To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday, 11 April 2012

മതവും മാനവികതയും-ഒരു സംവാദം(A debate between Me and Ameen )

Vga Ameen 

:Rajeesh palavilaയുടെ പോസ്റ്റില്‍ കാര്യമായിട്ടു ഒന്നും കാണുന്നില്ല. അല്പം പരിഹാസമല്ലാതെ ഖുര്‍‌ആനെതിരെ അതില്‍ ഒന്നുമില്ല. ശാസ്ത്രത്തെ ആരും തള്ളിപ്പറഞ്ഞിട്ടുമില്ല. മനുഷ്യന്‍ ആകാശഭൂമികളെ അധീനപ്പെടുത്തും എന്ന് ഖുര്‍‌ആന്‍ പറഞ്ഞതുമാണ്‌. ശാസ്ത്രത്തെ അന്ധമായി ന്യായീകരിക്കുന്നതും സൂക്ഷിക്കേണ്ടതാണ്‌. ശാസ്ത്രം ഇന്നത്തെ മാത്രം സത്യമാണ്‌. നാളത്തെ സത്യം അതായിക്കൊള്ളണമെന്നില്ല.


Rejeesh Palavila ഈ പ്രപഞ്ചം വൈരുദ്ധ്യങ്ങളുടെ ഒരു എകതയാണ്.എത്ര സംഘടിതമായി ശ്രമിച്ചാലും ആര്‍ക്കും ഇതിനെ ആരുടേയും ഇച്ചാശക്തിക്ക് വിധേയമാക്കാന്‍ സാധ്യമല്ല.ഈ പ്രപഞ്ചവും പ്രകൃതിയും മനുഷ്യനെ എന്നും അത്ഭുതം കൊള്ളിച്ചിട്ടുണ്ട്.തനിക്ക്‌ അതീതമായി ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നു അവനെന്നും തോന്നിയിട്ടുണ്ട്.അവന്റെ സങ്കല്‍പ്പങ്ങള്‍ക്ക് നിറം കൊടുക്കുക മാത്രമാണ് മതങ്ങള്‍ ചെയ്തത്.അവ സൃഷ്‌ടിച്ച ഏറ്റവും വലിയ അപകടം മനുഷ്യനെ വിഭജിക്കുകയും അവനിലെ അന്വേഷനാത്മകതയെ നശിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ്.സ്വര്‍ഗം എന്ന പ്രത്യാശയും നരകം എന്ന ഭയവും അവനില്‍ സൃഷ്ടിച്ചു."നീ ഒന്നും ഭയപ്പെടേണ്ടതില്ല ,ഇതാ ഈശ്വരന്റെ പ്രമാണം !ഇതനുസരിച്ച് ജീവിക്കുകയെ വേണ്ടു..മറ്റൊന്നിനെക്കുറിച്ചും ഓര്‍ത്ത്‌ തല പുണ്ണാക്കേണ്ട "-ഓരോ മതങ്ങളും മനുഷ്യനോട് പല ഭാഷകളില്‍ ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളത്.അവര്‍ക്ക് വേണ്ടത് പ്രോഗ്രാം ചെയ്യപ്പെട്ട കുറെ ആള്‍ക്കൂട്ടങ്ങലെയാണ്.ഈ പ്രപഞ്ചത്തെ നയിക്കുന്ന ആ അജ്ഞാതമായ ഒന്നിനെ ദൈവം എന്ന പേര് വിളിച്ചാലും ആ ദൈവവും മത ദൈവവും ഒന്നായിരിക്കാന്‍ സാധ്യമല്ല


;ശാസ്ത്രത്തെ അന്ധമായി ന്യായീകരിക്കുന്നതും സൂക്ഷിക്കേണ്ടതാണ്‌. ഇതെന്താ മതത്തിന്റെ കാര്യത്തില്‍ ബാധകമല്ലേ???


Muhammed Sadik


:@ Rajesh. Yukthi use cheyyunnadhinu mumb ningal kaliyakkuna ee vedha grandham onnu vaayichu nookk


Rejeesh Palavila പ്രിയ മുഹമ്മദ്‌ സാദിക്ക്‌; യുക്തി ഉപയോഗിക്കാതെ ഈ വേദ ഗ്രന്ഥം വായിച്ചു നോക്കിയതാണ് കുഴപ്പം.മാനവികതയെ ഉയര്‍ത്തുന്ന നല്ല ചിന്തകള്‍ എല്ലാ മത ഗ്രന്ഥങ്ങളിലും ഉണ്ട.നല്ലത്!എന്നാല്‍ ഇതെല്ലാം ഈശ്വരന്‍ സ്വര്‍ഗത്ത് നിന്നും അടര്‍ത്തി ഭൂമിയിലേക്ക്‌ ഇട്ടത്‌ എന്ന് ആദ്യം തന്നെ അഗാധമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് യുക്തി നഷട്ടപ്പെട്ടു പോകാനാണ് സാധ്യത.


Vga Ameen പ്രപഞ്ചത്തെ ദൈവം പടച്ചു എന്നു വിശ്വാസികള്‍ പറയുമ്പോള്‍ കുറേ പദാര്‍ഥങ്ങളെ നിര്‍മ്മിച്ചു എന്നു മാത്രമല്ല അര്‍ഥം, അവ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കാനുള്ള നിയമങ്ങളും നിര്‍മ്മിച്ചു എന്നാണ്‌. കമ്പ്യൂട്ടര്‍ എന്നാല്‍ കുറേ ഹാര്‍ഡ് വെയറുകള്‍ മാത്രമല്ലല്ലോ!. പ്രൊഗ്രാമ്മിങും അതിന്റെ ഭാഗമാണ്. അതില്ലെങ്കില്‍ അതൊരു കമ്പ്യൂട്ടറാവില്ല. സയന്‍സ് ഈ programming language ആണ്‌ decode ചെയ്തു, ശാസ്ത്ര സത്യങ്ങളായി അവതരിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ എങ്ങനെ work ചെയ്യുന്നു എന്നു അത് വ്യക്തമായി പറഞ്ഞുതരുമായിരിക്കും. പക്ഷെ programmer (Creator) ആരാണ്‌ എന്ന് സയന്‍സ് പറയില്ല. സ്രുഷടാവും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള ബന്ധം ഈ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ എളുപ്പം മനസ്സിലാക്കാം.


പ്രപഞ്ചത്തിലെ എല്ലാം വളരെ വ്യവസ്ഥാപിതമായി ചലിച്ചുകോണ്ടിരിക്കുന്നു. മൃഗങ്ങളോ പക്ഷികളോ ആഹാരം കിട്ടാതെ മരിക്കുന്നില്ല. അവക്ക് ദൈവം നിശ്ചയിച്ച വ്യവസ്ഥയില്‍ സുഖകരമായി കഴിയാം. എവിടെയെങ്കിലും അവ വിശന്നു ചാവുന്നുവെങ്കില്‍ അവിടെ മനുഷ്യന്റെ കൈകടത്തലുണ്ടെന്ന് മനസിലാക്കുക. മനുഷ്യന്റെ കൈകടത്തലാണ്‌ നാശങ്ങളുണ്ടാക്കുന്നത്. അവനു മാത്രമേ എങ്ങനെ ജീവിക്കണം എന്നതിന് മാര്‍ഗദര്‍ശനം വേണ്ടതായിട്ടുള്ളൂ. അത് നിര്‍ണ്ണയിച്ചു കൊടുക്കാന്‍ ഏറ്റവും അര്‍ഹത (കഴിവും) ദൈവത്തിനാണല്ലോ ഉണ്ടാവുക. അപ്പോഴേ ഭൂമിയില്‍ സമാധാനമുണ്ടാവൂ. ആ ജീവിത വ്യവസ്ഥയാണ്‌ ഇസ്ലാം (സമാധാനം, സമര്‍പ്പണം എന്ന് വാക്കര്‍ഥം). ദൈവത്തോട് നന്ദി കാണിക്കാനും അതാവശ്യപ്പെടുന്നു.


ആളുകള്‍ നന്മ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ തിന്മ ചെയ്യാതിരിക്കണമെങ്കില്‍, എന്തിന്‌ എന്ന ചോദ്യത്തിനുത്തരമാണ്‌ സ്വര്‍ഗ്ഗവും നരകവും.


എല്ലാം ഒരു ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് വിശ്വ സാഹോദര്യത്തെയാണ്‌ പ്രഖ്യാപനം ചെയ്യുന്നത്. മുകളില്‍ ഉദ്ധരിച്ച ആയത്തുകള്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ അവതരിച്ചതാണ്‌.
അപ്പോള്‍ മാത്രമേ ബാധകമുള്ളൂ.
ഇസ്ലാമിനെ ഒരു മതം എന്നു വിളിക്കുന്നത് തന്നെ അബദ്ധമാണ്‌. ഇസ്ലാം ഒരു മതമല്ല, ദീന്‍ (അറബി പദം) എന്നതാണ്‌ ഇസ്ലാമിന്റെ ശരിയായ വിശേഷണം. മലയാളത്തില്‍ 'ദീനി'ന്‌ നേര്‍ക്ക് നേരെ പരിഭാഷയില്ലാത്തത് കൊണ്ട് ആരോ ചേര്‍ത്ത് വിളിച്ചതാണ്‌ 'മതം' എന്ന വാക്ക്.(ഇപ്പോഴും) ഇസ്ലാമിനെ ഒന്നു കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നല്ല വാക്ക് lifestyle എന്നായിരിക്കും. അത്കോണ്ട് സാമ്പ്രദായിക മതങ്ങളെപ്പോലെ വെറുമൊരു മതമായി ഇസ്ലാമിനെ മനസ്സിലാക്കരുത്.


@Rejeesh Palavila മതത്തെയും അന്ധമായി പിന്‍പറ്റരുത്. പഠിച്ചിട്ടു വേണം പിന്‍പറ്റാന്‍. ഖുര്‍ആന്‍ തന്നെ പറയുന്നത് അങ്ങനെയാണ്‌. അവര്‍ ദൈവത്തില്‍ നിന്ന് അവതരിച്ചതിനെ അന്ധമായി പിന്‍പറ്റുന്നവരല്ല എന്ന് തന്നെ ഖുര്‍‌ആന്‍ പറയുന്നുണ്ട്. ആളുകള്‍ ഇങ്ങനെയായിപ്പോയത് അവരുടെ കുഴപ്പം.
മൊത്തം കണക്കുകൂട്ടി ഇങ്ങനെയൊരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ പറയുന്നതിലെന്തര്‍ഥം?


Rejeesh Palavila @vga Ameen:<<<പ്രപഞ്ചത്തിലെ എല്ലാം വളരെ വ്യവസ്ഥാപിതമായി ചലിച്ചുകോണ്ടിരിക്കുന്നു. മൃഗങ്ങളോ പക്ഷികളോ ആഹാരം കിട്ടാതെ മരിക്കുന്നില്ല.>>ഈ ആവാസ വെവസ്ഥിതിയെക്കുറിച്ചും ആഹാര ശൃഖലകളെ ക്കുറിച്ചും വളരെ വസ്തുനിഷ്ഠമായ വിശദീകരണങ്ങള്‍ ശാസ്ത്രം തന്നിട്ടുണ്ട്.ഖുരാന് മുന്‍പും അത്തരം പ്രകൃതി നിരീക്ഷണങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്.ബയോളജിലാബും മൈക്രോസ്കോപ്പും ഇല്ലാതിരുന്ന കാലത്താണ് ഇന്ത്യയില്‍ ആയുര്‍വേദം പോലുള്ള ശാസ്ത്രങ്ങള്‍ ഉണ്ടായത്.എല്ലാ കാഴ്ചപ്പാടുകളും പ്രകൃതി നിരീക്ഷണത്തിലൂടെ കൈവരും എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇവിടെ താന്കള്‍ പറയുന്നത് 'മനുഷ്യനു ജീവിക്കാന്‍ മാര്‍ഗദര്‍ശനം വേണം എന്നാണ്',അതെന്തുകൊണ്ട് സംഭവിച്ചു എന്ന് ചിന്തിച്ചിട്ടുണ്ടോ?മനുഷ്യനു മാത്രമാണ് അവന്റെ സ്വാഭാവികത നഷ്ടപെടുന്നത് ..അതിന്റെ ഉത്തരവാദികള്‍ ഈ സംഘടിത മതങ്ങളും അവരുടെ നിയമങ്ങലുമാണ്.ഈ പ്രപഞ്ചത്തില്‍ ശാരിരികവും മാനസികവുമായ നിരവദി രോഗങ്ങങ്ങള്‍ക്ക് ഇരയായതും മനുഷ്യരാണ്.മൃഗങ്ങളല്ല!!കാരണം അടിച്ചമര്‍ത്തലുകലാണ് എല്ലാ മത നിയമങ്ങളും !!


\@Vga Ameen<<ആളുകള്‍ നന്മ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍
തിന്മചെയ്യാതിരിക്കണമെങ്കില്‍,എന്തിന്‌എന്നചോദ്യത്തിനുത്തരമാണ്‌സ്വര്‍ഗ്ഗവുംനരകവും.>>>ഈലോകത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഏതെന്കിലും മത വിശ്വാസം ഉള്ളവരാണ്.(അങ്ങനെ ലോകം നന്മയില്‍/ സമാധാനത്തില്‍ നിറയെണ്ടാതായിരുന്നു!).എല്ലാ മതങ്ങളിലും ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ട്.സ്വര്‍ഗം വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത മതങ്ങളില്‍ ആളുകള്‍ കുറവാണ്!..മനുഷ്യന്റെ സുഖാസക്തിയാണ് സ്വര്‍ഗ്ഗ/പരലോക ചിന്ത.ലോകത്തെ പ്രമുഖ മതങ്ങള്‍ പഠിക്കുമ്പോള്‍ അത് കൂടുതല്‍ ബോധ്യപ്പെടും.ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ഉണ്ടായ മതങ്ങളിലെ സ്വര്‍ഗത്ത് എപ്പോയും ശീതളമായ കാറ്റ് വീശും ! ശൈത്യ രാജ്യങ്ങളിലെ മത സ്വര്ഗങ്ങളില്‍ മഞ്ഞു വീഴ്ച ഉണ്ടാകില്ല!..ഇങ്ങനെ ഇങ്ങനെ മത സ്വര്‍ഗ്ഗ സങ്കല്‍പ്പങ്ങളില്‍ എല്ലാംതന്നെ ആ മതം രൂപം കൊണ്ട ദേശ-കാലങ്ങളും പ്രകൃതിയുമായി ബന്ധമുണ്ട് .Rejeesh Palavila ‎@Vga Ameen <<<എല്ലാം ഒരു ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് വിശ്വ സാഹോദര്യത്തെയാണ്‌ പ്രഖ്യാപനം ചെയ്യുന്നത്.>>ഈഒരു ദൈവത്തെ തന്നെയാണ് എല്ലാവരും പല പേരുകളില്‍ പല രീതികളില്‍ ആരാധിക്കുന്നത് എന്ന് കൂടി
പറഞ്ഞിരുന്നെ പ്രശ്നം തീരുമായിരുന്നു.അങ്ങനെ പറയാന്‍ മതങ്ങള്‍ക്ക് കഴിയില്ല!തങ്ങള്‍ ആണ് ആധികാരികം എന്ന ചിന്തയില്‍ ആധിപത്യം പുലര്‍ത്താന്‍ ഓരോ മതങ്ങളും കലഹിക്കുകയാണ്.അപ്പോള്‍ മതം പറയുന്നസാഹോദര്യം വിഭാഗീയതയുടെ വൃത്തപരിധികടക്കുന്നില്ലRejeesh Palavila ‎@Vga Ameen


<<(Creator) ആരാണ്‌ എന്ന് സയന്‍സ് പറയില്ല. സ്രുഷടാവും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള ബന്ധം ഈ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ എളുപ്പംമനസ്സിലാക്കാം.>>അതുകൊണ്ട് മതം പറയുന്നതെല്ലാം ആളുകള്‍ വിശ്വസിച്ച്‌ കൊള്ളണം എന്നാണോ???

Vga Ameen പൊതുവെ മതങ്ങള്‍ അങ്ങനെ ചെയ്യുന്നു


എന്നതിനെ ഞാന്‍ നിഷേധിക്കുന്നില്ല. സാമ്പ്രദായിക മതമായി ഇസ്ലാമിനെ കാണരുതെന്ന് അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്. ഇസ്ലാം എന്ന ദൈവിക വ്യവസ്ഥ എത്രത്തോളം ആളുകള്‍ പിന്തുടരുന്നുവോ അത്രത്തോളം സമാധാനം ഉണ്ടാവും എന്നാണ്‌ ഞാന്‍ പറയുന്നത്. ഇസ്ലാം എന്നാല്‍ കുറെ അക്ഷരങ്ങളല്ല. ഉദ്ദേശങ്ങളാണ്‌. എല്ലാം കാര്യങ്ങളിലുമുള്ള ആത്യന്തികമായ നന്മയാണ്‌ ഇസ്ലാം എന്ന് ഏറ്റവും ചുരുക്കിപ്പറയാം.
Vga Ameen മനുഷ്യന് ജീവിക്കാന്‍ മാര്‍ഗ്ഗദര്‍ശനം വേണം എന്ന് പറയാന്‍ കാരണം, മനുഷ്യന്റെ ശരി
തെറ്റുകളില്‍ വൈരുധ്യങ്ങളുണ്ടാവും എന്നത് കൊണ്ടാണ്‌. ഒരാളുടെ ശരി മറ്റൊരാളെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും. അമേരിക്കയുടെ ശരി ഇറാഖിനെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും. എല്ലാ കാര്യങ്ങളിലും ഇതുണ്ടാവും. തമിഴ്നാടിന്റെ ശരി കേരളത്തിന് തെറ്റായിരിക്കും. അപ്പോള്‍ ശരിയെന്ത് തെറ്റെന്ത് എന്ന് മനുഷ്യന്‌ തീരുമാനിക്കാനാവില്ല. അതിനുള്ള കഴിവുണ്ടാവുക
കഴിഞ്ഞതും നടക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാറ്റിനെക്കുറിച്ചും അറിയുന്ന, മനുഷ്യന്റെയും മറ്റെല്ലാറ്റിന്റെയും പ്രകൃതി പരമായ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും അറിയുന്ന ഒരാള്‍ക്കാണല്ലോ? വിശ്വാസികള്‍ പറയുന്ന ആ ശക്തി നമുക്കു നിര്‍ണ്ണയിച്ചു തന്നത് അത് പോലെ പിന്തുടര്‍ന്നാല്‍ ഇപ്പറഞ്ഞ കുഴപ്പങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല.


Vga Ameen ഇസ്ലാം ആരേയും അടിച്ചമര്‍ത്തുന്നില്ല. മനുഷ്യന്റെ പ്രകൃതിയോട് ഏറ്റവും നീതി ചെയ്യുന്നത് ഇസ്ലാമാണ്‌. ഖുര്‍ആന്‍ പലയിടങ്ങളിലായി ചോദിക്കുന്നുണ്ട്. അവര്‍ ചിന്തിക്കുന്നില്ലേ അവര്‍ പര്‍‌വതങ്ങളിലേക്ക് നോക്കുന്നില്ലേ, ഒട്ടകങ്ങളെ നോക്കുന്നില്ലേ..എന്നിങ്ങനെ (എന്നു വെച്ചാല്‍ ആധുനിക ഭാഷയില്‍ biology physics chemistry .. total 'ologi'es പഠിക്കുന്നില്ലേ എന്ന്) ഇന്ന് കാണുന്ന ഈ ശാസ്ത്രപുരോഗതിയുടെ അടിസ്ഥാന ആശയങ്ങളെല്ലാം കണ്ടത്തി വികസിപ്പിച്ചത് പ്രവാചകന്‌ ശേഷം വന്ന അദ്ദേഹത്തിന്റെ അനുയായികളാണ്‌ എന്ന് ഹിസ്റ്ററി വായിച്ചാല്‍ മനസ്സിലാക്കാം
(thudarum)

No comments:

Post a Comment