വേറിട്ട നില്‍ക്കുന്ന ഒരു ചിന്താപദ്ധതിയാണ് ബുദ്ധമതം.പുനര്‍ജന്മം,കര്‍മസിദ്ധാന്തം(law of kamma)തുടങ്ങിയ ചിലത് ഒഴിച്ചാല്‍ മറ്റൊരു വിശ്വാസങ്ങളും മനുഷ്യനില്‍ ബുദ്ധമതം കെട്ടിവച്ചില്ല.തന്റെ ശിഷ്യനായ ആനന്ദനോട് ബുദ്ധന്‍ പറയുന്ന്‍ നോക്കുക ;വളരെ പ്രസക്തമായ ഒരു ചിന്തയാണിത്."ആനന്ദ!ഞാന്‍ പോലും നിന്റെ വിളക്കല്ല എന്നറിയുക,നിന്റെ വിളക്ക് നിന്റെ ഉള്ളില്‍ തന്നെ ഇരിക്കുന്നു".വെക്തിയിലെക് കേന്ദ്രീകരിക്കുകയും വെക്തിയെ മാനവികതയിലെക് നയിക്കുകയും ചെയ്യുന്ന പ്രൌഡമായ ചിന്തകള്‍ ഇത്തരത്തില്‍ ബുദ്ധ മതം വിഭാവനം ചെയ്യുന്നുണ്ട്.മേഘങ്ങള്‍ക്ക് അപ്പുറം സിംഹാസനാരൂഡരായിരിക്കുന്ന ഒരു ദൈവത്തെക്കുറിച്ചും ബുദ്ധന്‍ സംസാരിച്ചില്ല."അഷ്ടാംഗമാര്‍ഗം" തന്നെ ലെളിതവും മൌലികവും മാനവികവുമായ ദര്‍ശനമാണെന്ന് നിഷ്പക്ഷമായി പരിശോധിക്കുന്നവര്‍ക്ക് സുതരാം വെക്തമാകും.ഒരു മതം തിരഞ്ഞെടുക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ സംശയലേശമന്യേ ഞാന്‍ ബുദ്ധമതം എന്ന് പറഞ്ഞു പോകും. 
----------------------------------------------------------------------------------------------------------------------
 ഞാന്‍ ആള്കൂട്ടങ്ങല്ക് എതിരെ നടക്കുന്നു..എന്റെ സ്വാതന്ത്ര്യം ആര്‍ക്കും പണയം വെക്കാന്‍ ആഗ്രഹമില്ല. 
--------------------------------------------------------------------------------------------------------------------
 ഞാന്‍ കുട്ടികാലത്ത് ഉരുവിട്ട് പഠിച്ച ഒരു മന്ത്രമുണ്ട്.അതിന്റെ സാരം ഇങ്ങനെയാണ്..;"ഈ ലോകം നിന്നെ പുകഴ്തട്ടെ,ഇകഴ്തട്ടെ!ലെക്ഷ്മീ ദേവിയുടെ കൃപ നിന്നില്‍ ഉണ്ടാകട്ടെ, ഇല്ലതാകട്ടെ!ഇന്നോ യുഗാവസാനത്തിലോ നിന്റെ ശരീരം തളര്‍ന്നു വീഴട്ടെ !എന്നാലും എന്റെ കുഞ്ഞേ ന്യായപഥത്തില്‍ നിന്നും വ്യെതിച്ചലിക്കരുത്!!"...എന്റെ സൌഹൃദ ഭാവത്തെയും സ്നേഹ സിദ്ധാന്തത്തെയും അവര്‍ക്ക് നിഷേധിക്കാന്‍ കഴിയും,നശിപ്പിക്കാന്‍ കഴിയില്ല.!! 
-----------------------------------------------------------------------------------------------------------------------
 തന്റെ ആവാസവ്യെവസ്ഥയെ ഏതെന്കിലും ആശയങ്ങള്‍ക്ക് വേണ്ടി നശിപ്പിക്കുന്ന ആരും നിയന്ത്രിക്കപെടെണ്ടവനാണ്.അത് ഏതു മതത്തിന്റെ പേരിലായാലും സിദ്ധാന്തങ്ങളുടെ പേരിലായാലും!സഹജ യുക്തിയെ പരചിന്തകള്‍ കൊണ്ട് കറുപ്പ് പുരട്ടരുത്. 
---------------------------------------------------------------------------------------------------------------------
 ഞാന്‍ ആരുടെയും ചരടില്‍ എന്റെ തല കെട്ടിയിട്ടിട്ടില്ല.വസ്തുനിഷ്ടമായ കാര്യങ്ങള്‍ അന്ഗീകരിക്കുന്നത്തിനും രേഖപ്പെടുത്തുന്നത്തിനും അതിനു കൈ അടിക്കുന്നതിനും ആത്യന്തികമായി ഞാന്‍ എന്റെ മനസാക്ഷിയെ ആശ്രയിക്കും.പറയുന്നതാര് എന്നത് എന്റെ വിഷയമല്ല!
---------------------------------------------------------------------------------------------------------------------
 ശാസ്ത്രത്തെയും മനവികതയെയും തന്റെ യുക്തിയുടെ എതിര്‍ ഭാഗത്ത്‌ പ്രതിഷ്ട്ടിക്കുന്ന ഒരാള്‍ മാനവ സമൂഹത്തില്‍ അക്ഷരാര്‍ഥത്തില്‍ സഹതാപം അര്‍ഹിക്കുന്നു!'നന്മയും സ്നേഹവും' എന്ടാനെന്നറിയാന്‍ ഒരു പുസ്തകത്തിന്റെയും ആവശ്യമില്ല.അതൊരു പ്രകൃതിദത്തമായ ഗുണമാണ്.അതിന്റെ വികാസമത്രേ മനുഷ്യനെ മഹത്വത്തിലെക് ഉയര്‍ത്തുന്നത്.അതിനു സാധിച്ചില്ലെങ്കില്‍ ചങ്ങാതി നമ്മളൊക്കെ വെറും കഥയില്ലയ്മകളായി കഴിഞ്ഞുകൂടും!മതം ഉള്ളവനോ ഇല്ലാത്തവനോ ആകട്ടെ താന്‍ ജീവിക്കുന്ന ഈ ലോകത്തെ,തന്‍റെസഹജീവികളെ ,ചരാചരങ്ങളെ- അവരിലോക്കെ സ്നേഹം നിരയ്ക്കുന്നവന്‍ മാത്രമാണ് പൂര്‍ണനായവന്‍.ചന്ദനക്കുറിയോ കൊന്തയോ ധരിച്ചതുകൊണ്ടോ താടി വളര്‍ത്തി മുണ്ട് ഇടത്തേക്ക് ഉടുതതതുകൊണ്ടോ ഒന്നും ഒരു മാറ്റവും ആര്‍ക്കും വരാന്‍ പോകുന്നില്ല.ഹൃദയം സ്നേഹം കൊണ്ട് നിറയണം...അപ്പൊ മനുഷ്യന്‍ ഔന്നിട്യത്തിലെക് ഉയരും
_________________________________________________________________________________
സവര്‍ണ മേധാവിത്വവും അയിത്തവും സതിയും ശൈശവ വിവാഹവും മൃഗ ബലിയും ഉള്‍പടെ അനേകമനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യത്വ വിരുദ്ധവും അസംബന്ധവും ആണെന്ന് തോന്നിയ പരിഷ്കൃത സമൂഹവും നവോഥാന നായകന്മാരുമാണ് ഭാരത ചരിത്രത്തിലെ സുവര്‍ണ താരങ്ങള്‍ .അതിനെയെല്ലാം ആര്‍ഷ ഭാരതത്തിന്റെ സാമ്സ്കാരികാംശം എന്നോ പൈതൃകമെന്നോ ഓര്‍ത്തു താലോലിച്ചു നടന്നിരുന്നെ ലോകം ഭാരതത്തെ കാടനമാരുടെ നാട് എന്നുച്ചത്ത്തില്‍ വിളിക്കുമായിരുന്നു.തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക.അതാണ്‌ യുക്തി

സീരിയല്‍ ':(കവിത 07/01/2004,By രജീഷ് പാലവിള)"ഉമ്മറത്തിണ്ണയില്‍ അന്തി വിളക്കില്ല!
അമ്മതന്‍ നാമ ജപാദിയില്ല!

കൃഷ്ണതുളസിത്തറയിലെ കൈത്തിരി
എണ്ണ തീര്‍ന്നാലും കെടുത്തുകില്ല !!

അച്ഛന്റെ സംഗീത സന്ധ്യയി,ല്ലിന്നെന്‍റെ
ചേച്ചിതന്‍ താളപദങ്ങളില്ല!!

സല്‍ക്കഥാസാരം വിളംബുവാന്‍ വീട്ടിലെ -
മുത്തശ്ശിമാര്‍ക്കൊട്ടു നേരമില്ല !

വായിട്ടലറി വിളിക്കിലും പയ്യിന്
വയ്ക്കോലും കാടിയും കിട്ടുകില്ല !!

നേരത്തിനത്താഴമില്ലിന്നൊരാള്മെന്‍
ചാരത്തു വന്നിരിക്കാറില്ല മിണ്ടുവാന്‍ !!

"സീരിയല്‍ ! സീരിയല്‍ ! നാടുമുടിക്കുമി
സീരിയല്‍ ,നാളെ നശിചെങ്കില്‍ ദൈവമേ!! "

നേരത്ത് കഞ്ഞി കിട്ടാത്ത ദിനങ്ങളില്‍
പരാകുന്നു മുത്തച്ചനേവം വിവശനായി !

'ആറു'മണി കഴിഞാലെന്റെ വീടിനെ
കാര്‍ന്നു തിന്നീടുമി മൂകത കാരണം

മാമാകാനന്ദം തകര്‍ന്നു പോ,യാനല്ല
മൂവന്തി ഓര്‍മയില്‍ മാത്രമായി !!

Monday, 23 April 2012

ഒരു ഗദ്യ കവിത -'അടിമ '

എന്നെ വിസ്മരിക്കാന്‍ മാത്രമാണ്  ഈ ലോകം എന്നെ പഠിപ്പിച്ചത്  !
ഞാന്‍ എന്താണോ,ഞാന്‍ അതല്ലാതായിരിക്കാന്‍ !!


എന്റെ ജീവിതം രാഷ്ട്രീയക്കാരും പുരോഹിതന്മാരും 
അവകാശപ്പെടുന്നത് അങ്ങനെയാണ് !


അവരെന്നെ ഭയപ്പെടുത്തുകയും 
ജീവിതത്തെ സമസ്യയാക്കുകയും ചെയ്തു !


എന്ത് കൊണ്ടെന്നാല്‍ ....


ഞാന്‍ എന്നെ തിരിച്ചറിഞ്ഞാല്‍ 
ഭണ്ഡാരങ്ങള്‍ ശൂന്യമാകും!
അവരുടെ പതാകകള്‍ നിലത്ത് വീഴുകയും 
രക്ത സാക്ഷി മണ്ഡപങ്ങള്‍ കെട്ടി ഉയര്ത്തിടെണ്ട ഇടം 
കാട് പിടിക്കുകയും ചെയ്യും !!


അത് കൊണ്ടാകണം ..
പരാശ്രയ ജീവിയും നിസ്സഹായനുമാക്കി 
അവരെന്റെ വേരുകളെ നിര്ജീവമാക്കിയത് !!

(അടിമ/കവിത 09-05-2008/രജീഷ് പാലവിള)

Sunday, 22 April 2012

പുരോഹിതന്മാര്‍

‎"സാമ്രാജ്യങ്ങള്‍ ഉടച്ചു തകര്‍ക്കാന്‍ , ചാവേറുകളെ സൃഷ്ടിക്കാന്‍
നിര്ധനനരായ ചെറുപ്പക്കാരെ പലതും ചൊല്ലിമയക്കുന്നു !
അവരുടെ സിരയില്‍ വീര്യം കൂടിയ മതവര്‍ഗീയത കുത്തുന്നു !
അത് തീയായിട്ടാളും നേരം മണ്ണു ചുവന്നു തുടുക്കുന്നു !
അത്ഭുതമാര്‍ന്ന മനുഷ്യ ശരീരം ബോംബുകളായി പൊട്ടുമ്പോള്‍
വിശുദ്ധയുദ്ധം എന്നു വിളിച്ചതിലൂറ്റം കൊള്ളും മൂഡന്മാര്‍ !!"

(പുരോഹിതന്മാര്‍ /കവിത /രജീഷ് പാലവിള )

രക്തസാക്ഷി "നീ വളര്‍ന്നല്ലോ സഖാവേ! ഞാനിപ്പൊഴും
നീതിക്കുവേണ്ടിയീ പെരുവഴിയില്‍ !


നീ വളര്‍ന്നല്ലോ സഖാവേ! ഞാനിപ്പൊഴും
നിയതി തന്‍ ആടുന്ന കൊലമരത്തില്‍ !!"


(
രക്തസാക്ഷി /രജീഷ് പാലവിള)

തെരുവ്ഈ വഴിത്താരയില്‍ എന്റെ മുന്നില്‍ ദീപങ്ങളില്ല,വെളിച്ചമേകാന്‍!
ഈ വഴിയോരത്തദൃശ്യരായും ദൈവങ്ങളില്ലെന്റെ കൈപിടിക്കാന്‍!
ഇക്കാണുമന്ധകാരത്തിലെങ്ങും മാമാകാത്മാവിന്റെ ഗദ്ഗദങ്ങള്‍ !! "
(തെരുവ് /കവിത /രജീഷ്‌ പാലവിള )

Thursday, 19 April 2012

'ഡാര്‍വിന്റെ ശബ്ദം '---കവിതതിരയുംമതങ്ങളുമെതിര്‍ത്തു;ബീഗിള്‍
കടലിനെച്ചുറ്റിക്കുതിച്ച്ചു !

അറിവിന്റെ രത്നങ്ങള്‍ തേടി,

ഡാര്‍വിന്റെ മിഴികളില്‍ പൂങ്കുളിര്‍മൂടി!!

പരകോടിജീവിതരേഖ, മണ്ണില്‍ -
പരതുമാപ്പാദങ്ങള്‍ പുല്‍കി ..

ഇരുളിന്‍ തിരശീല മാറ്റി ,പ്രകൃതി
പരിണാമചക്രങ്ങള്‍ കാട്ടി!!

മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ ദൈവ-
മോടിയോളിച്ച്ചെന്നു കേള്‍ക്കെ,

വീഞ്ഞ്തുള്ളിയുംമോന്തിയിരുന്ന നൂറു-
പള്ളികള്‍ തുള്ളിയുറഞ്ഞു!!

ആയുധം കൈകളിലേന്തി ,ജപ-
മാലകളാലതു മൂടി ..

പണ്ടു ഗലീലിയോനിന്ന പ്രതി-
ക്കൂടുമായി ഡാര്‍വിനെത്തേടി ..

മതവും പുരോഹിതന്മാരും തെരുവി-
ലവരുടെ ദൈവവും വന്നു !!

ചക്രവാളങ്ങള്‍ക്കുമീതെ സ്വര്‍ഗ്ഗ-
സിംഹാസനത്തിലിരിക്കാന്‍

ശാസ്ത്രവുമായടരാടി ഭൂമി-
പോര്‍ക്കളമാക്കിയാ ദൈവം !!

പതറാത്ത വീര്യവുമായി ശാസ്ത്ര-
പരിചയും കൈകളിലേന്തി ..

പരിചൊടു ഡാര്‍വിന്‍ നടക്കേ,
പതറി!മതങ്ങള്‍തന്‍ ദൈവം !!

(രജീഷ്‌ പാലവിള)

Wednesday, 11 April 2012

മതവും മാനവികതയും-ഒരു സംവാദം(A debate between Me and Ameen )

Vga Ameen 

:Rajeesh palavilaയുടെ പോസ്റ്റില്‍ കാര്യമായിട്ടു ഒന്നും കാണുന്നില്ല. അല്പം പരിഹാസമല്ലാതെ ഖുര്‍‌ആനെതിരെ അതില്‍ ഒന്നുമില്ല. ശാസ്ത്രത്തെ ആരും തള്ളിപ്പറഞ്ഞിട്ടുമില്ല. മനുഷ്യന്‍ ആകാശഭൂമികളെ അധീനപ്പെടുത്തും എന്ന് ഖുര്‍‌ആന്‍ പറഞ്ഞതുമാണ്‌. ശാസ്ത്രത്തെ അന്ധമായി ന്യായീകരിക്കുന്നതും സൂക്ഷിക്കേണ്ടതാണ്‌. ശാസ്ത്രം ഇന്നത്തെ മാത്രം സത്യമാണ്‌. നാളത്തെ സത്യം അതായിക്കൊള്ളണമെന്നില്ല.


Rejeesh Palavila ഈ പ്രപഞ്ചം വൈരുദ്ധ്യങ്ങളുടെ ഒരു എകതയാണ്.എത്ര സംഘടിതമായി ശ്രമിച്ചാലും ആര്‍ക്കും ഇതിനെ ആരുടേയും ഇച്ചാശക്തിക്ക് വിധേയമാക്കാന്‍ സാധ്യമല്ല.ഈ പ്രപഞ്ചവും പ്രകൃതിയും മനുഷ്യനെ എന്നും അത്ഭുതം കൊള്ളിച്ചിട്ടുണ്ട്.തനിക്ക്‌ അതീതമായി ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നു അവനെന്നും തോന്നിയിട്ടുണ്ട്.അവന്റെ സങ്കല്‍പ്പങ്ങള്‍ക്ക് നിറം കൊടുക്കുക മാത്രമാണ് മതങ്ങള്‍ ചെയ്തത്.അവ സൃഷ്‌ടിച്ച ഏറ്റവും വലിയ അപകടം മനുഷ്യനെ വിഭജിക്കുകയും അവനിലെ അന്വേഷനാത്മകതയെ നശിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ്.സ്വര്‍ഗം എന്ന പ്രത്യാശയും നരകം എന്ന ഭയവും അവനില്‍ സൃഷ്ടിച്ചു."നീ ഒന്നും ഭയപ്പെടേണ്ടതില്ല ,ഇതാ ഈശ്വരന്റെ പ്രമാണം !ഇതനുസരിച്ച് ജീവിക്കുകയെ വേണ്ടു..മറ്റൊന്നിനെക്കുറിച്ചും ഓര്‍ത്ത്‌ തല പുണ്ണാക്കേണ്ട "-ഓരോ മതങ്ങളും മനുഷ്യനോട് പല ഭാഷകളില്‍ ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളത്.അവര്‍ക്ക് വേണ്ടത് പ്രോഗ്രാം ചെയ്യപ്പെട്ട കുറെ ആള്‍ക്കൂട്ടങ്ങലെയാണ്.ഈ പ്രപഞ്ചത്തെ നയിക്കുന്ന ആ അജ്ഞാതമായ ഒന്നിനെ ദൈവം എന്ന പേര് വിളിച്ചാലും ആ ദൈവവും മത ദൈവവും ഒന്നായിരിക്കാന്‍ സാധ്യമല്ല


;ശാസ്ത്രത്തെ അന്ധമായി ന്യായീകരിക്കുന്നതും സൂക്ഷിക്കേണ്ടതാണ്‌. ഇതെന്താ മതത്തിന്റെ കാര്യത്തില്‍ ബാധകമല്ലേ???


Muhammed Sadik


:@ Rajesh. Yukthi use cheyyunnadhinu mumb ningal kaliyakkuna ee vedha grandham onnu vaayichu nookk


Rejeesh Palavila പ്രിയ മുഹമ്മദ്‌ സാദിക്ക്‌; യുക്തി ഉപയോഗിക്കാതെ ഈ വേദ ഗ്രന്ഥം വായിച്ചു നോക്കിയതാണ് കുഴപ്പം.മാനവികതയെ ഉയര്‍ത്തുന്ന നല്ല ചിന്തകള്‍ എല്ലാ മത ഗ്രന്ഥങ്ങളിലും ഉണ്ട.നല്ലത്!എന്നാല്‍ ഇതെല്ലാം ഈശ്വരന്‍ സ്വര്‍ഗത്ത് നിന്നും അടര്‍ത്തി ഭൂമിയിലേക്ക്‌ ഇട്ടത്‌ എന്ന് ആദ്യം തന്നെ അഗാധമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് യുക്തി നഷട്ടപ്പെട്ടു പോകാനാണ് സാധ്യത.


Vga Ameen പ്രപഞ്ചത്തെ ദൈവം പടച്ചു എന്നു വിശ്വാസികള്‍ പറയുമ്പോള്‍ കുറേ പദാര്‍ഥങ്ങളെ നിര്‍മ്മിച്ചു എന്നു മാത്രമല്ല അര്‍ഥം, അവ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കാനുള്ള നിയമങ്ങളും നിര്‍മ്മിച്ചു എന്നാണ്‌. കമ്പ്യൂട്ടര്‍ എന്നാല്‍ കുറേ ഹാര്‍ഡ് വെയറുകള്‍ മാത്രമല്ലല്ലോ!. പ്രൊഗ്രാമ്മിങും അതിന്റെ ഭാഗമാണ്. അതില്ലെങ്കില്‍ അതൊരു കമ്പ്യൂട്ടറാവില്ല. സയന്‍സ് ഈ programming language ആണ്‌ decode ചെയ്തു, ശാസ്ത്ര സത്യങ്ങളായി അവതരിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ എങ്ങനെ work ചെയ്യുന്നു എന്നു അത് വ്യക്തമായി പറഞ്ഞുതരുമായിരിക്കും. പക്ഷെ programmer (Creator) ആരാണ്‌ എന്ന് സയന്‍സ് പറയില്ല. സ്രുഷടാവും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള ബന്ധം ഈ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ എളുപ്പം മനസ്സിലാക്കാം.


പ്രപഞ്ചത്തിലെ എല്ലാം വളരെ വ്യവസ്ഥാപിതമായി ചലിച്ചുകോണ്ടിരിക്കുന്നു. മൃഗങ്ങളോ പക്ഷികളോ ആഹാരം കിട്ടാതെ മരിക്കുന്നില്ല. അവക്ക് ദൈവം നിശ്ചയിച്ച വ്യവസ്ഥയില്‍ സുഖകരമായി കഴിയാം. എവിടെയെങ്കിലും അവ വിശന്നു ചാവുന്നുവെങ്കില്‍ അവിടെ മനുഷ്യന്റെ കൈകടത്തലുണ്ടെന്ന് മനസിലാക്കുക. മനുഷ്യന്റെ കൈകടത്തലാണ്‌ നാശങ്ങളുണ്ടാക്കുന്നത്. അവനു മാത്രമേ എങ്ങനെ ജീവിക്കണം എന്നതിന് മാര്‍ഗദര്‍ശനം വേണ്ടതായിട്ടുള്ളൂ. അത് നിര്‍ണ്ണയിച്ചു കൊടുക്കാന്‍ ഏറ്റവും അര്‍ഹത (കഴിവും) ദൈവത്തിനാണല്ലോ ഉണ്ടാവുക. അപ്പോഴേ ഭൂമിയില്‍ സമാധാനമുണ്ടാവൂ. ആ ജീവിത വ്യവസ്ഥയാണ്‌ ഇസ്ലാം (സമാധാനം, സമര്‍പ്പണം എന്ന് വാക്കര്‍ഥം). ദൈവത്തോട് നന്ദി കാണിക്കാനും അതാവശ്യപ്പെടുന്നു.


ആളുകള്‍ നന്മ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ തിന്മ ചെയ്യാതിരിക്കണമെങ്കില്‍, എന്തിന്‌ എന്ന ചോദ്യത്തിനുത്തരമാണ്‌ സ്വര്‍ഗ്ഗവും നരകവും.


എല്ലാം ഒരു ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് വിശ്വ സാഹോദര്യത്തെയാണ്‌ പ്രഖ്യാപനം ചെയ്യുന്നത്. മുകളില്‍ ഉദ്ധരിച്ച ആയത്തുകള്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ അവതരിച്ചതാണ്‌.
അപ്പോള്‍ മാത്രമേ ബാധകമുള്ളൂ.
ഇസ്ലാമിനെ ഒരു മതം എന്നു വിളിക്കുന്നത് തന്നെ അബദ്ധമാണ്‌. ഇസ്ലാം ഒരു മതമല്ല, ദീന്‍ (അറബി പദം) എന്നതാണ്‌ ഇസ്ലാമിന്റെ ശരിയായ വിശേഷണം. മലയാളത്തില്‍ 'ദീനി'ന്‌ നേര്‍ക്ക് നേരെ പരിഭാഷയില്ലാത്തത് കൊണ്ട് ആരോ ചേര്‍ത്ത് വിളിച്ചതാണ്‌ 'മതം' എന്ന വാക്ക്.(ഇപ്പോഴും) ഇസ്ലാമിനെ ഒന്നു കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നല്ല വാക്ക് lifestyle എന്നായിരിക്കും. അത്കോണ്ട് സാമ്പ്രദായിക മതങ്ങളെപ്പോലെ വെറുമൊരു മതമായി ഇസ്ലാമിനെ മനസ്സിലാക്കരുത്.


@Rejeesh Palavila മതത്തെയും അന്ധമായി പിന്‍പറ്റരുത്. പഠിച്ചിട്ടു വേണം പിന്‍പറ്റാന്‍. ഖുര്‍ആന്‍ തന്നെ പറയുന്നത് അങ്ങനെയാണ്‌. അവര്‍ ദൈവത്തില്‍ നിന്ന് അവതരിച്ചതിനെ അന്ധമായി പിന്‍പറ്റുന്നവരല്ല എന്ന് തന്നെ ഖുര്‍‌ആന്‍ പറയുന്നുണ്ട്. ആളുകള്‍ ഇങ്ങനെയായിപ്പോയത് അവരുടെ കുഴപ്പം.
മൊത്തം കണക്കുകൂട്ടി ഇങ്ങനെയൊരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ പറയുന്നതിലെന്തര്‍ഥം?


Rejeesh Palavila @vga Ameen:<<<പ്രപഞ്ചത്തിലെ എല്ലാം വളരെ വ്യവസ്ഥാപിതമായി ചലിച്ചുകോണ്ടിരിക്കുന്നു. മൃഗങ്ങളോ പക്ഷികളോ ആഹാരം കിട്ടാതെ മരിക്കുന്നില്ല.>>ഈ ആവാസ വെവസ്ഥിതിയെക്കുറിച്ചും ആഹാര ശൃഖലകളെ ക്കുറിച്ചും വളരെ വസ്തുനിഷ്ഠമായ വിശദീകരണങ്ങള്‍ ശാസ്ത്രം തന്നിട്ടുണ്ട്.ഖുരാന് മുന്‍പും അത്തരം പ്രകൃതി നിരീക്ഷണങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്.ബയോളജിലാബും മൈക്രോസ്കോപ്പും ഇല്ലാതിരുന്ന കാലത്താണ് ഇന്ത്യയില്‍ ആയുര്‍വേദം പോലുള്ള ശാസ്ത്രങ്ങള്‍ ഉണ്ടായത്.എല്ലാ കാഴ്ചപ്പാടുകളും പ്രകൃതി നിരീക്ഷണത്തിലൂടെ കൈവരും എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇവിടെ താന്കള്‍ പറയുന്നത് 'മനുഷ്യനു ജീവിക്കാന്‍ മാര്‍ഗദര്‍ശനം വേണം എന്നാണ്',അതെന്തുകൊണ്ട് സംഭവിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ?മനുഷ്യനു മാത്രമാണ് അവന്റെ സ്വാഭാവികത നഷ്ടപെടുന്നത് ..അതിന്റെ ഉത്തരവാദികള്‍ ഈ സംഘടിത മതങ്ങളും അവരുടെ നിയമങ്ങലുമാണ്.ഈ പ്രപഞ്ചത്തില്‍ ശാരിരികവും മാനസികവുമായ നിരവദി രോഗങ്ങങ്ങള്‍ക്ക് ഇരയായതും മനുഷ്യരാണ്.മൃഗങ്ങളല്ല!!കാരണം അടിച്ചമര്‍ത്തലുകലാണ് എല്ലാ മത നിയമങ്ങളും !!


\@Vga Ameen<<ആളുകള്‍ നന്മ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍
തിന്മചെയ്യാതിരിക്കണമെങ്കില്‍,എന്തിന്‌എന്നചോദ്യത്തിനുത്തരമാണ്‌സ്വര്‍ഗ്ഗവുംനരകവും.>>>ഈലോകത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഏതെന്കിലും മത വിശ്വാസം ഉള്ളവരാണ്.(അങ്ങനെ ലോകം നന്മയില്‍/ സമാധാനത്തില്‍ നിറയെണ്ടാതായിരുന്നു!).എല്ലാ മതങ്ങളിലും ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ട്.സ്വര്‍ഗം വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത മതങ്ങളില്‍ ആളുകള്‍ കുറവാണ്!..മനുഷ്യന്റെ സുഖാസക്തിയാണ് സ്വര്‍ഗ്ഗ/പരലോക ചിന്ത.ലോകത്തെ പ്രമുഖ മതങ്ങള്‍ പഠിക്കുമ്പോള്‍ അത് കൂടുതല്‍ ബോധ്യപ്പെടും.ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ഉണ്ടായ മതങ്ങളിലെ സ്വര്‍ഗത്ത് എപ്പോയും ശീതളമായ കാറ്റ് വീശും ! ശൈത്യ രാജ്യങ്ങളിലെ മത സ്വര്ഗങ്ങളില്‍ മഞ്ഞു വീഴ്ച ഉണ്ടാകില്ല!..ഇങ്ങനെ ഇങ്ങനെ മത സ്വര്‍ഗ്ഗ സങ്കല്‍പ്പങ്ങളില്‍ എല്ലാംതന്നെ ആ മതം രൂപം കൊണ്ട ദേശ-കാലങ്ങളും പ്രകൃതിയുമായി ബന്ധമുണ്ട് .Rejeesh Palavila ‎@Vga Ameen <<<എല്ലാം ഒരു ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് വിശ്വ സാഹോദര്യത്തെയാണ്‌ പ്രഖ്യാപനം ചെയ്യുന്നത്.>>ഈഒരു ദൈവത്തെ തന്നെയാണ് എല്ലാവരും പല പേരുകളില്‍ പല രീതികളില്‍ ആരാധിക്കുന്നത് എന്ന് കൂടി
പറഞ്ഞിരുന്നെ പ്രശ്നം തീരുമായിരുന്നു.അങ്ങനെ പറയാന്‍ മതങ്ങള്‍ക്ക് കഴിയില്ല!തങ്ങള്‍ ആണ് ആധികാരികം എന്ന ചിന്തയില്‍ ആധിപത്യം പുലര്‍ത്താന്‍ ഓരോ മതങ്ങളും കലഹിക്കുകയാണ്.അപ്പോള്‍ മതം പറയുന്നസാഹോദര്യം വിഭാഗീയതയുടെ വൃത്തപരിധികടക്കുന്നില്ലRejeesh Palavila ‎@Vga Ameen


<<(Creator) ആരാണ്‌ എന്ന് സയന്‍സ് പറയില്ല. സ്രുഷടാവും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള ബന്ധം ഈ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ എളുപ്പംമനസ്സിലാക്കാം.>>അതുകൊണ്ട് മതം പറയുന്നതെല്ലാം ആളുകള്‍ വിശ്വസിച്ച്‌ കൊള്ളണം എന്നാണോ???

Vga Ameen പൊതുവെ മതങ്ങള്‍ അങ്ങനെ ചെയ്യുന്നു


എന്നതിനെ ഞാന്‍ നിഷേധിക്കുന്നില്ല. സാമ്പ്രദായിക മതമായി ഇസ്ലാമിനെ കാണരുതെന്ന് അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്. ഇസ്ലാം എന്ന ദൈവിക വ്യവസ്ഥ എത്രത്തോളം ആളുകള്‍ പിന്തുടരുന്നുവോ അത്രത്തോളം സമാധാനം ഉണ്ടാവും എന്നാണ്‌ ഞാന്‍ പറയുന്നത്. ഇസ്ലാം എന്നാല്‍ കുറെ അക്ഷരങ്ങളല്ല. ഉദ്ദേശങ്ങളാണ്‌. എല്ലാം കാര്യങ്ങളിലുമുള്ള ആത്യന്തികമായ നന്മയാണ്‌ ഇസ്ലാം എന്ന് ഏറ്റവും ചുരുക്കിപ്പറയാം.
Vga Ameen മനുഷ്യന് ജീവിക്കാന്‍ മാര്‍ഗ്ഗദര്‍ശനം വേണം എന്ന് പറയാന്‍ കാരണം, മനുഷ്യന്റെ ശരി
തെറ്റുകളില്‍ വൈരുധ്യങ്ങളുണ്ടാവും എന്നത് കൊണ്ടാണ്‌. ഒരാളുടെ ശരി മറ്റൊരാളെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും. അമേരിക്കയുടെ ശരി ഇറാഖിനെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും. എല്ലാ കാര്യങ്ങളിലും ഇതുണ്ടാവും. തമിഴ്നാടിന്റെ ശരി കേരളത്തിന് തെറ്റായിരിക്കും. അപ്പോള്‍ ശരിയെന്ത് തെറ്റെന്ത് എന്ന് മനുഷ്യന്‌ തീരുമാനിക്കാനാവില്ല. അതിനുള്ള കഴിവുണ്ടാവുക
കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാറ്റിനെക്കുറിച്ചും അറിയുന്ന, മനുഷ്യന്റെയും മറ്റെല്ലാറ്റിന്റെയും പ്രകൃതി പരമായ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും അറിയുന്ന ഒരാള്‍ക്കാണല്ലോ? വിശ്വാസികള്‍ പറയുന്ന ആ ശക്തി നമുക്കു നിര്‍ണ്ണയിച്ചു തന്നത് അത് പോലെ പിന്തുടര്‍ന്നാല്‍ ഇപ്പറഞ്ഞ കുഴപ്പങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല.


Vga Ameen ഇസ്ലാം ആരേയും അടിച്ചമര്‍ത്തുന്നില്ല. മനുഷ്യന്റെ പ്രകൃതിയോട് ഏറ്റവും നീതി ചെയ്യുന്നത് ഇസ്ലാമാണ്‌. ഖുര്‍ആന്‍ പലയിടങ്ങളിലായി ചോദിക്കുന്നുണ്ട്. അവര്‍ ചിന്തിക്കുന്നില്ലേ അവര്‍ പര്‍‌വതങ്ങളിലേക്ക് നോക്കുന്നില്ലേ, ഒട്ടകങ്ങളെ നോക്കുന്നില്ലേ..എന്നിങ്ങനെ (എന്നു വെച്ചാല്‍ ആധുനിക ഭാഷയില്‍ biology physics chemistry .. total 'ologi'es പഠിക്കുന്നില്ലേ എന്ന്) ഇന്ന് കാണുന്ന ഈ ശാസ്ത്രപുരോഗതിയുടെ അടിസ്ഥാന ആശയങ്ങളെല്ലാം കണ്ടത്തി വികസിപ്പിച്ചത് പ്രവാചകന്‌ ശേഷം വന്ന അദ്ദേഹത്തിന്റെ അനുയായികളാണ്‌ എന്ന് ഹിസ്റ്ററി വായിച്ചാല്‍ മനസ്സിലാക്കാം
(thudarum)