To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday, 13 June 2011

Rejeesh Palavila's Latest poem:AGHORI(About Aghori Sadhus)

കവിത : 13/06/2011
രജീഷ്പാലവിള 
ചുടലക്കാട്ടില്‍ ജീവിക്കുകയും ചുടലഭസ്മം ധരിക്കുകയും,ശവത്തിന്റെ നിവേദിച്ച മാംസം ഭക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക
സന്യാസ സമൂഹമാണ്‌ അഘോരികള്‍ . ശിവന്റെ ഭൈരവമൂര്‍ത്തി സങ്കല്പ്പത്തെ ഉപാസിക്കുന്ന ഈ ശൈവസന്യാസിമാരുടെ എണ്ണം ഇന്ന് ഇന്ത്യയില്‍ 100ഇല്‍ത്തായെ മാത്രെമേയുള്ളൂ

അഘോരി

ചുടുകാട്ടിലുണരുന്ന തുടിയാണഘോരി!
ചിതിഭസ്മമണിയുന്ന ശിലപോലഘോരി !
ഹിമശൈലമുടിയില്‍നിന്നൊയുകുന്ന ഗംഗയില്‍
ശിവമന്ത്രമുതിരുന്ന സ്വരമായഘോരി!!
ചുടലയില്‍കത്തുന്ന മാംസം നിവേദ്യം!
ചുടുകാട്ടിലാനന്ദവാസം നിസംഗം!! 
ഒരുകയ്യില്‍ സംഹാര ദണ്ഡം  തൃശൂലം !
മറുകയ്യില്‍ ഭിക്ഷയ്കു നീട്ടും കപാലം !!
"
ശിവോഹം..ശിവോഹം"..മുഴങ്ങുന്ന കണ്ഠം!
ശിരസ്സില്‍ ജടാഭാര രുദ്രാക്ഷബന്ധം !!
അഖിലവും ശൈവ സങ്കേതം, സ്വരൂപം
അപരോക്ഷ കൈവല്യമാനന്ദഭാവം !!
പരമാത്മ തത്വം തിരഞ്ഞെത്ര പാദങ്ങള്‍
പത്മാസനം പൂണ്ട ഭാരതത്തില്‍
അരണിയിലന്ഗ്നി തെളിച്ചാത്മ സാധകര്‍
അറിവിന്‍റെ പീഠം പണിഞ്ഞ മണ്ണില്‍
ച്ജരസ്സിന്റെ..ഭാംഗിന്‍റെ ലെഹരിയില്‍ഗംഗതന്‍
സരസ്സില്‍മുഴങ്ങും കടുന്തുടിയില്‍ ..

എരിയുന്ന പട്ടടത്തീകണ്ടു തുള്ളിയും ,
ചുടു ചാമ്പലാപാദചൂഡം പുരട്ടിയും
നടരാജഭൈരവമൂര്‍ത്തിയെ ധ്യാനിച്ച്
നടമാടുമിവരേതു സ്വര്‍ഗം രചിപ്പൂ !!

1 comment:

  1. ഭാവം ഉള്‍കൊണ്ട കവിത
    ഞാനും ഒന്ന് എഴുതിയിരുന്നു പക്ഷെ ഇത്രയും നന്നായില്ല ആശംസകള്‍
    ലിങ്ക് ചേര്‍ക്കുന്നു http://grkaviyoor.blogspot.in/2011/07/blog-post_51.html

    ReplyDelete