To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday 24 December 2012

കുലംമുടിച്ച ചാരുകസേര



മേലനങ്ങാതത്ര എന്ന് തിരുത്തി വായിക്കുക 

അരക്ഷിത


Monday 17 December 2012

ചര്‍ച്ചയില്‍ നിന്നും

ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിധിപറയും മുന്‍പ്‌ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കാതെ വയ്യ..ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് ഗാന്ധിയുടെ മതമനസ്സ്‌ മാത്രമാണ് .പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഏതൊരാളുടെയും ജീവിത ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം അസ്ഥാനത്തല്ല.ഗാന്ധിയ്ക്ക് പറ്റിയ വലിയ പിഴ ,അദ്ദേഹം ഹിന്ദു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അതിനെ പരിഷ്കരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു എന്നതാണ്.ഒരു പക്ഷെ അദ്ദേഹം മനസ്സില്‍ കണ്ട ഔന്നിത്യം പ്രായോഗികമായി അതിനുണ്ടായിരുന്നില്ല.അയിത്തത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതോടൊപ്പം ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഹിന്ദു മതനിരാസം തന്നെയെന്നും ഗാന്ധി വിശ്വസിച്ചു .തൊട്ടു കൂടായ്മ ഇല്ലാതെ ഹരിജനം ഹരിജനം തന്നെയായി ജീവിക്കണം എന്ന് ഗാന്ധി ചിന്തിച്ചു.കുലത്തൊഴില്‍ ചെയ്യേണ്ടത് ധര്‍മ്മമാണ് എന്നദ്ദേഹം അവരെ പഠിപ്പിച്ചു എന്ന് മാത്രമല്ല ,സവര്‍ണ പ്രതീകമായ രാമനാമത്തെ അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.സനാതന ഹിന്ദു എന്നതില്‍ അഭിമാനം കൊണ്ട ഗാന്ധി ചാതുര്‍വര്‍ണ്യത്തെ ഹിന്ദു മതത്തിന്റെ അലങ്കാരമായി കണ്ടു .അയിത്തം ഇല്ലാത്ത വ്യവസ്ഥയാണ് അദ്ധേഹവും തീര്‍ച്ചയായും ആഗ്രഹിച്ചത്‌.ഹരിജന സംവരണം ഹിന്ദു വ്യവസ്ഥയെ തച്ചു തകര്‍ക്കുമെന്ന് അദ്ദേഹം ധരിക്കനിടയായത് ബാലിശമായ ഈ മതവിശ്വാസമാണ്.എങ്കിലും ഗാന്ധിയെ ഒരു ദ്രോഹിയായും ചതിയനായും ചിത്രീകരിക്കാന്‍ കഴിയില്ല.


അയിത്തോച്ചാടനം ,ഹരിജനോദ്ധാരണം തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന അജണ്ടയില്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത് ഗാന്ധിയാണ്.എന്നാല്‍ ഹിന്ദു സമൂഹം ഏകവും അവിഭക്തവുമാണ് എന്ന വിശ്വാസത്തില്‍ അടിയുറച്ചതാണ് ആ വിഷയത്തില്‍ ഗാന്ധി കൈക്കൊണ്ട പല തീരുമാനങ്ങളിലെയും ന്യൂനത .അംബേദ്കര്‍ വിഷമകരമായ നിരവധി ജീവിത സാഹചര്യങ്ങളെ തരണം ചെയ്താണ് ഉയര്‍ന്നു വന്നത്.രാജ്യത് നിലനിന്ന സവര്‍ണ്ണ മേധാവിത്വത്തെ പ്രതികാര ബുദ്ധിയോടെ തച്ചുടയ്ക്കുന്നത് അദ്ധേഹത്തിന്റെ ജീവിത വ്രതമായിരുന്നു .അതില്‍ ആര്‍ക്കും തെറ്റ് പറയാനും കഴിയില്ല.അവരിരുവരുടെയും അഭിപ്രായ വൈരുധ്യങ്ങളുടെ പേരില്‍ ഗാന്ധിയെ തീര്‍ത്തും ഹരിജന വിരുദ്ധനായി തള്ളിക്കളയുന്നതോടൊപ്പം ആത്യന്തികമായി അദ്ദേഹം ഒരു കള്ളനാണയം മാത്രമാണ് എന്ന് സ്ഥാപിക്കുന്നത് അല്‍പ്പം കടന്നു പോയി എന്നും പറയാതെ വയ്യ.


 south Africa യിലെ വര്‍ണവിവേചന സമരത്തില്‍ തുടങ്ങി സ്വതന്ത്രഭാരതത്തില്‍ കല്‍ക്കട്ടയില്‍ മതാന്ധരുടെ ഇടയില്‍ കലാപഭൂമിയില്‍ സമാധാന പ്രവര്‍ത്തനത്തില്‍ വ്യാപാരിക്കുംവരെയുള്ള ആ സംഭവബഹുലമായ ജീവിതം വിലയിരുത്തുമ്പോള്‍ അതെല്ലാം 'നിര്‍ഗുണവും നിസ്സംഗവുമായ കീഴടങ്ങല്‍ ' ആയി മാത്രം കാണാന്‍ സംശയ ദൃഷ്ടിയോട് കൂടി നോക്കുന്നവര്‍ക്ക് പോലും കഴിയില്ല.അദ്ധേഹത്തിന്റെ ആത്മാര്‍ഥതയില്‍ ആര്‍കും സംശയവുമില്ല.എല്ലാ യുദ്ധത്തിലും കാലാള്‍ മുതല്‍ രാജാവ്‌ വരെയുള്ളവരുടെ ഓരോ ചലങ്ങളും നീക്കങ്ങളും പോലും അതിന്റെ ഗതിയില്‍ നിര്‍ണായകമാണ്.അത്തരത്തില്‍ ഗാന്ധിജിയുടെ സമരത്തിനും ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.അത് ട്രെയിന്‍ ടിക്കെട്ടിനും ആട്ടിന്‍പാലിനും വേണ്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ തലകുലുക്കാന്‍ പറ്റില്ല..'എന്തൊക്കെ പറഞ്ഞാലും'ഗാന്ധി കേമനാണ് എന്ന ചിന്തയില്‍ നിന്നല്ല ഇതൊന്നും പറയുന്നത് .തന്റെ ജീവിത പരീക്ഷണങ്ങളിലൂടെ മാനവികതയുടെ ഔന്നിത്യതിലെക് ഉയരുന്നതില്‍ പരിശ്രമിക്കുകയും തന്നലാവുംവിധം വിജയിക്കുകയും ചെയ്ത ഒരാദര്‍ശപുരുഷന്‍ എന്ന നിലയില്‍ അദ്ധേഹത്തെ ഞാന്‍ ആദരിക്കുന്നു ..സ്നേഹിക്കുന്നു.ഗന്ധിയിലെ നന്മകളെ അന്ഗീകരിക്കാന്‍ ഒരു വിമര്‍ശനവും തടസ്സമല്ല .ഗാന്ധിയുടെ ചിന്തകളിലെ ന്യൂനതകളെ കുറിച്ച് അജ്ഞനുമല്ല .മേഘങ്ങള്‍ക്ക് അപ്പുറത്ത് നിന്നും ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ പ്രതിഭാസമാണ് ഗാന്ധിജി എന്ന് പറയാനുമില്ല.

Wednesday 14 November 2012

സര്‍വ്വകക്ഷിയോഗം

സര്‍വ്വകക്ഷിയോഗം 
പ്രജകള്‍ക്ക്  കൊട്ടാരം നല്‍കി 

രാജാവ് പടിയിറങ്ങി !
"ഇത് നിങ്ങളുടെതാണ് ;നിങ്ങളുടെതാണ് "
ആള്‍ക്കൂട്ടങ്ങളെ നോക്കി
നീതിപീഠങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞു .
റേഷന്‍കടയുടെ മുന്നില്‍ കാത്തുനിന്നവര്‍ക്കും 
കരിക്കാടി കുടിച്ചവര്‍ക്കും 
അതുകേട്ട്  മോഹാലസ്യം ഉണ്ടായി !!

അങ്ങനെയിരിക്കെയാണ് മുതലാളി വരുന്നത് .
മുതലാളി നാടിന്റെ വിളക്കായി തീര്‍ന്നു .
കണ്ണടച്ച് തുറക്കും മുന്പ് കണ്ണിലുണ്ണിയായവന്‍ !
സാധുജനപാലകനായ മുതലാളിയുടെ അഭയവാണികള്‍ 
പ്രത്യയശാസ്ത്രങ്ങളെ പുളകം കൊള്ളിച്ചു !!
മുതലാളിയുടെ സപ്രമഞ്ചങ്ങളില്‍ 
കുഞ്ഞുങ്ങളെ കിടത്തിയുറക്കി 
സമരനായകര്‍  സ്തുതിപാടി .
കാക്കപ്പൊന്ന്  നല്‍കി ,കനകസൗധങ്ങള്‍ കെട്ടി 
മുതലാളി ആകാശങ്ങള്‍ കീഴടക്കി !
സര്‍വ്വസൈന്യാധിപരും  മന്ത്രിപുംഗവന്മാരും 
ചാമരം വീശിയിട്ടും
പത്മശ്രീമുതലാളിക്ക്  ഉറക്കം വന്നില്ല .
രാജാവിന്റെ കൊട്ടാരം വേണം !
അങ്ങനെയാണ് സര്‍വ്വകക്ഷിയോഗം വിളിക്കപ്പെട്ടത്‌ .!

(രജീഷ് പാലവിള /15-11-2012)

Monday 12 November 2012

കവിത

ദന്തഗോപുരങ്ങളില്‍ മരുവി,ദിവാസ്വപ്ന-
ഗന്ധബിംബങ്ങള്‍ക്കൂട്ടി പുളകംകൊള്ളുവാനും..

ചിന്തയിലനുവേലം തന്നെത്താന്‍ നിരൂപിച്ച്
ചന്തത്തില്‍ ചമത്ക്കാരം വരുത്തി രസിക്കാനും ..

പ്രണയോജ്ജ്വലമായ ജീവിതരംഗങ്ങള്‍തന്‍
മധുരസ്മൃതികളില്‍ മലര്‍ന്നു കിടക്കാനും ..

മാനസഭാവാന്തര ശീലവൈകല്യങ്ങളെ
സാഹസമാക്കി സ്വയ,മുയര്‍ത്തിക്കാണിക്കാനും ..

അപഥസഞ്ചാരത്താല്‍ ബുദ്ധിയില്‍ നുരയ്ക്കുന്ന
ലഹരിയ്ക്കിളനീരിന്‍ മധുരം പകരാനും ..

ആത്മഹര്‍ഷങ്ങള്‍പാടി,യപദാനങ്ങള്‍ വാഴ്ത്തി
ആയിരംപൊയ്മുഖങ്ങള്‍ നിറംതേച്ചൊരുക്കാനും ..

തകര്‍ന്ന കിനാക്കള്‍തന്‍വളപ്പൊട്ടുകള്‍വാരി-
പ്പുണര്‍ന്നു കുടുകുടെ കണ്ണുനീരൊഴുക്കാനും ..

ലോകമേ !യെനിക്കൊട്ടു കൊതിയില്ലിടറാതെ
മാനവികതയ്ക്കായി പാടുവാന്‍ വരുന്നു ഞാന്‍ !!

ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെ തലോടുവാന്‍ !

ഏതുനേരവുമേതോ ഗൂഢമാംവിഷാദത്തിന്‍
തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !!

(രജീഷ് പാലവിള)

Friday 9 November 2012

ഏതുനേരവുമേതോഗൂഢമാംവിഷാദത്തിന്‍

തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !!

Sunday 4 November 2012

വായ്ക്കരി

വായ്ക്കരി
___________

കുളിപ്പിച്ച് കിടത്തിയപ്പോള്‍
ആദ്യം മുന്നോട്ടു വന്നത്
പഞ്ചായത്ത് പ്രസിഡന്റായിരുന്നു !

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ
എല്ലുന്തിയ നെഞ്ചില്‍
പുഷ്പചക്രവും പൂവും സമര്‍പ്പിച്ച്‌
കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു
സാന്നിധ്യം കൊണ്ട് ധന്യമാക്കി
അയാള്‍ ധൃതിയില്‍ നടന്നു ..

മദ്രസ അധ്യാപകരുടെ
പെന്‍ഷന്‍പദ്ധതി ഉദ്ഘാടനം ചെയ്യാന്‍
മന്ത്രി വരുന്നുണ്ടത്രെ !!

Wednesday 31 October 2012

പ്രച്ഛന്നവേഷം



പ്രച്ഛന്നവേഷം/രജീഷ് പാലവിള
_______________________

കവിതയുടെ കുമ്പസാരക്കൂട്ടില്‍
ചങ്ങമ്പുഴ,'പാടുന്ന പിശാച് ' ചൊല്ലുന്നു.
ദൈവനാമത്തില്‍ കൂദാശ കൈക്കൊള്ളുന്ന
പുരോഹിതന്‍റെ ഭാവമായിരുന്നില്ല വായനക്കാരന് !

അപഥസഞ്ചാരങ്ങളോര്‍ത്ത്
അനുതാപത്തോടെ നെടുവീര്‍പ്പിട്ടും
പറഞ്ഞും കരഞ്ഞും ശപിച്ചും പഴിച്ചും
കവി അസ്വസ്ഥനായി !!

അനുനയിപ്പിക്കുവാന്‍ വാക്കുകളില്ലാതെ
ആത്മകഥാനുഭൂതിയില്‍
വായനക്കാരന്‍ നിശബ്ദന്‍ !

പാപികളുടെ കല്ലുകള്‍ നേരിട്ട്
ഗന്ധര്‍വന്‍റെ പ്രച്ഛന്നവേഷം !

കവി ,പിശാചല്ല !
കവിയ്ക്ക് പിശാചാകാനാകില്ല !!
 

Sunday 28 October 2012

ദൈവമുണ്ട് ;സൂക്ഷിക്കുക

ദൈവമുണ്ട് ;സൂക്ഷിക്കുക 
___________________
കാരിരുമ്പഴിക്കുള്ളില്‍
കനത്തചങ്ങലകൊണ്ട് ബന്ധിച്ചിട്ടും
കാണിക്കവഞ്ചി
പലതവണ മോഷ്ടിക്കപ്പെട്ടു !
പ്രതിവിധിയാരാഞ്ഞ്
ആസ്ഥാനജ്യോത്സ്യന്‍
കവടി നിരത്തിയപ്പോഴാണ്
ദൈവഹിതം ,നാട്ടുകാരറിഞ്ഞത് !
കുതിരയോളം പൊക്കമുള്ള
ആ ഉശിരന്‍നായ
അങ്ങനെയാണ് അവിടെ 'നടയിരുത്തപ്പെട്ടത് ' !!
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍
അവന്‍ എപ്പോഴും കാവലിരുന്നു .
ഭണ്ഡാരപ്പെട്ടി വളരുകയും
ക്ഷേത്രം ഗ്രാമത്തിനു പുറത്തേക്ക്
സഞ്ചരിക്കുകയും ചെയ്തു !
അവന്‍ ആരാധിക്കപ്പെടുകയും
വാഴ്ത്തപ്പെടുകയും ചെയ്തു !
തിന്നു കൊഴുത്ത നായയ്ക്ക്
എല്ല് കുത്താന്‍ തുടങ്ങിയപ്പോഴാണ്
അമ്പലവഴിയില്‍ ഒരു ബോര്‍ഡ്‌ കണ്ടത് :

"ദൈവമുണ്ട് ;സൂക്ഷിക്കുക !"

(രജീഷ് പാലവിള /28-10-2012)

Friday 26 October 2012

തുലയാതെ പെയ്യൂ..തുലാവര്‍ഷമേ

തുലയാതെ പെയ്യൂ..തുലാവര്‍ഷമേ 

---------------------------------------
വെളുവെളെയാകാശ,മുഷ്ണവാതം !കൊടും-

വറുതിയിലേക്കീ ദിനപ്രവാഹം !!

ദലമര്‍മ്മരങ്ങളപശ്രുതി!മുട്ടി -
യുഴറുകയാണീ മഹാപ്രകൃതി !!

കുടിനീരിന്‍ ഉറവയില്‍ മധുരം നിറച്ചുപൂ-
ങ്കുളിരുമായി പെയ്യൂ തുലാവര്‍ഷമേ !!

താന്തമാം മണ്ണിന്‍ഞരമ്പിലൂടൂര്‍ന്നുശോ-
കാന്തമിരമ്പൂ..പ്രഭാവര്‍ഷമേ !!

ഇരുളാര്‍ന്നമേഘമാ,യിന്ദ്രധനുസ്സുമാ-
യിടതൂര്‍ന്നു പെയ്യൂ ..മഹാവര്‍ഷമേ !

വറുമത്തുയിര്‍പോക്കി മിന്നല്‍ക്കൊടിയുമായി-
ത്തുടുതുടെ പെയ്യൂ ..പെരുംവര്‍ഷമേ !

നിലതെറ്റിവീഴുമീരാശിചക്രത്തില്‍ നീ 
തുലയാതെ പെയ്യൂ ..തുലാവര്‍ഷമേ !!

---------------------------------------------

വഴിമാറിപ്പോകാറ്റെ ! ഇവിടെത്തണുത്തുറ-
ഞ്ഞിടിവെട്ടി പെയ്യട്ടെ കാലവര്‍ഷം !!

കൊതിതീരെപെയ്യുമ്പോള്‍ കോരിത്തരിച്ചെന്റെ 
കടലാസുവള്ളങ്ങള്‍ ഞാനൊഴുക്കും !!

(രജീഷ് പാലവിള /26-10-2012)

Sunday 21 October 2012

കേരളോത്സവം

കേരളോത്സവം
-------------------------
വേദി -ഒന്ന്
കവിതാലാപനം

ഹൃദയരക്തം കൊണ്ടെഴുതിയ കവിത
ഭാവാര്‍ദ്രമായി അവതരിപ്പിക്കുന്ന ഒരു കവിഹൃദയം !
ആളില്ലാക്കസേരകള്‍ക്കുമുന്നില്‍
അന്തംവിട്ടിരിക്കുന്ന വിധികര്‍ത്താക്കള്‍ .
ശപിക്കപ്പെട്ട നിമിഷങ്ങളുടെ ആലസ്യത്തില്‍
പകുതിയടഞ്ഞ കണ്ണുകളുള്ള മൈക്ക് ഓപ്പറേറ്റര്‍.

വേദി -രണ്ട്
മിമിക്രി

അനുകരണകലയിലെ
വാഗ്ദാനമെന്നു വാഴ്ത്തപ്പെട്ട
യുവാവിന്റെ മിന്നുന്ന പ്രകടനം !
ദ്വയാര്‍ത്ഥങ്ങളുടെ രതിമൂര്‍ച്ഛയില്‍
ഇളകിമറിയുന്ന പുരുഷാരം !!

കലാപ്രതിഭയിലേക്ക്
കവിയ്ക്ക്‌ ഏറെ ദൂരം !!
-------------------------------------------
(രജീഷ്പാലവിള /22-10-2012)

Saturday 20 October 2012

സപ്താഹം

സപ്താഹം
------------------
അടുത്തൊരമ്പലത്തില്‍ സപ്താഹം .
തലയ്ക്കുമുകളില്‍
ഇടിമുഴക്കത്തോടെ അലറിവിളിക്കുന്ന
നീണ്ട കോളാമ്പികള്‍ !
അവതാരകരുടെ ഘനഗംഭീരമായ
പാരായണം !
അക്ഷരപ്പിശകുകളില്‍ രാഗവിസ്താരം !
അര്‍ത്ഥവിശദീകരണത്തില്‍ മസ്തിഷ്കപ്രക്ഷാളനം !!
മീനും ആമയും പന്നിയും പോയപ്പോള്‍ 
വീടിന്റെ കുടല്‍മാലയുമായി നരസിംഹം !!
ഇടവേളകളില്‍ ഗുരുവായൂരപ്പന്റെ
കൊലവെറിപ്പാട്ട് !,
യുദ്ധഭൂമിയില്‍ ഏഴ് പകലുകള്‍ !!

എട്ടാംനാള്‍ ..
കോളാമ്പികള്‍ നിലത്തിറങ്ങുന്നത്
ഒരു ദീര്‍ഘനിശ്വാസത്തോടെ
നോക്കിനിന്ന എന്നോട്
സംഘാടകന്റെ അന്വേഷണം :
"എങ്ങനെയുണ്ടായിരുന്നു സപ്താഹം ?''

"ഗംഭീരം! അന്നദാനത്തിനു
ഇത്തവണയും നല്ല തിരക്കുണ്ടായിരുന്നു !!"
അവലോകനത്തിന്റെ അപ്രിയസത്യം .

Tuesday 16 October 2012

തോക്കിന്‍മുന്നിലെ ശലഭങ്ങള്‍

'മലാല' !,സ്വാത് താഴ്വരയിലൊരു കുഞ്ഞുപൂമ്പാറ്റ !!
അപ്പൂഞ്ചിറകിലേക്ക് തുറിച്ചെത്രതോക്കുകള്‍ !!

അക്ഷരപ്പൂക്കള്‍വിടര്‍ന്ന മുറ്റങ്ങളില്‍
അഗ്നികുണ്ധങ്ങള്‍ തീര്‍ത്തന്ത്യമാംശാസനം ..

പള്ളിയില്‍ ,പള്ളിക്കുടങ്ങളില്‍പോകുവാന്‍
പെണ്ണ്കൊതിച്ചാല്‍പൊറുക്കണോദൈവം?!

കൂര്‍ത്തനഖങ്ങളില്‍ രക്തക്കറപൂണ്ട
കാട്ടുമൃഗങ്ങള്‍പോല്‍ താലിബാന്‍സേനകള്‍ !!

ഗോത്രദൈവത്തിന്റെ നീതിപീഠത്തിനാ-
യാര്‍ത്തു വിളിക്കുന്ന പ്രാകൃതജീവികള്‍ !

ബുര്‍ഖകള്‍ക്കുള്ളിലിരുണ്ടലോകത്ത് ദു :-
ഖാര്‍ത്തമൊടുങ്ങുന്ന ജീവിതങ്ങള്‍ക്കുമേല്‍ ..

ഓരോവിലക്കുകള്‍തീര്‍ത്തുതേര്‍വാഴ്ചകള്‍ !
ക്രൂരം!കിരാത,മസഹ്യമക്കാഴ്ചകള്‍ !!
ക്ഷീരപഥങ്ങളില്‍ശാസ്ത്രരഥജയ -
ഭേരിമുഴങ്ങുന്ന പുതിയനൂറ്റാണ്ടിലും ..
വീണ്ടുമോരോരോ ഹദീസുമായെത്തുന്നു
വീണ്ടുവിചാരമില്ലാത്ത 'മലക്കുകള്‍ ' !!

അവിടെയാ പെണ്‍കൊടി സ്വപ്‌നങ്ങള്‍ കാണ്പൂ!
അറിവിന്‍ പ്രകാശമവള്‍ക്കാരു നല്‍കും !!

ഉന്മുദ്രമാക്കുഞ്ഞുഹൃദയത്തില്‍ നിന്നും 
ഉച്ചത്തില്‍ കേള്‍ക്കുന്നു സ്വാതന്ത്ര്യഗാനം !

ചോരമണക്കുമത്താഴ്വര തോറും 
ചോലകള്‍പാടിയാ പ്രാണസംഗീതം  !!
By Rejeesh Palavila on 16/10/2012

Tuesday 9 October 2012

മാനസാന്തരങ്ങള്‍

മാനസാന്തരങ്ങള്‍ / രജീഷ് പാലവിള
----------------------------------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു !
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ  അനുഗമിച്ചു !
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ  ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .

കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീലയുയര്‍ന്നു !
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ  പണികാണിച്ചു കളഞ്ഞു !!

Friday 5 October 2012

ശീര്‍ഷാസനം

ശീര്‍ഷാസനം 
----------------
ചുറ്റും തീ കത്തിപ്പടരുകയായിരുന്നു !
ഞാന്‍ അലറി നിലവിളിച്ചു !
അപ്പോഴും കവി,അയാളുടെ ദന്തഗോപുരത്തില്‍ 
ആത്മസംഘര്‍ഷങ്ങളും നഷ്ടപ്രണയങ്ങളും 
ഇഷ്ടാനിഷ്ടങ്ങളും വര്‍ണിക്കുകയായിരുന്നു !!
എന്റെ കണ്ണീരില്‍ ഞാന്‍ മുങ്ങി മരിച്ചു !!
എന്റെ ശവമഞ്ചം കടന്നു പോകുന്ന ആ വഴിയരികില്‍ 
ജ്ഞാനപീഠത്തിലേക്കുള്ള ദൂരം അളന്നുകൊണ്ട് 
ശീര്‍സാസനത്തില്‍ അപ്പോഴും തന്നെകുറിച്ച് 
കവി പാടികൊണ്ടിരിക്കുന്നു !!

ഉറുമ്പും തീക്കട്ടയും /രജീഷ് പാലവിള

ഉറുമ്പും തീക്കട്ടയും /രജീഷ് പാലവിള 
_______________________________


_______________________________
ഒരിയ്ക്കെലെങ്കിലും ഒരു തീക്കട്ട അരിയ്ക്കണം !!
ഒരുറുമ്പ് തന്റെ ആഗ്രഹം റാണിയോട് പങ്കുവച്ചു.
പരിണാമങ്ങളിലൂടെ നമ്മുടെ ആളുകള്‍
ഡിഡിറ്റി പോലും അതിജീവിച്ചിട്ടുണ്ട് ,പക്ഷെ തീക്കട്ട !,
മഹാറാണി ഉത്കണ്ഠ പ്രകടിപ്പിച്ചു !!
തന്റെ ചിരകലാസ്വപ്നത്തെ മനസ്സില്‍ താലോലിച്ചും
ആഗ്രഹപൂര്‍ത്തി വരുത്താന്‍ മാര്‍ഗമന്വേഷിച്ചും
ഉറുമ്പ് യാത്രതുടങ്ങി !
അനേകവര്‍ഷം അലഞ്ഞുതിരിഞ്ഞ്
അവന്‍ ഒരു വീട്ടില്‍ എത്തിച്ചേര്‍ന്നു !
അവിടെ ഗൃഹനാഥന്‍ തീക്കട്ട തിന്നുന്നത്
അവന്‍ കൌതുകത്തോടെ കണ്ടു നിന്നു !
തീക്കട്ട തിന്നുമ്പോഴെല്ലാം
ഏതോ പ്രക്ഷുബ്ധതയില്‍ അയാള്‍ ഇളകിമറിഞ്ഞു !!
ഞരമ്പുകള്‍ വലിഞ്ഞു മുറുകയും
കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്തു !
അയാളുടെ രാത്രികള്‍ ഉറക്കമില്ലാത്തതായിരുന്നു !!
എങ്കിലും ആര്‍ത്തിയോടെ
അയാള്‍ തീക്കട്ടകള്‍ വിഴുങ്ങുന്നത് കണ്ടപ്പോള്‍
ഉറുമ്പിനു കൊതിതോന്നി !!
എന്നാല്‍ അതിന്റെ ചുവന്നകണ്ണുകള്‍
അവനെ ഭയപ്പെടുത്തി !!
ഗൃഹനാഥനാകട്ടെ
തന്റെ കൈവെള്ളയില്‍ അത് കോരിവയ്ക്കുകയും
ഹൃദയത്തിലേക്കിട്ട് ഊതിമിനുക്കുകയും ചെയ്തു !!
അയാളുടെ മരണശേഷമാണ്
താന്‍ കണ്ടത് ഒരു കവിയെ ആണെന്ന്
ഉറുമ്പ് തിരിച്ചറിഞ്ഞത് !!
കവിയുടെ കുഴിമാടത്തില്‍ അപ്പോഴും
തീക്കട്ടകള്‍ തുടിച്ചുകൊണ്ടിരുന്നു ..!!
അയാള്‍ വലിച്ചെറിഞ്ഞ കടലാസുതുണ്ടിലെ
അക്ഷരങ്ങളിലൂടെ കയറിഇറങ്ങി
ഉറുമ്പ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു !!
 

Thursday 13 September 2012

അഘോരി


ഇന്ത്യയില്‍ ജീവിക്കുന്ന പ്രതേക സന്യാസ സമൂഹമാണ് അഘോരികള്‍ .ശിവന്റെ ഭൈരവ മൂര്‍ത്തീ സങ്കല്‍പ്പത്തെ ഉപാസിക്കുന്ന ഈ ശൈവ സന്യാസിമാരുടെ ജീവിതവും വിശ്വാസങ്ങളും കാഴ്ചക്കാരില്‍ ഭയവും അത്ഭുതവും സൃഷ്ടിക്കുന്നു.ശവത്തിന്റെ നിവേദിച്ച മാംസം ഭക്ഷിക്കുകയും ചുടലഭസ്മം ദേഹമാകെ ധരിക്കുകയും ചെയ്യുന്ന അഘോരികള്‍ ഇന്ന് ഇന്ത്യയില്‍ നൂറില്‍ താഴെ മാത്രമേയുള്ളൂ .ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്
യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
 

Thursday 30 August 2012

സ്വര്‍ഗം ,നാളെയാണ് നാളെയാണ് !

സ്വര്‍ഗം ഒരു വാഗ്ദാനമാണ് ..ഓരോ മതവും വിശ്വാസിയ്ക്ക് കൊടുക്കുന്ന സുന്ദരമായ വാഗ്ദാനം .മതദൈവങ്ങള്‍ കള്ളും പെണ്ണും ഒരുക്കി മനുഷ്യന് വേണ്ടി സൃഷ്‌ടിച്ച(?) വര്‍ണപ്പകിട്ടാര്‍ന്ന സുഖവാസകേന്ദ്രം !..ലോക മതങ്ങളിലെ സ്വര്‍ഗ്ഗസങ്കല്പങ്ങള്‍ വായിക്കുമ്പോള്‍ നമുക് ബോധ്യമാകും അവയെല്ലാം മനുഷ്യന്റെ ഭോഗാസക്തിയില്‍ നിന്നും ഉണ്ടായതാണ്.ശൈത്യ രാജ്യങ്ങളില്‍ ഉണ്ടായ മതങ്ങളിലെ സ്വര്‍ഗങ്ങളില്‍ മഞ്ഞു വീഴ്ചയില്ല ! മരുഭൂമിയിലെ മത സ്വര്‍ഗങ്ങളില്‍ ഉഷ്ണവാതങ്ങളില്ല!..അങ്ങനെ ദേശ-കാല-സംസ്കാര സൃഷ്ടിയാകുന്ന മതങ്ങള്‍ മനുഷ്യ മനസുകളെ പ്രലോഭിപ്പിക്കാന്‍ അവന്റെ ജീവിത കാമാനകളെ തൃപ്തിപ്പെടുത്താന്‍ കണ്ടുപിടിച്ച കേവല വര്‍ണന മാത്രമാണ് പറുദീസ!!പ്രമുഖ മതങ്ങളിലെ പരലോക വര്‍ണനകള്‍ വായിച്ചാല്‍ അവ ഒരു നാലാം കിട അശ്ലീല സാഹിത്യം പോലെ തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രം 

Saturday 25 August 2012

ഓണം ?????

ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നത് മഹത്തായ കാര്യമാണ് 

..പക്ഷെ നാം 

കൊട്ടിഘോഷിക്കുന്നമാതിരി ഏതു സമൃദ്ധിയുടെ പേരിലാണ് നാം ഈ ഓണം 

ആഘോഷിക്കേണ്ടത്?!..ഒരു ശരാശരി 

മലയാളിയെ സംബന്ധിച്ച് ഓണം വീര്‍പ്പുമുട്ടിക്കുന്ന ഒരു സമ്മര്‍ദമാണ്..ഒരു ഭൂതകാലം 

അടിച്ചേല്‍പ്പിച്ച ഒരു 

സങ്കല്‍പ്പത്തെ താലോലിക്കുകയും അതിന്റെ പേരില്‍ ഓണം മേളകളിലൂടെ ഒരുക്കപ്പെടുന്ന 

കച്ചവട ചൂഷണങ്ങള്‍ക്ക് 

അവന്‍ ഇരയാകുകയും ചെയ്യുന്നു..!ഓണത്തിന് കേരള വിപണികളെ കൊഴുപ്പിക്കാന്‍ അന്യ 

സംസ്ഥാനങ്ങളില്‍ നിന്നും 

എത്തിച്ചേരുന്ന മാരക കീടനാശിനികള്‍ തളിച്ച് വീര്‍പ്പിചെടുത്ത്ത പച്ചക്കറികള്‍ !

ഇടനിലക്കാരുടെ കൈകളിലൂടെ

 പൊള്ളുന്ന വിലയ്ക്ക് മലയാളിയുടെ മുറ്റത്തു ഒരുങ്ങുന്ന പൂക്കളങ്ങള്‍ !!വിലപേശല്‍ ഇല്ലാതെ 

വിറ്റഴിക്കപ്പെടുന്ന 

ഓണക്കോടികള്‍ ! എവിടെയാണ് നാം ഓണം ആഘോഷിക്കുന്നത് ??!..ഇടവത്തില്‍ 

പെയ്യാതൊഴിഞ്ഞ 

കാര്‍മേഘങ്ങള്‍ ഇടയ്ക്കിടെ ഒച്ചവയ്ക്കുമ്പോള്‍ നമുക് താളം തെറ്റുന്നു..സത്നം സിംഗിന്റെ ജഡം

 ഒരു ചോദ്യം 

ചിന്ഹമായി ഇപ്പോഴും അരികില്‍ കിടക്കുന്നു..നെല്ലിയാമ്പതിയിലെ കാട്ടുതീ ഇനിയും 

കെട്ടടങ്ങാതെ പടരുന്നു !!..ലക്ഷം 

കോടിയുടെ അഴിമതിക്കഥകളുടെ ചര്‍ച്ചകളില്‍ നാം മുഴുകുമ്പോഴും പൈപ്പിന്‍ ചുവട്ടില്‍ വിശപ്പിന്റെ 

അഗ്നിയില്‍ 

ജലകണം തേടുന്നവരുടെ നാട്ടില്‍ നാം എങ്ങനെ ഓണം ആഘോഷിക്കും ??എന്തിനു ഓണം 

ആഘോഷിക്കും ??

Tuesday 14 August 2012

ഭഗത്സിംഗ് എഴുതിയ ലേഖനം


930 ഒക്ടോബര്‍ 6 നു എഴുതപെട്ടതാന്  ഈ ലഖു ലേഖ ..

 " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് 
****************************************

പൊടുന്നനെ ഒരു ചോദ്യം   ഉയര്‍ന്നു വന്നിരിക്കുന്നു..!!! സര്‍വ ശക്തനും സര്‍വ വ്യാപിയും സര്‍വജ്ഞനും ആയ ഒരു ദൈവത്തിന്റെ അസ്തിത്വത്തില്‍ ഞാന്‍ വിശ്വസിക്കാത്തത്, അഹങ്കാരം കൊണ്ടാണോ എന്നതാണ് ആ ചോദ്യം. ഇത്തരത്തില്‍ ഒരു ചോദ്യത്തെ നേരിടേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് , എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ (അവര്‍ സുഹൃത്തുക്കള്‍ ആണെന്ന് കരുതുന്നതില്‍ അപാകത ഇല്ലെങ്കില്‍, ഞാന്‍ അങ്ങനെ തന്നെ വിളിക്കട്ടെ) വളരെ ചുരുങ്ങിയ കാലം ഞാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ നിന്നും ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നത് വലിയ കടുംകൈ ആണെന്ന ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഒരു സൂചന ലഭിച്ചു. എന്റെ ഈ അവിശ്വാസത്തിനു കാരണം എന്റെ അഹങ്കാരം ആണെന്ന നിഗമനതിലും ആണ് അവര്‍ എതിചെര്‍ന്നിരിക്കുന്നതത്രേ...!!!

ആകട്ടെ എന്തായാലും ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്...പ്രശ്നം ഗുരുതരം ആണെങ്കിലും മനുഷ്യ സഹജമായ ഇത്തരം സ്വഭാവ വിശേഷങ്ങളില്‍ നിന്നും മുക്തനാനെന്ന ഡംഭോന്നും എനിക്കില്ല..ഞാന്‍ ഒരു കേവലം മനുഷ്യന്‍ മാത്രം. ആര്‍ക്കും അതില്‍ കൂടുതല്‍ എന്തോ ആണെന്ന് അവകാശപെടാന്‍ ആകില്ല..എനിക്കും ഈ ദൌര്‍ബല്യം ഉണ്ട്..!!!അഹങ്കാരം എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്...!!!എന്റെ സഖാക്കള്‍ സ്വേച്ചാധിപതി എന്നാണു എന്നെ വിളിച്ചിരുന്നത്‌...,..!!! ബി കെ ദത്തു പോലും ചിലപ്പോള്‍ അങ്ങനെ വിളിച്ചിട്ടുണ്ട് !! അപ്പോഴൊക്കെ   സ്വേച്ചാധിപതി  എന്ന പേരില്‍ ഞാന്‍ അപലപിക്കപെട്ടിട്ടുണ്ട്...ഞാന്‍ മനപ്പൂര്‍വ്വം അല്ലാതെ മറ്റുള്ളവരുടെ മേല്‍ എന്റെ അഭിപ്രായം അടിചെല്‍പ്പിക്കരുന്ടെന്നും അവരെ എന്റെ നിര്‍ദേശങ്ങള്‍ അന്ഗീകരിപ്പിക്കാറുണ്ട് എന്നും ചില സുഹൃത്തുക്കള്‍ പരാതി പെടാറുണ്ട്. 

ഒരു പരിധി വരെ ഇത് ശരിയാണ്..ഞാന്‍ അക്കാര്യം നിഷേധിക്കുന്നില്ല...ഒരു വേള ഇതൊരു അഹംഭാവം ആയിരിക്കാം..ജനപ്രീതിയുള്ള മറ്റു വിശ്വാസ പ്രമാണങ്ങല്‍ക്കെതിരായ  നമ്മുടെ വിശ്വാസ പ്രമാണത്തെ  സംബന്ധിച്ചിടത്തോളം എന്നില്‍ അഹംഭാവം ഉണ്ട് , എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല തന്നെ.....  നമ്മുടെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം ആകുന്നില്ല.

അര്‍ഹത ഇല്ലാത്ത തന്നെ പറ്റി , അമിതമായ നിലയില്‍ അഭിമാനം കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം. ഇത്തരത്തിലുള്ള ന്യായമല്ലാത്ത ദുരഭിമാനം ആണോ എന്നെ നിരീശ്വര വാദതിലെക്കെതിച്ചത്.?? അതോ ആ വിഷയത്തെ കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ശേഷം സുചിന്തിതം ആയി ആണോ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തവന്‍ ആയത് ???? ആ പ്രശ്നം ആണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 

ഒന്നാമതായി, ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനു ദുരഭിമാനവും അഹങ്കാരവും എങ്ങനെയാണ് തടസ്സമായി നില്‍ക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല...അര്‍ഹതയില്ലതെയോ, യഥാര്‍ഥത്തില്‍ ആവശ്യവും ഒഴിച്ച് കൂടാനാവാത്തതും ആയ ഗുണങ്ങള്‍ ഒന്നും ഇല്ലാതെ എനിക്ക് കുറെയൊക്കെ ജന പ്രീതി നേടാന്‍ കഴിഞ്ഞാല്‍, യഥാര്‍ഥത്തില്‍ മഹാനായ ഒരാളുടെ മഹത്വം ഞാന്‍ അന്ഗീകരിക്കാതിരുന്നെക്കാം എന്നത് സംഭാവ്യമായ ഒരു കാര്യം ആണ്.

എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ വ്യക്തിപരമായുള്ള ദുരഭിമാനം കൊണ്ട് മാത്രം ദൈവ വിശ്വാസം ഇല്ലാതാകുന്നത് എങ്ങനെയാണ്..?? അങ്ങനെ ഒരവസ്ഥയില്‍ രണ്ടു രീതിയില്‍ എത്താം, ഒന്നുകില്‍ ആ മനുഷ്യന്‍ സ്വയം ദൈവത്തിന്റെ എതിരാളി ആണെന്ന് വിശ്വസിക്കുന്നു..!!! അല്ലെങ്കില്‍ താന്‍ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്നു..!!! ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെന്കിലും ഒന്നിലൂടെ അവിശ്വാസി ആയി തീരുന്നയാള്‍ ഒരു യഥാര്‍ഥ നിരീശ്വര വാദി ആകുന്നില്ല..!! ആദ്യം പറഞ്ഞ ആള്‍ എതിരാളിയായി കരുതുന്ന ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നില്ല...!!രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുന്ന ആളും പ്രകൃതിയിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ദ്രിക്കുന്ന, സ്വബോധമുള്ള ഒരു ചൈതന്യം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു എന്ന് കരുതുകയോ, അത് താന്‍ തന്നെയാണ് എന്ന് കരുതുകയോ ചെയ്യുന്നു...രണ്ടായാലും ഇവരാരും നിരീശ്വര വാദികള്‍ അല്ല...

ഇനി എന്റെ കാര്യം. ഞാന്‍ ഒന്നാമത്തെ വിഭാഗത്തിലോ, രണ്ടാമത്തെ വിഭാഗത്തിലോ പെടുന്നില്ല..!!! സര്‍വ ശക്തനായ സര്‍വ ശ്രേഷ്ഠനായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നു...എന്ത് കൊണ്ട് നിഷേധിക്കുന്നു എന്ന് പിന്നീട് വ്യക്തമാക്കാം. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഹങ്കാരം അല്ല നിരീശ്വര വാദത്തിന്റെ തത്വം അംഗീകരിക്കാന്‍ പ്രേരിപ്പിച്ചത്.  ഞാന്‍ സര്‍വ ശക്തനായ ആ മൂര്‍ത്തിയുടെ എതിരാളിയോ അവതാരമോ അല്ല...!!! ഞാന്‍ തന്നെയാണ് ആ ശക്തി എന്നും പറയുന്നില്ല...അപ്പോള്‍ ഈ ചിന്താഗതിയിലേക്ക് എന്നെ നയിച്ചത് പോങ്ങച്ചമല്ല എന്ന് തീര്ച്ചയാനല്ലോ. ഇനി ഈ ആരോപണം തെറ്റാണ് എന്ന് ഞാന്‍ പറയുന്നതിനുള്ള വസ്തുതകള്‍ അവതരിപ്പിക്കാം...

അവര്‍ പറയുന്നു, അത് ഒരു വേള ഈ കേസുകളുടെ ( ദല്‍ഹി ബോംബു കേസ് , ലാഹോര്‍ ഗൂടാലോച്ചനാ കേസ് ) വിചാരണ കാലയളവില്‍ എനിക്ക് ലഭിച്ച അനര്‍ഹമായ ജനപ്രീതി കാരണമാകാം. അവരുടെ ഈ അനുമാനങ്ങള്‍ ശരിയാണോ എന്ന് നോക്കാം..

എന്റെ നിരീശ്വര വാദം ഈ അടുത്ത കാലത്തൊന്നും ഉണ്ടായതല്ല...!!! ഞാന്‍ അറിയപ്പെടാത്ത ഒരു ചെറുപ്പക്കാരന്‍ ആയിരുന്ന കാലത്ത് തന്നെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല..!!! ആ കാലത്തെ കുറിച്ച് ഈ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. ഏതായാലും ഒരു കോളേജു വിദ്യാര്‍ഥിക്ക് നിരീശ്വര വാദത്തിലേക്ക് നയിക്കപെടാന്‍ ആവശ്യമായ അഹങ്കാരം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ..!!! ചില പ്രോഫസര്‍മാരുടെ ഇഷ്ടവും ചിലരുടെ അനിഷ്ടവും എനിക്ക് കിട്ടിയിരുന്നു.

ഞാന്‍ ഒരിക്കലും കഠിന പ്രയത്നിയായ ഒരു വിദ്യാര്‍ഥി ആയിരുന്നില്ല. പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചോ, അഹങ്കാരത്തില്‍ രസിച്ചോ നടക്കുന്ന ശീലം എനിക്കില്ലായിരുന്നു.നേരെ മറിച്ചു ലജ്ജാ ശീലനായ ഒരു കുട്ടി ആയിരുന്നു. ഭാവിയെ കുറിച്ചുള്ള വിശ്വാസം  അത്ര ശുഭാപ്തി ഉള്ളതും ആയിരുന്നില്ല. ആ കാലങ്ങളില്‍ ഞാന്‍ ഒരു തികഞ്ഞ നിരീശ്വര വാദി ആയിരുന്നുമില്ല.!!! 

ഒരു ആര്യ സമാജക്കാരന്‍ ആയിരുന്ന എന്റെ മുത്തച്ഛന്റെ സ്വാധീനത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്‌. . ഒരു ആര്യ സമാജക്കാരന്‍ മറ്റെന്തായാലും ഒരു നിരീശ്വര വാദി ആവില്ല..!!! എന്റെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലാഹോറിലെ ഡി. എ. വി. സ്കൂളില്‍ ചേരുകയും  ഒരു വര്ഷം മുഴുവനും ഭക്ഷണം കഴിച്ചു താമസിച്ചു പഠിക്കുകയും ചെയ്തു...അവിടെ രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ഥനയ്ക്ക് പുറമേ ഒരു മണിക്കൂറോളം ഗായത്രി മന്ത്രം ഉരുവിട്ട് കൊണ്ട് സമയം കഴിക്കുകയും ചെയ്തിരുന്നു.

അക്കാലങ്ങളില്‍ ഞാന്‍ തികച്ചും ഒരു ഭക്തന്‍ ആയിരുന്നു. പിന്നീട് ഞാന്‍ അച്ഛനോടൊപ്പം താമസം തുടങ്ങി. മതപരമായ യാധാസ്ഥിതികരോട് താരതമ്യം ചെയ്‌താല്‍, അദ്ദേഹം വിശാല മനസ്കന്‍ ആയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തിലൂടെ ആണ് ഞാന്‍ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി എന്റെ  ജീവിതം വിനിയോഗിക്കണം എന്ന അഭിലാഷം പുലര്‍ത്താന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹം ഒരു നിരീശ്വര വാദി അല്ലെന്നു മാത്രമല്ല, ഉറച്ച ദൈവ വിശ്വാസിയും ആയിരുന്നു. ദിവസവും പ്രാര്ഥന്‍ നടത്താന്‍ അദ്ദേഹം എന്നെ പ്രോല്‍സാഹിപ്പിച്ചു. ഇത്തരത്തില്‍ ആണ് എന്നെ വളര്‍ത്തി കൊണ്ട് വന്നത്.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഞാന്‍ നാഷണല്‍ കോളേജില്‍ ചേര്‍ന്ന്. അവിടെ വെച്ചാണ് ഞാന്‍ പുരോഗമന പരമായി ചിന്തിക്കുവാനും , മതപരമായ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാനും വിമര്‍ശനം ചെയ്യുവാനും തുടങ്ങിയത്. ദൈവത്തെ കുറിച്ച് പോലും ചര്‍ച്ചകളും വിമര്‍ശനങ്ങളും നടന്നു. എങ്കില്‍ പോലും ഞാന്‍ അന്ന് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. ആ കാലം ആയപ്പോഴേക്കും ഞാന്‍ മുടി ക്രോപ്പ് ചെയ്യാതെ വളര്‍ത്താന്‍ തുടങ്ങി. എങ്കിലും എനിക്ക് പുരാണങ്ങളിലും സിഖു മതത്തിന്റെയോ, മറ്റു മതങ്ങളുടെയോ, തത്വ സംഹിതകളിലും വിശ്വാസം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ദൈവത്തിന്റെ അസ്തിത്വത്തില്‍ എനിക്ക് ദൃഡ വിശ്വാസം ഉണ്ടായിരുന്നു.

പിന്നീട് ഞാന്‍ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്ന് . അതില്‍ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞ ആദ്യ നേതാവും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല. ദൈവത്തെ കുറിച്ച് ഞാന്‍ നിരന്തരം ഉന്നയിച്ചു പോന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പരയാരുണ്ടായിരുന്നത് ഇങ്ങനെയാണ്, " ആവശ്യം ഉണ്ടെന്നു തോന്നുമ്പോഴൊക്കെ പ്രാര്‍ഥിക്കുക " 


പാര്‍ട്ടിയില്‍ രണ്ടാമതായി എനിക്ക് ബന്ധപെടാന്‍ കഴിഞ്ഞ നേതാവ് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയട്ടെ _ കകോരി ഗൂടാലോച്ചനാ കേസില്‍ ജീവപര്യന്തം നാട് കടത്തപെട്ട സഖാവ് സചിന്ദ്രനാധ് സന്യാല്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ആ ഒരേയൊരു കൃതിയായ " ബന്ദിജീവന്‍ " ( തടവിലാക്കപ്പെട്ട ജീവിതം ) എന്ന പുസ്തകത്തിന്റെ ആദ്യ പേജു മുതല്‍ തന്നെ ദൈവത്തിന്റെ മഹിമയെ കുറിച്ച് അദ്ദേഹം അഭിനിവേശതോടെ പാടുന്നുണ്ട്. ആ കമനീയമായ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്‍റെ അവസാന പുറത്തില്‍ ദൈവത്തിനു മേല്‍ ചൊരിയുന്ന ഗൂഡാര്‍ഥ തത്വപരമായ സങ്കീര്‍ത്തനം അദ്ദേഹത്തിന്റെ ചിന്തയുടെ അതി വിശിഷ്ടമായ ഭാഗമാണ്.

1925 ജനുവരി 28 നു ഇന്ത്യയില്‍ ഒട്ടാകെ പ്രച്ചരിപ്പിക്കപെട്ട " വിപ്ലവ ലഖുലേഖ " അദ്ദേഹത്തിന്റെ ബൌദ്ധിക പ്രയത്നത്തിന്റെ ഫലമായുള്ളതാണ്. ഈ ഈ രഹസ്യ കൃതിയില്‍ അദ്ദേഹം തന്റെ പ്രിയങ്കരമായ വീക്ഷണങ്ങള്‍ പ്രതിപാദിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും മറ്റു പ്രവര്‍ത്തകര്‍ അത് അന്ഗീകരിക്കെണ്ടതാണ്. ഈ ലഖു ലേഖയില്‍ സര്‍വ ശക്തനെ കുറിച്ചും അദ്ധേഹത്തിന്റെ ആഹ്ലാദതെയും പ്രവര്‍ത്തനത്തെയും പ്രകീര്തിക്കാനായിട്ടാണ്, ഒരു ഖണ്ഡിക മുഴുവന്‍ വിനിയോഗിചിരിക്കുന്നത്. അതാകെ ആജ്ഞെയവാദപരമായ പ്രതിപാദനങ്ങള്‍ആണ് . ഞാന്‍ ഇവിടെ ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുനത് അവിശ്വാസത്തിന്റെ ആശയം വിപ്ലവ പാര്‍ട്ടിയില്‍ അന്ന് അന്കുരിചിരുന്നില്ല എന്നതാണ്.

കാകോരി കേസിലെ സ്മരനീയരായ രക്തസാക്ഷികള്‍ നാലുപേരും തങ്ങളുടെ അന്ത്യ ദിനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി കഴിയുകയായിരുന്നു. രാമപ്രസാദ്‌ ബിസ്മില്‍ യാഥാസ്ഥിതികന്‍ ആയ ഒരു ആര്യ സമാജക്കാരന്‍ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മുനിസതിന്റെയും രംഗത്ത് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ട് പോലും രാജന്‍ ലാഹിരിക്ക് ഉപനിഷത്തുക്കളില്‍ നിന്നും ഗീതയില്‍ നിന്നുമുള്ള സ്തോത്രങ്ങള്‍ പാടാനുള്ള ആഗ്രഹത്തെ അടക്കി വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും പ്രാര്‍ഥന നടത്താത്ത ഒരേ ഒരാളെ മാത്രമേ ഇവര്‍ക്കിടയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. അദ്ദേഹം ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷ വിധിക്കപെട്ടു കഴിയുകയായിരുന്നു. എങ്കിലും അദ്ദേഹവും ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല.!!!

ആ കാലഘട്ടം വരെ ഞാന്‍ കാല്‍പ്പനിക ഭാവനക്ളോട് കൂടിയ ഒരു ആദര്‍ശ വാദി മാത്രമായിരുന്നു. അപ്പോഴാണ്‌ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടതായ സന്ദര്‍ഭം വന്നത്. കുറെ നാളുകളായി അനിവാര്യമായും നേരിടേണ്ടി വന്ന തിരിച്ചടികളുടെ ഫലമായി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അസാധ്യമായി തീരുന്ന സ്ഥിതി കുറെ നാളത്തേക്ക് ഉണ്ടായിരുന്നു. ആവേശഭരിതരായ സഖാക്കള്‍, ( നേതാക്കന്മാര്‍ പോലും ) ഞങ്ങളെ പരിഹസിക്കാന്‍ തുടങ്ങിയിരുന്നു. കുറെ നാളത്തേക്ക് ഞാനും ഭാവിയില്‍ ഒരു കാലത്ത് ഞങ്ങളുടെ പരിപാടിയുടെ നിഷ്ഫലത്വത്തെകുറിച്ച് ബോധവാനാകാന്‍ ഇടവരുമോ എന്ന് ഭയപ്പെട്ടിരുന്നു.


എന്റെ വിപ്ലവ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്. "പഠിക്കുക..കൂടുതല്‍, കൂടുതല്‍ പഠിക്കുക..!!  "....എന്റെ മനസ്സിന്റെ ഉള്ളറയില്‍ പ്രതിധ്വനി ഉയര്‍ത്തിയ ആഹ്വാനം ആയിരുന്നു " പഠനം " എതിരാളികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരായി നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുകൂലമായ വാദങ്ങള്‍ കൊണ്ട് സ്ജ്ജമാകാന്‍ ആവശ്യമായ പഠനം...അങ്ങനെ പഠനം തുടങ്ങി. മുന്‍കാലത്ത് എനിക്കുണ്ടായ വിശ്വാസവും ബോധവും ഗണനീയമായ മാറ്റങ്ങള്‍ക്കു വിധേയമായി. നമ്മുടെ മുന്‍ഗാമികള്‍ക്കിടയില്‍ പ്രാമുഖ്യം വഹിച്ചിരുന്ന അക്രമ മാര്‍ഗങ്ങളെ കുറിച്ചുള്ള കാല്‍പ്പനികാശയങ്ങള്‍ക്കു പകരം കുറെ കൂടി ഗൌരവപരമായ ആശയങ്ങള്‍ വളര്‍ന്നു വന്നു. ഇനിയുമങ്ങോട്ടു ഗൂഡാര്‍ഥവാദമോ അന്ധമായ വിശ്വാസമോ ഒന്നും ഉണ്ടാവില്ല. യാഥാര്‍ധ്യ വാദം ( realism) ഞങ്ങളുടെ വിശ്വാസ പ്രമാണം ആയി തീര്‍ന്നു. അവശ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ.

നാം പൊരുതുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ഏറ്റവും പ്രധാനം. പ്രധാനപെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും ആ സമയത്ത് നടത്താനില്ലാതതിനാല്‍ ലോക വിപ്ലവങ്ങള്‍ക്ക് ആധാരമായ വിവിധ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കാന്‍ ധാരാളം അവസരം ലഭിച്ചു. അരാജകവാദി നേതാവായ ബക്കുനിന്റെ കൃതികളും കമ്മുനിസ്ട് ആശയത്തിന്റെ പിതാവായ കാറല്‍മാര്‍ക്സിന്റെ കുറെ കൃതികളും തങ്ങളുടെ രാജ്യത് വിപ്ലവം നടത്തിയലെനിന്‍, ട്രോട്കി എന്നിവരുടെ ( പിന്നീട് കോടതിയില്‍ നിന്നും ലെനിന്‍ വാര്‍ഷികത്തിന് സോവിയറ്റ് വിപ്ലവ ജനതയ്ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട് ഭഗത് അയച്ച സന്ദേശം പ്രസിദ്ധം ആണ് _രഞ്ജിത്  ) ഒട്ടേറെ കൃതികളും ഞാന്‍ വായിച്ചു. ഇവരെല്ലാം നിരീശ്വര വാദികള്‍ ആയിരുന്നു. ബക്കുനിന്റെ "ദൈവവും ഭരണകൂടവും" എന്ന കൃതി അപൂര്‍ണമാണെങ്കിലും ഈ വിഷയത്തെ കുറിച്ചുള്ള രസകരമായ ഒരു പഠനം ആണ്. പിന്നീട് നിരാലംബസ്വാമി രചിച്ച  " സാമാന്യ ബോധം " കാണാനിടയായി. അതൊരുതരം ഗൂഡാര്‍ധപരമായ നിരീശ്വര വാദം മാത്രമായിരുന്നു. ഈ വിഷയത്തില്‍ എനിക്ക് അങ്ങേയറ്റം താല്പര്യം തോന്നി.

1926 അവസാനത്തോടെ പ്രപഞ്ചത്തെയാകെ സൃഷ്ടിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സരവ്‌ ശക്തനായ സര്‍വാധീശനായ ഒരാള്‍ ഉണ്ടെന്ന തത്വം അടിസ്ഥാന രഹിതമായ ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ഈ അവിശ്വാസം ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. എന്റെ സുഹൃത്തുക്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങി ഞാന്‍ അതോട് കൂടി സ്പഷട്മായ ഒരു നിരീശ്വര വാദി ആയി ക്കഴിഞ്ഞിരുന്നു.!!!  എന്നാല്‍ അതിന്റെ അര്‍ഥം എന്താണെന്ന് ഇനി ചര്‍ച്ച ചെയ്യാം.

1927 മെയ്‌ മാസത്തില്‍ എന്നെ അറസ്റ്റു ചെയ്തു. പോലീസുകാര്‍ എന്നെ തിരക്കി കൊണ്ടിരിക്കുകയാണെന്ന കാര്യം എനികറിയാനേ പാടില്ലായിരുന്നു. ഒരു ഉദ്യാനതിലൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. അപ്പോഴാണ്‌ പോലീസുകാര്‍ എന്നെ വലയം ചെയ്തിരിക്കുകയാണെന്ന് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ വളരെ ശാന്തനായി നിന്ന് എന്നത് എനിക്ക് തന്നെ അത്ഭുതം ഉളവാക്കി. !! എനിക്ക് യാതൊരു വികാരവും ഉണ്ടായില്ല. സംഭ്രമവും തോന്നിയില്ല. എന്നെ പോലീസ്‌ കസ്ടടിയിലെടുത്തു. അടുത്ത ദിവസം എന്നെ റെയില്‍വേ പോലീസ്‌ ലോക്കപ്പിലേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് ഒരു മാസം മുഴുവനും കഴിയേണ്ടി വന്നു. പല ദിവസവും പോലീസ്‌ ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കാക്കോരി പാര്‍ട്ടിയുമായി എനിക്ക് ബന്ധം ഉണ്ടെന്നതിനെ കുറിച്ചും വിപ്ലവ പ്രസ്ഥാനത്തിലെ എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസിനു ഏതോ കുറെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ്. കേസ് വിചാരണ നടക്കുമ്പോള്‍ ഞാന്‍ ലഖ്നോവില്‍ പോയിരുന്നു എന്നും ആ കേസിലെ പ്രതികളെ രക്ഷപെടുതുന്നതിനുള്ള ഒരു പദ്ധതിയെ കുറിച്ച് അവരുമായി കൂടിയാലോചനകള്‍ നടത്തിയെന്നും,  അവരുടെ  സമ്മതം കിട്ടിയ ശേഷം ഞങ്ങള്‍ കുറെ ബോംബുകള്‍ കൈവശപ്പെടുതിയെന്നും , ബോംബുകള്‍ പരീക്ഷിച്ചു നോക്കാനായി1926 ദസറ ഉത്സവ വേളയില്‍ ഒരു ബോംബു ആള്‍ക്കൂട്ടതിലേക്ക് എറിഞ്ഞു !!!! എന്നും മറ്റുമുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചതായി അവര്‍ തന്നെ എന്നോട് പറഞ്ഞു..!!! മാത്രമല്ല എന്റെ തന്നെ താല്പര്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അവര്‍ എന്നെ ധരിപ്പിച്ചത്, വിപ്ലവ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും കുറെ വിവരങ്ങള്‍ കൊടുക്കാമെങ്കില്‍ എന്നെ തടവിലാക്കുകയില്ലെന്നും, നേരെ മറിച്ചു ഒരു മാപ്പുസാക്ഷിയാക്കി കോടതിയില്‍ ഹാജരാക്കുക പോലും ചെയ്യാതെ പാരിതോഷികവും നല്‍കി വിട്ടയക്കമെന്നും ഒക്കെയാണ്...

ഈ നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...!!ഇതെല്ലാം വെറും പിതലാട്ടങ്ങള്‍ ആണ്..!!!ഞങ്ങളെ പോലുള്ള ആദര്‍ശ വിശ്വാസികളായ ആളുകള്‍ നിരപരാധികളായ ആളുകള്‍ക്ക് നേരെ ബോംബു എറിയാന്‍ തുനിയുകയില്ല..!!!ഒരു സുപ്രഭാതത്തില്‍ അപ്പോഴത്തെ സി ഐ ഡി സീനിയര്‍ സൂപ്രണ്ട് , മി. ന്യൂമാന്‍ എന്റെ അടുക്കല്‍ വന്നു എന്നോട് അനുകംബാപൂര്‍വ്വം കുറെ സംസാരിച്ച ശേഷം ഒരു ദുഖകരമായ ( അദ്ദേഹത്തെ സംബന്ധിച്ചാണ് അത് ദുഖകരം ) വാര്‍ത്ത എന്നെ ധരിപ്പിച്ചു, അത് ഇങ്ങനെയാണ്, അവര്‍ ആവശ്യപെട്ടത്‌ പോലെയുള്ള ഒരു പ്രസ്താവന ഞാന്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ , കാകോരി കേസുമായും, ദസറ ബോംബാക്രമനതിലൂടെ നടത്തിയ മൃഗീയമായ കൊലയുമായും ബന്ധപ്പെടുത്തി കേസെടുത്തു എന്നെ വിചാരണക്കയക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീരും എന്നായിരുന്നു ആ വാര്‍ത്ത എന്ന് മാത്രമല്ല എനിക്ക് ശിക്ഷ ലഭിക്കുവാനും _തൂക്കിലെട്ടാനും _ഉള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും എന്നെ ധരിപ്പിച്ചു. ഞാന്‍ തികച്ചും നിരപരാധി ആയിരുന്നെങ്കിലും ആ കാലത്ത് പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഇതെല്ലാം സാധിച്ചെടുക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിച്ചു. അതെ ദിവസം തന്നെ ഞാന്‍ ദിവസവും രണ്ടു നേരം പ്രാര്‍ഥന നടത്തണം എന്ന് പറഞ്ഞു കൊണ്ട് ചില പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ പ്രേരണകള്‍ ചെലുത്താനും തുടങ്ങി. സമാധാനവും സുഖവും ഉള്ള കാലത്ത് മാത്രമാണോ നിരീശ്വര വാദിയാണെന്ന് വീമ്പ് പറയാന്‍ എനിക്ക് സാധിക്കുന്നത്, ?? അതോ ഇത്തരത്തില്‍ കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരുന്ന സമയത്തും എനിക്ക് തത്വങ്ങളില്‍ മുറുകെ പിടിച്ചു നിക്കാന്‍ കഴിയുമോ..???ഇക്കാര്യത്തില്‍ ഞാന്‍ തന്നെ ഉറച്ച തീരുമാനം എടുക്കണം എന്ന് തീരുമാനിച്ചു. വളരെ ഗാഡമായി ചിന്തിച്ചു ഞാനൊരു തീരുമാനത്തിലെത്തി. എനിക്ക് ദൈവത്തില്‍ വിശ്വസിക്കാനും ദൈവത്തോട് പ്രാര്ധിക്കാനും കഴിയില്ല എന്നതായിരുന്നു ആ തീരുമാനം. ഇതായിരുന്നു യഥാര്‍ഥ പരീക്ഷണം. ഇതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. മറ്റു പല പ്രധാനപെട്ട കാര്യങ്ങളും നഷ്ടപ്പെടുതികൊണ്ട് എന്റെ ജീവന്‍ രക്ഷിക്കണം എന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ല.അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഉറച്ച അവിശ്വാസിയായി. അതില്‍ പിന്നീട് അങ്ങനെ തന്നെ ഉറച്ചു നിന്ന്.

ആ പരീക്ഷണത്തിന്റെ കടുപ്പം താങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. വിശ്വാസം പ്രയാസങ്ങളെ മൃദുല മാക്കുന്നു എന്നത് മാത്രമല്ല, അവ സന്തോഷപ്രദം ആക്കുക പോലും ചെയ്തേക്കാം. മനുഷ്യന് ദൈവത്തില്‍ വളരെയേറെ ആശ്വാസവും പിന്തുണയും കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും അങ്ങനൊരു ദൈവം ഇല്ല എങ്കില്‍ മനുഷ്യന് തന്നെ തന്നെ ആശ്രയിക്കണം. കൊടുംകാറ്റുകള്‍ക്കും കോളുകള്‍ക്കും ഇടയില്‍ സ്വന്തം കാലില്‍ നിലയുറപ്പിക്കുക എന്നത് കുട്ടിക്കളിയല്ല.!!! അത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ' അഹങ്കാരം'  ( അതുണ്ടെങ്കില്‍) ) ആവിയായി പോകും..!!! പൊതുവായ വിശ്വാസങ്ങളെ എതിര്‍ക്കുവാന്‍ ധൈര്യം വരുകയുമില്ല. അതിനു അയാള്‍ക്ക്‌ കഴിയുന്നെങ്കില്‍ അയാളില്‍ വെറും അഹങ്കാരത്തിനു പുറമേ മറ്റെന്തോ ശക്തിയുണ്ടെന്നു നമുക്ക് തീര്ച്ചയാക്കാം.

തീര്‍ച്ചയായും ഇത് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. വിധി എന്താണെന്ന് ഇപ്പോള്‍ തന്നെ പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാഴ്ചക്കുള്ളില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യും. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്  ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയ്യാറാവുന്നതെന്ന ബോധാമാല്ലാതെ മറ്റെന്താണ് ഒരാശ്വാസം. !! ദൈവ വിശ്വാസിയായ ഒരു ഹിന്ദുവിന് ഒരു വേള ഒരു രാജാവായിട്ടായിരിക്കും താന്‍ പുനര്‍ ജനിക്കാന്‍ പോകുന്നതെന്ന ഒരു പ്രതീക്ഷ ഉണ്ടാകാം..!! ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആണെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗ ലോകത് ആസ്വദിക്കാന്‍ പോകുന്ന സുഖഭോഗങ്ങളെ കുറിച്ച് സ്വപ്നം കാണാം. പക്ഷെ ഞാന്‍ എന്താണ് പ്രതീക്ഷിക്കുക..??? എന്റെ കഴുത്തില്‍ കയറിന്റെ കുറുക്കു വീഴുകയും എന്റെ കാലിനടിയില്‍ നിന്നും കൊലമരത്തിന്റെ  കഴുക്കോല്‍ പലക എടുത്തു മാറ്റുകയും ചെയ്യുമ്പോള്‍ അന്തിമ നിമിഷം ആയി...അതാണ്‌ ജീവിതത്തിന്റെ അവസാന നിമിഷം. അവിടം കൊണ്ട് ഞാനും അഥവാ ആധ്യാധ്മികളുടെ  ഭാഷയില്‍ എന്റെ ആത്മാവും, എല്ലാം അവസാനിക്കും. പിന്നെ അങ്ങോട്ട്‌ ഒന്നും ഇല്ല. ഇത്തരത്തിലുള്ള ഉജ്ജ്വലമായ അന്ത്യത്തോട് കൂടിയ ഹ്രസ്വമായ സമര ജീവിതം തന്നെയാണ് അതിന്റെ പാരിതോഷികം. ആ വീക്ഷണത്തോടെ കാര്യങ്ങള്‍ കാണാന്‍ എനിക്ക് ധൈര്യം വേണമെന്ന് മാത്രം..

ഇവിടെ വെച്ചോ ഇവിടത്തെ ജീവിതത്തിനു ശേഷമോ എന്തെങ്കിലും പാരിതോഷികം ലഭിക്കണം എന്നുള്ള സ്വാര്‍ഥമായ ഉദേശമോ വിചാരമോ ഒന്നും കൂടാതെ തികച്ചും താല്പര്യ രഹിതനായിട്ടാണ് , സ്വാതന്ത്ര്യം നേടാനുള്ള ലക്ഷ്യത്തിനു വേണ്ടി ഞാന്‍ എന്റെ ജീവിത കാലം വിനിയോഗിച്ചത്. ഇതേ മനോഭാവത്തോടു കൂടിയവരും മറ്റെന്തിനെക്കാളുമുപരി മനുഷ്യ രാശിയുടെ സേവനത്തിനു വേണ്ടിയും, ദുരിതം അനുഭവിക്കുന്ന ജന സമാന്യതിന്റെ മോചനത്തിന് വേണ്ടിയും, തങ്ങളുടെ ജീവിതം അര്‍പ്പിക്കുന്ന കൂടുതല്‍ കൂടുതല്‍ പുരുഷന്മാരും സ്ത്രീകളും മുന്നോട്ടു വരുന്നതായി നാം കാണുന്ന ആ ദിവസം ആയിരിക്കും, സ്വാതന്ത്ര്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യപ്പെടുന്നത്. 

ഒരു രാജാവാകാനോ മറ്റെന്തെകിലും പാരിതോഷികം ഇവിടെയോ അടുത്ത ജന്മതിലോ , അല്ലെങ്കില്‍ മരണ ശേഷം സ്വര്‍ഗതിലോ, നേടാനായിട്ടല്ലാതെ, ആണെങ്കില്‍ മാത്രമേ, അവര്‍ മര്‍ദ്കരെയും ചൂഷകരെയും സ്വേചാധിപതികളെയും വെല്ലുവിളിക്കുവാനും, മനുഷ്യരാശിയുടെ ചുമലില്‍ നിന്നും അടിമത്തത്തിന്റെ നുകം വലിചെറിയുവാനും , സ്വാതന്ത്ര്യവും സമാധാനവും സ്ഥാപിക്കാനും വേണ്ടിയുള്ള സമരത്തിലെര്‍പ്പെടാന്‍ അവര്‍ക്ക് ആവേശം ലഭിക്കുകയുള്ളൂ...! ഇത് വ്യക്തിപരമായി അവര്‍ക്ക് ആപത്കരവും, അവരുടെ ശ്രേഷ്ഠമായ വ്യക്തിത്വത്തിന് സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും ശ്ലാഘനീയവുമായ പന്ഥാവായിരിക്കും. ശ്രേഷ്ഠമായ അവരുടെ ലക്ഷ്യത്തെ കുറിച്ച് അവര്‍ക്കുള്ള സ്വാഭിമാനത്തെ അഹങ്കാരം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ..? ആരാണ് ഇത്തരത്തില്‍ നിന്ദ്യമായ ഒരു പേര് ഇതിനു നല്‍കാന്‍ ധൈര്യപെടുക..!!!?? അങ്ങനെ  ഒരാളുണ്ടെങ്കില്‍ അയാള്‍ ഒന്നുകില്‍ ഒരു  വിഡ്ഢിയായിരിക്കും, അല്ലെങ്കില്‍ ഒരു നീചനായിരിക്കും..  എന്നാണു ഞാന്‍ പറയുക...നമുക്ക് അയാള്‍ക്ക്‌ മാപ്പു നല്‍കാം. കാരണം അയാള്‍ക്ക്‌ ആവേശത്തിന്റെയും വികാരത്തിന്റെയും ശ്രേഷ്ഠമായ സഹാനുഭാവത്തിന്റെയും ഗരിമ മനസ്സിലാകില്ല. അയാളുടെ ഹൃദയം വെറുമൊരു മാംസപിണ്ഡം മാത്രമായി നിര്ജീവമായിരിക്കനം. അയാളുടെ കാഴ്ച ക്ഷയിചിരിക്കുകയാണ്. മറ്റു താല്‍പര്യങ്ങളുടെ സ്വാശ്രയത്തെ എല്ലായ്പ്പോഴും അഹങ്കാരമായി വ്യാഖ്യാനിചെക്കാം ...അത് പരിതാപകരം ആണ്, പക്ഷെ മറ്റു നിവൃത്തിയോന്നുമില്ലല്ലോ...


നിങ്ങള്‍ നിലവിലുള്ള വിശ്വാസത്തെ എതിര്‍ക്കാന്‍ മുതിരുകയോ, തെറ്റുചെയ്യാതവരായി പൊതുവേ കരുതുന്ന ഏതെന്കിലും വീര പുരുഷനെയോ , മഹാനേയോ വിമര്‍ശിക്കുകയോ ചെയ്‌താല്‍ , നിങ്ങളുടെ വാദത്തിന്റെ കരുത്ത് കാരണം ആള്‍ക്കൂട്ടം നിങ്ങള്‍ അഹങ്കാരിയാണെന്ന് പറഞ്ഞു അവഹേളിചെക്കാം.!!! ഇത് മാനസികമായ മുരടിപ്പ് കാരണമാണ്. ഒരു വിപ്ലവകാരിക്ക് വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത രണ്ടു ഗുണങ്ങളാണ്. മഹാത്മാ ഗാന്ധി മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും _അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം..!!!! ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍ മനോഭാവം ആണ്.

നമ്മുടെ പ്രപിതാമഹന്മാര്‍ ഏതോ ഒരു സര്‍വ ശക്തനില്‍ വിശാസം അര്‍പ്പിച്ചിരുന്നു എന്നത് കൊണ്ട് ആ വിശ്വാസത്തിന്റെ സാധുതയേയോ സര്‍വ ശക്തന്റെ അസ്തിത്വത്തെ തന്നെയോ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാളെയും നാസ്തികന്‍ എന്നോ വിശ്വാസ ഖാതകന്‍ എന്നോ, അപഹസിക്കും. അയാളുടെ വാദഗതികള്‍ എതിര്‍ വാദങ്ങള്‍ കൊണ്ട് ഖണ്ടിക്കാനവാത്തവിധം യുക്തമായിരിക്കുകയും, സര്‍വശക്തന്റെ ക്രോധതിനാല്‍ വന്നുഭവിക്കുന്ന ദൌര്ഭാഗ്യങ്ങളെ കുറിച്ചുള്ള ഭീഷണികള്‍ കൊണ്ടൊന്നും, അയാളുടെ വീര്യം കെടുത്താന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അയാളെ 'അഹങ്കാരി' എന്ന മുദ്ര കുത്തി , അയാളുടെ ഊര്‍ജ്വസ്വലമായ സത്യസന്ധതയെ 'നിഷേധി'  എന്ന് പേരിടുകയും ചെയ്യും.അപ്പോള്‍ പിന്നെ എന്തിനാണ് വ്യര്‍ഥമായ ഈ ചര്‍ച്ച നടത്തുന്നത്. എന്തിനാണ് ഇതിനെക്കുറിച്ച് ആകെ വാദവിവാദങ്ങള്‍ നടത്തുന്നത് ??. ഈ ചോദ്യം പൊതുജനങ്ങളുടെ മുന്‍പില്‍ ഇതാദ്യമായാണ് ഉയര്‍ന്നുവരുന്നത് .അതുകൊണ്ടാണ് ഈ ദീര്‍ഘമായ ചര്‍ച്ച.

ആദ്യത്തെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം നിരീശ്വര വാദത്തിലേക്ക് എന്നെ നയിച്ചത്, അഹങ്കാരം അല്ലെന്നു ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. എന്റെ വാദഗതി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, എന്റെ വായനക്കാരാണ്.

നിലവിലുള്ള സാഹചര്യങ്ങളില്‍ എനിക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം കുറേകൂടി സ്വസ്ഥത ഉള്ളതായി തീര്‍ന്നേനെ എന്നെനിക്കറിയാം. അതുപോലെ തന്നെ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ലാത്തതിനാല്‍ സാഹചര്യങ്ങളാകെ രൂക്ഷമായിരിക്കുന്നു. അല്‍പ്പം ദൈവീകവാദം കൂടി ചേര്‍ന്നാല്‍ ഇത്  ഉന്മാദമുള്ള കവിതാമയവുമാകാം. പക്ഷെ എന്റെ ഭാവിയെ നേരിടുന്നതിന് എനിക്ക് ഉന്മാദത്തിന്റെ സഹായമൊന്നും വേണ്ട..!!!! ഞാന്‍ ഒരു യാഥാര്‍ധ്യ വാദിയാണ്. യുക്തിയുടെ സഹായത്തോടെ എന്റെ ഉള്ളിലുള്ള ജന്മവാസനകളെ അധീനമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ ലക്‌ഷ്യം നേടുന്ന കാര്യത്തില്‍ എല്ലായ്പ്പോഴും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യന്റെ കടമ പരിശ്രമിക്കുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുക എന്നതാണ്. വിജയം എല്ലായ്പ്പോഴും ആകസ്മികതയെയും പതസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുന്നത്.

രണ്ടാമത്തെ ചോദ്യത്തെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത്, അഹങ്കാരമല്ല കാരണമെങ്കില്‍, ദൈവത്തിന്‍റെ അസ്ഥിത്വത്തിലുള്ള പഴയതും ഇപ്പോഴും നിലനില്ല്ക്കുന്നതുമായ വിശ്വാസത്തെ നിഷേധിക്കുന്നതിന് മറ്റെന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കനമല്ലോ.  അതിലേക്കാണ് ഇപ്പോള്‍ ഞാന്‍ വരുന്നത്.

എന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക്‌ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിലാണ് തത്വജ്ഞാനം ഒരു പ്രധാനസ്ഥാനം വഹിക്കുനത്. വിപ്ലവകാരിയായ എന്റെ ഒരു സുഹൃത്ത്‌ പറയാറുണ്ടായിരുന്നത്,  തത്വജ്ഞാനം മാനുഷിക ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നാണ്.

നമ്മുടെ പൂര്‍വികര്‍ക്ക് ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് വിവിധ മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്,  ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ശത്രുതാപരവും, സംഘട്ടനാത്മകവും ആയി തീരാറുണ്ട്. പൌരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ ഭൂഖണ്ടതിലെയും വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വിവിധ ചിന്താസരണികള്‍ക്കിടയിലും വ്യത്യാസങ്ങള്‍ ഉണ്ട്. പൌരസ്ത്യ രാജ്യങ്ങളിലെ മതങ്ങളില്‍ ഇസ്ലാം മതവിശ്വാസവും, ഹിന്ദുമതവിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഭാരതത്തില്‍ ബുദ്ധമതവും ജൈന മതവും ബ്രാഹ്മണ മത വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ബ്രാഹ്മണ മത വിശ്വാസം തന്നെ ആര്യസമാജം, സനാതനധര്‍മ്മം, തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

മുന്‍കാലങ്ങളിലെ ഒരു സ്വതന്ത്ര തത്ത്വചിന്തകനായിരുന്നു, ചാര്‍വാകന്‍. ആ പഴയ കാലത്ത് തന്നെ അദ്ദേഹം ദൈവത്തിന്‍റെ അധീശത്വത്തെ വെല്ലുവിളിച്ചു. അടിസ്ഥാന പ്രശ്നങ്ങളില്‍ ഈ മത വിശ്വാസം എല്ലാം പരസ്പര വിരുദ്ധം ആണ്..! ഇവരില്‍ ഓരോരുത്തരും തങ്ങളുടെതാണ് ഏറ്റവും ശരിയായ മതവിശ്വാസം എന്ന് ശഠിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ നമ്മുടെ ദൌര്‍ഭാഗ്യം.  പ്രാചീനകാലത്തെ ജ്ഞാനികളുടെയും ചിന്തകരുടെയും അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക് വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍ വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്.


പുരോഗതിക്ക് നിലകൊള്ളുന്ന ഏതൊരാള്‍ക്കും പഴയ വിശ്വാസ പ്രമാണങ്ങളെ അവിശ്വസിക്കുകയും, വെല്ലുവിളിക്കേണ്ടതും ഉണ്ട്. അവയുടെ ഓരോ മുക്കും മൂലയും പരിശോധിച്ച് ഇനം തിരിച്ചു യുക്തി യുക്തം വിമര്‍ശിക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന ഒരാളുടെ വാദഗതികളുടെ യുക്തി ചിലപ്പോള്‍ തെറ്റായിപോകാം ! അത് ചിലപ്പോള്‍ വഴിതെറ്റിക്കുന്നതും അബദ്ധവും ആകാം. !എന്നാല്‍ ജീവിതത്തില്‍ അയാളുടെ മാര്‍ഗനിര്‍ദ്ദേശതാരകം 'യുക്തി' ആയത് കൊണ്ട് അയാള്‍ തെറ്റ് തിരുത്തും. !

ഒരു യാഥാര്‍ധ്യവാദി എന്നവകാശപ്പെടുന്ന ഒരാള്‍ക്ക്‌ പഴയ കാലത്തെ വിശ്വാസപ്രമാണങ്ങളെയാകെ വെല്ലുവിളിക്കേണ്ടിവരും. യുക്തിയുടെ വെളിച്ചത്തില്‍ തകരുന്നവ ആണെങ്കില്‍ അവ നിലംപതിക്കും. അപ്പോള്‍ അയാള്‍ക്ക്‌ ആദ്യമായി ചെയ്യേണ്ടിവരുനത് അവയെ ആകെ തകര്‍ത്തു നിലംപതിപ്പിക്കുകയും ഒരു പുതിയ തത്വശാസ്ത്രം കെട്ടിപടുക്കാനുള്ള കളമോരുക്കുകയുമാണ്. വളരെ ഗുണാത്മകമായ ഈ നിര്‍മ്മാണം തുടങ്ങികഴിഞ്ഞാല്‍ , പഴയ വിശ്വാസപ്രമാനങ്ങളിലെ യുക്തമായവ പുതിയ തത്വശാസ്ത്രത്തിന് സഹായകമാവുകയും ചെയ്യും.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് ഇക്കാര്യത്തില്‍ വളരെയൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറാണ്. പൌരസ്ത്യ തത്വശാസ്ത്രം പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നു. എങ്കിലും അതിനുള്ള സൌകര്യമോ, അവസരമോ ലഭ്യമായില്ല. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്, ദൈവ വിശ്വാസ നിഷേധത്തെ കുറിച്ചുള്ള പഠനമാണല്ലോ. പഴയ വിശ്വാസങ്ങളുടെ സാധുതയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്.

പ്രപഞ്ചത്തിന്റെ ചലനങ്ങളെ നയിക്കുകയും, അവയുടെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സ്വബോധമുള്ള സര്‍വാധീശനായ ഒരു ശക്തി ഇല്ലെന്ന കാര്യത്തിലും എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. പ്രകൃതിയില്‍ നാം വിശ്വസിക്കുന്നു. പുരോഗമന പ്രസ്ഥാനതിന്റെയാകെ ലക്ഷ്യം മനുഷ്യ സേവനത്തിനായി പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ മേധാവിത്വം സാധ്യമാക്കിതീര്‍ക്കുക എന്നതാണ്. അതിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ സ്വബോധമുള്ള ഒരു ശക്തി അതിന്റെ പിന്നിലില്ല. ഇതാണ് ഞങ്ങളുടെ തത്വശാത്രം.

നിഷേധാത്മകമായ വശം പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ക്ക് വിശ്വാസികളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

സര്‍വ ശക്തനും സര്‍വജ്ഞനും സര്‍വ വ്യാപിയുമായ ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കില്‍ ലോകത്തെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി പറഞ്ഞു തരുമോ..? ദുഖവും ദുരിതവുംകൊണ്ട് ഈ ലോകം നിറചിരിക്കുന്നു..ഒരാള്‍ പോലും ഇതില്‍ തികച്ചും തൃപ്തരല്ല.!..

ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെന്കിലും നിയമത്തിനു വ്ധേയനാണെങ്കില്‍ അദ്ദേഹം സര്‍വപ്രഭാവാന്‍ അല്ലല്ലോ..! അദ്ദേഹവും നമ്മെപോലെ നിയമങ്ങള്‍ക്ക് അടിമയായിരിക്കണമല്ലോ..! ഇതെല്ലം ദൈവത്തിന്റെ കളികളാണെന്നും പറയാതിരിക്കുക...നീറോ ചക്രവര്‍ത്തി ഒരു റോമാ നഗരത്തെ മാത്രമേ തീ വെച്ച് നശിപ്പിച്ചുള്ള്‌...,..! അയാള്‍ വധിച്ചവരുടെ എണ്ണം പരിമിതമാണ്. ഇതെല്ലം അയാളുടെ വിനോദം മാത്രമായിരുന്നു...! എന്നാല്‍ ചരിത്രത്തില്‍ നീറോയുടെ സ്ഥാനം എവിടെയാണ്..? വിഷം വമിപ്പിക്കുന്ന എത്ര പേരുകളാണ് ചരിത്രം അയാള്‍ക്ക്‌ കൊടുത്തത്..!!സ്വേചാധിപതിയും ദുഷ്ടനുമായ നീറോയെ നിന്ദിച്ചുകൊണ്ടുള്ള ദുര്ഭാഷണങ്ങള്‍ കൊണ്ട് ചരിത്ര ഗ്രന്ഥങ്ങളുടെ എത്രയോ താളുകള്‍ കറുത്ത്പോയി.!

ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖ ജീവിതത്തിനായി ആയിരക്കണക്കിനാളുകളെ കൊലചെയ്തു..!! ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നു..!!അപ്പോള്‍ പിന്നെ ഇത്രയും ജനതയെ ദുരിതത്തിലും ദുഖതിലുമാഴ്തുന്ന , നിങ്ങളുടെ ഒരു നീറോ ആയ സര്‍വ ശക്തനെ എങ്ങനെയാണ് ന്യായീകരിക്കുക ? ദിവസം തോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം..? ഓരോ നിമിഷത്തിലും, ചെങ്കിസ്ഖാനെ, നീറോയെ , കടത്തിവേട്ടുകയല്ലേ..? യഥാര്‍ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്...? സൃഷ്ടിക്കാതിരിക്കാനും കഴിവുള്ളയാളായിരിക്കെ, എന്തിനാനിവ സൃഷ്ടിച്ചത് ?

ഇതിനെല്ലാം എന്താണ് ന്യായീകരണം ?? നിരപരാധികളായ പീഡിതര്‍ക്ക് പിന്നീട് അനുഗ്രഹം ചൊരിയാനും, പീഡിപ്പിക്കുന്നവരെ പിന്നീട് ശിക്ഷിക്കാനുമോ...? നിങ്ങള്‍ എന്ത് പറയുന്നു ? നിങ്ങളുടെ ശരീരത്തില്‍ ബോധപൂര്‍വം മുറിവുകള്ണ്ടാക്കുകയും പിന്നീട് മൃദുലവും ആശ്വാസകരവുമായ മരുന്ന് പുരട്ടിതരുന്ന ഒരാളെ നിങ്ങള്‍ എത്രത്തോളം ന്യായീകരിക്കും.?

മനുഷ്യരെ അര്‍ദ്ധപട്ടിണിക്കിട്ടു ക്രൂരനായ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുകയും, പോരാട്ടം നടത്തി ജീവന്‍ രക്ഷിച്ചു ആരെങ്കിലും പുറത്തു വന്നാല്‍, അവരെ പരിരക്ഷിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന 'ഗ്ലാടിയെട്ടര്‍' എന്ന പുരാതന കാടന്‍ പരിപാടിയുടെ സംഘാടകര്‍ക്കും അതിനെ പിന്തുനക്കുന്നവര്‍ക്കും , ഈ വിനോദത്തെ എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും ?
അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതില്‍ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്തത്..? വിനോദമോഉല്ലാസമോ കാംഷിച്ചു ചെയ്തതാണോ..? എങ്കില്‍ അദ്ദേഹവും നീറോയും തമ്മിലെന്താണ് വ്യത്യാസം..!

മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ,നിങ്ങള്‍ മുഹമ്മദീയരും ക്രിസ്ത്യാനികളും എന്ത് മറുപടിയാണ് പറയുക? നിങ്ങള്‍ മുജ്ജന്മം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ..ഹിന്ദുക്കളാണെങ്കില്‍ മറ്റൊരു വാദവുമായി ശങ്കിച്ച് നില്‍ക്കും, മുജ്ജന്മത്തില്‍ ചെയ്ത പാപകൃത്യങ്ങലാണ് ഇപ്പോഴുള്ള ദുരിതങ്ങള്‍ക്ക് കാരണം എന്ന് ഹിന്ദുക്കള്‍ വാദിക്കുനത് പോലെ നിങ്ങള്ക്ക് പറയാനകില്ലല്ലോ...!

സര്‍വശക്തന്‍ തന്റെ അരുളപ്പാടിലൂടെ  ഈ ലോകം സൃഷ്ടിക്കാന്‍ വേണ്ടി ആറു ദിവസം അദ്ധ്വാനിച്ചത് എന്തുകൊണ്ടാണ് ? ഓരോ ദിവസവും സര്‍വം മംഗളം എന്ന് അരുളിചെയ്യാന്‍ വേണ്ടി പരിശ്രമിച്ചത് എന്തിനാണ്, ?ഇന്ന് നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് വിളിച്ചുവരുത്തി മുന്‍കാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെകുരിച്ചു പഠിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുമോ,? അത് കഴിഞ്ഞാല്‍ പിന്നെയും സര്‍വം മംഗളം എന്ന് പറയാന്‍ അദ്ദേഹം ധൈര്യപ്പെടുമോ..?

ജയിലുകളുടെ ഇരുട്ടറകളില്‍ നിന്നും ചേരികളിലും കുടിലുകളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനത്തെ നഷ്ടമാക്കിക്കളയുന്ന പട്ടിണി ക്കലവറകളില്‍ നിന്നും  മുതലാളിത്തത്തിന്റെ രക്തദാഹികളായ വെതാളങ്ങള്‍ തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന പ്രക്രിയയേയും , സാമാന്യ ബോധം ഉള്ളവര്‍ക്ക് ഞെട്ടലും ഭീതിയും ഉളവാക്കും വിധം മനുഷ്യ അധ്വാനം പാഴാക്കിക്കളയുന്ന  അവസ്ഥയെയും ക്ഷമയോടെ - നിസ്സംഗതയോടെ- നോക്കികൊണ്ടിരിക്കുന്ന ചൂഷിതരായ തൊഴിലാളികളില്‍ നിന്നും അത്യാവശ്യക്കരായ ഉല്‍പ്പാദകര്‍ക്ക് വിതരണം ചെയ്തു കൊടുക്കുനതിനു പകരം, അധികം വന്ന ഉല്‍പ്പന്നങ്ങള്‍ കടലിലേക്ക്‌ വലിചെരിയുന്നതാണ് നല്ലതെന്നു കരുതി പോന്നവരില്‍നിന്നുമാരംഭിച്ചു മനുഷ്യാസ്ഥികളുടെ അടിത്തറയില്‍ കെട്ടിപടുക്കുന്ന രാജകൊട്ടാരങ്ങള്‍ വരേയ്ക്കുംഉള്ളതെല്ലാം നിങ്ങളുടെ ദൈവം കാണട്ടെ , എന്നിട്ട് 'സര്‍വം മംഗളം' എന്ന് പറയുമോ...? എന്തിനു എന്തുകൊണ്ട് അതാണെന്റെ ചോദ്യം ? ഓ നിങ്ങള്‍ മൌനം പാലിക്കുകയാണോ എന്നാല്‍ ഞാന്‍ തുടരട്ടെ...

കൊള്ളാം നിങ്ങള്‍ ഹിന്ദുക്കള്‍ പറയുന്നത്, ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെല്ലാം മുജ്ജന്മ പാപികളായിരുന്നു അല്ലെ... ഇപ്പോള്‍ മര്ദ്ദകര്‍ ആയിരിക്കുന്നവരോ മുജ്ജന്മത്തില്‍ ദിവ്യന്മാര്‍ ആയിരുന്നു അല്ലെ..?? അതുകൊണ്ടാണ് അവര്‍ അധികാരത്തിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നത് എന്നല്ലേ നിങ്ങള്‍ പറയുന്നത് . തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികന്മാര്‍ നല്ല മിടുക്കന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ സമ്മതിക്കാം. മുഴുവന്‍ ബോധത്തിന്റെയും പരിശ്രമങ്ങളെഎല്ലാം ചുറ്റികകൊണ്ട് അടിച്ചു താഴ്ത്താന്‍ കഴിയുന്നത്ര ശക്തമായ തത്വങ്ങള്‍ കണ്ടുപിടിക്കലായിരുന്നു അവരുടെ പ്രധാന ജോലി.!

എന്നാല്‍ ഈ വാദം എത്രത്തോളം നിലനില്‍ക്കും എന്ന് നമുക്ക് വിശകലനം ചെയ്യാം..

ഏറ്റവും പ്രശസ്തരായ പ്രഗല്‍ഭരായ നിയമ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ തെറ്റ് ചെയ്ത ആള്‍ക്കെതിരെ ശിക്ഷ ചുമത്തുന്നത് , മൂന്നോ നാലോ ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയയാല്‍ മാത്രമേ നീതീകരിക്കാനാവുകയുള്ള്.  ആ ഉദ്ദേശങ്ങള്‍ ഇവയാണ്, _ പകരം വീട്ടല്‍, ദുര്‍ഗുണ പരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക.

ഇതില്‍ പകരം വീട്ടല്‍ എന്ന തത്വത്തെ പുരോഗമന വാദികളായ എല്ലാവരും തന്നെ ഇപ്പോള്‍ അപലപിക്കുന്നുണ്ട്. അതുപോലെ ഭയപ്പെടുത്തി തടയുക എന്നതിന്റെ കാര്യത്തിലും സ്ഥിതി അത് തന്നെയാണ്. ദുര്‍ഗുണ പരിഹാരം എന്ന തത്വമാണ് മനുഷ്യ പുരോഗതിക്ക് അത്യ്ന്താപെക്ഷിതവും ഒഴിച്ച് കൂടാനവാതതുമായി അന്ഗീകരിക്കപെടുന്നത്. അത് കുറ്റവാളിയെ പ്രാപ്തനും സമാധാന പ്രേമിയും ആക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളവയാണ്.

മനുഷ്യര്‍ കുറ്റവാളികള്‍ എന്ന് കരുതിയാല്‍ പോലും അവരുടെ മേല്‍ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവം എന്താണ് ? അവരെ ഒരു പശുവോ, പൂച്ചയോ ചെടിയോ ഒക്കെ ആക്കി അടുത്ത ജന്മത്തില്‍ തിരിച്ചയക്കാനാണ് ദൈവം നിശ്ചയിക്കുന്നത് എന്ന് ഒരുവേള നിങ്ങള്‍ പറഞ്ഞേക്കാം. ഇത്തരം ശിക്ഷകളുടെ എണ്ണം നിങ്ങളുടെ കണക്കനുസരിച്ച് 84 ലക്ഷമാണ്..!

ഞാന്‍ ഒന്ന് ചോദിക്കട്ടെ ഈ ശിക്ഷകള്‍ മനുഷ്യനില്‍ എന്ത് ദുര്‍ഗുണ പരിഹാരം ആണുണ്ടാക്കുന്നത്‌ ? മുജ്ജന്മത്തില്‍ കഴുതയായി ജനിച്ചത്‌ അതിനും മുന്‍പ് പാപം ചെയ്തതിന്റെ ഫലമായിട്ടനെന്നു തിരിച്ചറിഞ്ഞു എത്ര പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുണ്ട് ?ആരുമില്ല..! നിങ്ങള്‍ പുരാണങ്ങളോന്നും ഉദ്ധരിക്കണ്ട..നിങ്ങളുടെ പുരാണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോപ്പൊന്നും എന്റെ പക്കലില്ല.

അതിനെല്ലാം പുറമേ ഈ ലോകത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങള്‍ക്കറിയുമോ...? ദാരിദ്ര്യം പാപമാണ് . അതൊരു ശിക്ഷയാണ്. കൂടുതല്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള തരത്തില്‍ നിങ്ങളെ ശിക്ഷിച്ചാല്‍ ആ ശിക്ഷ തരുന്ന നിയമപീടത്തെ നിങ്ങള്‍ എത്രത്തോളം മാനിക്കും...? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചില്ലേ...? അതോ അദ്ദേഹത്തിനും അനുഭവം ഉണ്ടായാലേ പഠിക്കാന്‍ പറ്റൂ എന്നാണോ....ആ അനുഭവങ്ങള്‍ അല്ലെ ലക്ഷക്കണക്കിന് ആളുകളുടെ ദുരിത ജീവിതം....!!! ദരിദ്രനും നിരക്ഷരനും ആയ ഒരു തോട്ടിയുടെയോ, തൂപ്പുകാരന്റെയോ കുടുംബത്തില്‍ ജനിച്ചു പോയ ഒരു മനുഷ്യന്റെ ഗതിയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...? അവന്‍ ദരിദ്രനായത് കൊണ്ട് അവനു പഠിക്കനാകുന്നില്ല. ഉന്നത ജാതിക്കാര ആയ സഹജീവികള്‍ അവനെ ആട്ടിയകട്ടുന്നു...ദാരിദ്ര്യവും അന്ജതയും ഉയര്‍ന്നവരുടെ വെറുപ്പും പരിഹാസവും എല്ലാം കൂടി  അവനു സമൂഹത്തോട് തോന്നുന്ന മനോഭാവത്തില്‍ അവന്‍ ഒരു കുറ്റകൃത്യം ചെയ്തു എന്ന് കരുതുക..അതിന്റെ ഫലം അനുഭവിക്കുന്നത് ആരായിരിക്കും? അവന്‍ തന്നെയോ, അതോ ദൈവമോ...? അതോ സമൂഹത്തിലെ പണ്ടിതന്മാരോ..? അഹന്തയും തന്പ്രമാണിതവും ഉള്ള ബ്രാഹ്മണര്‍ ബോധപൂരവം അജ്ഞരാക്കി അടക്കി വെച്ചിരുന്ന ആളുകളുടെ ശിക്ഷയെ പറ്റി  നിങ്ങള്‍ എന്ത് പറയുന്നു..? അതുപോലെ നിങ്ങളുടെ ഗ്രന്ഥങ്ങളിലെ കുറെ വാക്കുകള്‍ കേട്ട് പോയ കുറ്റത്തിന് ചെവിക്കു പിടിക്കപെട്ടവരുടെ ശിക്ഷയെ പറ്റി എന്ത് പറയുന്നു. ? അവര്‍ എന്തെങ്കിലും കുറ്റം ചെയ്തെങ്കില്‍ തന്നെ ആരാണ് അതിന്റെ ആഖാതം താങ്ങേണ്ടത് ??

എന്റെ പ്രിയ സുഹൃത്തുക്കളെ, ഈ ന്യായ വാദങ്ങളെല്ലാം വിശേഷാധികാരങ്ങള്‍ ആസ്വദിക്കുന്ന സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ കല്‍പ്പിത സൃഷ്ടികളാണ്..!!!  ഈ ന്യായ വാദങ്ങളുടെ സഹായത്തോടെയാണ് അവര്‍ തട്ടിയെടുത്ത അധികാരം, സമ്പത്ത്, പ്രതാപം എന്നിവക്കെല്ലാം ന്യായീകരണം കണ്ടെത്തുന്നത്.

അതെ 'അപ്ടന്‍ സിംക്ലെയര്‍ ' ആണെന്ന് തോന്നുന്നു, ഇങ്ങനെ പറഞ്ഞത്, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!!!!"
മത പ്രചാരകരും അധികാരം കയ്യാളുന്നവരും തമ്മിലുള്ള  സഖ്യമാണ് ജയിലുകളും കൊലമരങ്ങളും ചാട്ടവാറടികളും എല്ലാം ഏര്‍പ്പെടുത്തിയത്.


ഏതെന്കിലും ഒരാള്‍ പാപമോ കുറ്റമോ ചെയ്യാന്‍ മുതിരുമ്പോള്‍ തന്നെ, നിങ്ങളുടെ സര്‍വ ശക്തനായ ദൈവം, അയാളെ അതില്‍ നിന്നും തടയാത്തത് എന്താണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ ?! അദ്ദേഹത്തിന് വളരെ എളുപ്പം അത് ചെയാല്ലോ. യുദ്ധ കുതുകികളായ ഭരണാധികാരികളെ അദ്ദേഹം വധിക്കതെതെന്തുകൊണ്ടാണ്..?  അല്ലെങ്കില്‍ അവരുടെ യുദ്ധ ഭ്രാന്തെന്കിലും അവസാനിപ്പിക്കതെതെന്തുകൊണ്ടാണ് ?.  അങ്ങനെയായിരുന്നെങ്കില്‍ മഹായുദ്ധത്തിന്റെ വിപത് മനുഷ്യരാശിയുടെ തലയിലെക്കെറിയപെട്ടത്‌, ഒഴിവാക്കാമായിരുന്നില്ലേ..?

ബ്രിട്ടീഷ്‌ ജനതയുടെ മനസ്സില്‍ ഭാരതത്തിന്റെ മോചനതിനനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കമായിരുന്നില്ലേ...?? എല്ലാ മുതലാളിമാരുടെയും ഹൃദയത്തില്‍, ഉല്‍പ്പാദനോപാധികളുടെ വ്യക്തിപരമായ ഉടമാവകാശം ഉപേക്ഷിക്കാനും ( ഇന്നും ലോകത് മാര്‍ക്സിസം ശരിയായി ഗ്രഹിക്കാതെ സ്വകാര്യ സ്വത്ത് നിര്‍മാര്‍ജ്ജനം, കേവല ദേശസാല്‍ക്കരണം ആണോ  , അതോ ഉല്‍പ്പാദന ഉപാധികളുടെ അവകാശം തുല്യമാക്കുകയാണോ എന്നും അനാവശ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എനിക്ക് തോന്നുന്നു ഇതാ ഭഗത് എത്ര വ്യക്തമായി മാര്‍ക്സിസം പറയുന്നു _രഞ്ജിത് ) അങ്ങനെ അധ്വാനിക്കുന്ന ജനങ്ങളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെയും, മുതലാളിത്തത്തിന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനും സഹായകമാകും വിധം  ഭൂതദയാപരമായ വികാരങ്ങള്‍ ഉണ്ടാക്കാനും ദൈവം മുതിരാതതെന്തുകൊണ്ടാണ്..??

സോഷ്യലിസ്റ്റു തത്വശാസ്ത്രത്തിന്റെ പ്രായോഗികതയെ പറ്റി ന്യായവാദം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ തത്വം പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ നിങ്ങളുടെ സര്‍വശക്തന് വിട്ടുകൊടുക്കട്ടെ...? സോഷ്യലിസത്തിന്റെ ഗുണ ഫലങ്ങളില്‍ നിങ്ങള്‍ അവിശ്വസിക്കുന്നില്ല പക്ഷെ അത് അപ്രായോഗികം ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ ദൈവം കാര്യങ്ങള്‍ നേരെയാക്കട്ടെ, എന്താ, 

ഞാന്‍ നിങ്ങളോട് പറയട്ടെ, ബ്രിട്ടീഷ്‌ ഭരണം ഇവിടെ വന്നത് ദൈവത്തിന്റെ ഇചാശക്തി കൊണ്ടൊന്നുമല്ല, അവര്‍ക്ക് അധികാര ശക്തി ഉള്ളത് കൊണ്ടും, നാം അതിനെ എതിര്‍ക്കാന്‍ ധൈര്യപെടാത്തത് കൊണ്ടും ആണ് അതിവിടെ ഉണ്ടായത്. നമ്മെ അവര്‍ കീഴടക്കി വെച്ചിരിക്കുന്നത്, ദൈവത്തിന്റെ സഹായത്തോടെ അല്ല. തോക്കുകളും പീരങ്കികളും ബോംബുകളും പോലീസും പട്ടാളവും എല്ലാം അവര്‍ പ്രയോഗിക്കുകയും, നാം ഉദാസീനരായി ഇരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് , അവര്‍ അങ്ങേയറ്റം നിന്ദ്യമായ പാപക്രുത്യങ്ങള്‍ നമ്മുടെ സമൂഹത്തിനെതിരെ കാട്ടുന്നതില്‍ വിജയിക്കുന്നത്. 

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് അവര്‍ ചെയ്യുന്നത്...അപ്പോള്‍ ദൈവം എവിടെ പോയി..? അദ്ദേഹം എന്ത് ചെയ്യുന്നു..? മനുഷ്യരാശി അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ അയാളുടെ ലീലകള്‍ ആണോ..? അതില്‍ ആഹ്ലാദിക്കുകയാണോ അയാള്‍ ? ഒരു നീറോ ചക്രവര്‍ത്തിയായി...! ഒരു ചെന്കിസ്ഘാനായി...! എങ്കില്‍ അയാള്‍ തുലയട്ടെ...!!!

ഈ ലോകത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മനുഷ്യനെ കുറിച്ചും വിശദീകരിക്കുവാന്‍ നിങ്ങള്‍ പറയുന്നു. ശരി ഞാന്‍ പറയാം, ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) ഈ വിഷയത്തില്‍ കുറെ വെളിച്ചം തെളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുക. സോഹം സ്വാമിയുടെ സാമാന്യ ബോധം (Sohan Swami’s “Commonsense.”) എന്ന കൃതി വായിക്കുക. അത് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും. ഈ വിഷയം ജീവശാസ്ത്രമായും ചരിത്രവുമായും ബന്ധപെട്ടിരിക്കുന്നു... ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. വിവിധ പദാര്‍ഥങ്ങളുടെ നെബുലയുടെ രൂപത്തിലുള്ള  ആകസ്മികമായ കൂടിചെരലുകലാണ്  ഈ ഭൂമി സൃഷ്ടിച്ചത്. (The accidental mixture of different substances in the form of Nebulae gave birth to this earth. ) എപ്പോഴായിരുന്നു ഇത് ? അതറിയാന്‍ ചരിത്രം പഠിക്കുക..ഇതേ പരിണാമം ആണ് സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും അതിലൂടെ മനുഷനെയും സൃഷ്ടിച്ചത്, കൂടുതല്‍ അറിയാന്‍, ഡാര്‍വിന്റെ ജീവോല്പ്പതി വായിക്കുക ('origin of species' by Darwin) പിന്നീടുണ്ടായ പുരോഗതിയെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘട്ടനത്തിന്റെയും പ്രകൃതിയെ മേരുക്കിയെടുക്കാനുള്ള അവന്റെ കഴിവിന്റെയും ഫലമായി ഉണ്ടായതാണ്...സുഹൃത്തുക്കളെ ഈ പ്രതിഭാസത്തെ കുറിച്ച് സാധ്യമായ ഏറ്റവും ചെറിയ സംക്ഷിപ്ത വിവരണം ആണ് ഞാന്‍ ഇവിടെ നല്‍കിയത്. 

ഇനി നിങ്ങള്‍ ചോദിചെക്കാവുന്ന മറ്റൊരു ചോദ്യം ഇങ്ങനെയാകാം, മുജ്ജന്മത്തില്‍ പാപക്രുത്യങ്ങള്‍ ചെയ്തത് കൊണ്ടല്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അന്ധണോ മുടന്തനോ ആയിപോകുന്നത് ? ഈ പ്രശ്നത്തിന് ജീവ ശാസ്ത്രഞ്ഞന്മാര അര്‍ദ്ധശങ്കക്കിടയില്ലാത്ത വിശദീകരണം നല്‍കി കഴിഞ്ഞു , ഇത് തികച്ചും ഒരു ജീവ ശാസ്ത്ര പ്രതിഭാസം മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കളില്‍ തന്നെയാണ്. അവരുടെ ഭാഗത്ത്‌ നിന്നും ബോധപൂര്‍വമോ അബോധപൂര്‍വമോ ഉണ്ടായ ഏതെന്കിലും പ്രവൃതിയുടെയോ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ഇടയായതോ ആയ സന്ദര്‍ഭങ്ങള്‍ മാത്രമാണ്. അതിന്റെ ഫലമായാണ് ഇവ ഉണ്ടാകുന്നത്.

ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം, സാരാംശത്തില്‍ ബാലിശമാനെങ്കിലും. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയത് ??? ഇതിനു എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവും ആണ്. അവര്‍ ഭൂത പ്രേതങ്ങളില്‍ എങ്ങനെ വിശ്വസിച്ചുവോ അങ്ങനെതന്നെ. ഒരു വ്യത്യാസം മാത്രമേയുള്ളൂ, ദൈവത്തിലുള്ള വിശ്വാസം സാര്‍വത്രികമാണ്. അത് വികസിത തത്വ ശാത്രം ഉണ്ടാകിയതാണ്. ചില തീവ്ര റാഡികലുകള്‍ പറയും പോലെ ചൂഷകരുടെ സങ്കല്‍പ്പനാചാതുര്യമാണ് ഇവയെ ഉല്‍പ്പാദിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. തങ്ങളുടെ എല്ലാ ചൂഷണ പ്രക്രിയകള്‍ക്കും തങ്ങളെ ആ ദൈവീകത പിന്തുനക്കുന്നുണ്ടെന്നും അങ്ങനെ ആ വിശ്വാസത്തെ അവര്‍ക്കനുകൂലമായി ഉപയോഗിക്കുകയാണ് , ചൂഷകര്‍ ചെയ്യുന്നത് എന്ന വാദം ഞാന്‍ പക്ഷെ അംഗീകരിക്കുന്നു.രാജാവിനെതിരായ കലാപം എല്ലാ മതങ്ങളും പാപമായാണ് പ്രചരിപ്പിച്ചത്.

ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ചിടത്തോളം എന്റെ വ്യക്തിപരമായ അഭിപ്രായം ഇങ്ങനെയാണ് , പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ പരിമിതികളെയും ദൌര്‍ബല്യങ്ങളെയും പോരായ്മകളെയും  കുറിച്ച്  ധാരനയുണ്ടായതോട് കൂടി അവന്റെ നിസ്സഹായാവസ്ഥ ആണ് അവനെ കൊണ്ട് ദൈവത്തെ ഉണ്ടാക്കിയത്. അതോടെ പ്രതിബന്ധങ്ങളെ നേരിടുന്നതിനും, ജീവിത അഭിവൃധികളില്‍ വിനയാന്വിതനായിരിക്കുവാനും അവനതുയര്തികൊണ്ട് വന്നു. ദൈവത്തിന്റെ അധികാരവും പിത്രുതുല്യമായ നിയമങ്ങളും എല്ലാം ഉണ്ടാക്കപെട്ടു..ദൈവ കൊപതെയും അവന്റെ നിയമങ്ങളുടെ ചര്‍ച്ചയിലൂടെയും ഒരുതരത്തിലുള്ള സാമൂഹ്യ നിയന്ത്രണം സാധ്യമാക്കി..എല്ലാ ദുരിതത്തിലും ഒരു സര്‍വ ശക്തന്‍ പിന്തുനക്കനുന്ടെന്ന സങ്കല്പം ആ പ്രാകൃത യുഗങ്ങളില്‍ മനുഷ്യന് ഒരളവോളം ഉപകാര പ്രദവുമായിരുന്നു.

വിഗ്രഹരാധനക്കും , അന്ധവിശ്വാസങ്ങള്‍ക്കും, സങ്കുചിത കാഴ്ചപ്പാടിനും  എതിരായി പോരുതുന്നതുപോലെ തന്നെ സമൂഹം ഇത്തരം ദൈവ വിശ്വാസതിനെതിരെയും പോരുതെണ്ടതുണ്ട്. അതുപോലെ മനുഷ്യന്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കുകയും ഒരു യധാര്‍ധ്യവാദിയായി (realistic) മാറുകയും ചെയ്യുമ്പോള്‍ അവന്‍ ഈ കപട വിശ്വാസങ്ങളെയാകെ വലിച്ചെറിയുകയും, എല്ലാ സാഹചര്യ ദുരിതങ്ങളേയും പ്രയാസങ്ങളെയും പൌരുഷത്തോടെ നേരിടുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ എന്റെ സ്ഥിതി. സുഹൃത്തുക്കളെ ഇതെന്റെ അഹങ്കാരമല്ല.!! എന്റെ ചിന്തകളുടെ ഈ രീതിയാണ് എന്നെ ഒരു നിരീശ്വരവാദി ആക്കിയത്...

ദൈവ വിശ്വാസം മനുഷ്യനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാര്ധപരവും അപമാനകരവും ആണെന്ന് ഞാന്‍ കരുതുന്നു. ദൈനംദിന പ്രാര്‍ഥ നടത്തി ദൈവ വിശ്വാസം ബലപ്പെടുതനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് അങ്ങേയറ്റം അപമാനകരം ആണ്. ലോകത് ഒരു പാട് നിരീശ്വരവാദികള്‍ ഉണ്ടായിട്ടുണ്ട് , അവരെ ഞാന്‍ വായിച്ചിട്ടുണ്ട്, അവരെല്ലാം എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടവരാന്. അതുപോലെ കഴുമരത്തിലും  ശിരസ്സുയര്‍ത്തി ഒരു മനുഷ്യനെപോലെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ഞാന്‍ എങ്ങനെയാണത് നിര്‍വഹിക്കുന്നതെന്ന് നിങ്ങള്ക്ക് കാണാം. എന്റെ സുഹൃത്ത്‌ എന്നോട് പ്രാര്ധിക്കനാണ് പറഞ്ഞത്, എന്റെ നിരീശ്വര വാദം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു,: " നിന്റെ അവസാന ദിനങ്ങളില്‍ നീ വിശ്വസിക്കാന്‍ തുടങ്ങും" 

ഞാന്‍ പറഞ്ഞു, : " ഡിയര്‍ സര്‍, അങ്ങനെയാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അത് അപമാനകരവും ലജ്ജവഹവും ആണ്. സ്വാര്ധപരമായ ആ പ്രവൃത്തി ഞാന്‍ ചെയ്യില്ല." 

പ്രിയ സുഹൃത്തുക്കളെ വായനക്കാരെ ഇത് എന്റെ അഹങ്കാരമാണോ..? ഇനി അങ്ങനെയാണെങ്കില്‍ കൂടി ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു...അഭിമാനത്തോടെ..."- ഭഗത് സിംഗ്