നെല്ലിയാമ്പതി ..നാം രണ്ടുമിരകള്‍ ! നമ്മ-
ളൊന്നുപോല്‍ പുകയുന്ന തീമലകള്‍ !!
നിന്റെ വനഭൂമികളില്‍ നായാട്ടുകാരുടെ
കുന്തമുനയേറ്റിവിടെ നൊന്തുപിടയുന്നു ഞാന്‍ !
നെല്ലിയാമ്പതി..നീ വാര്‍ത്തയാകുമ്പോള്‍
എല്ലുകളിലുഷ്ണരക്തത്തിന്റെ പോള്ളലറിയുന്നു !!
എല്ലുകളിലുഷ്ണരക്തത്തിന്റെ പോള്ളലറിയുന്നു !!
നിന്റെ ഹരിതാഭതന്‍ ചില്ലവെട്ടി ..
നിന്റെ നീരുറവതന്‍ കല്ലുവെട്ടി ...
നിന്റെ നീരുറവതന്‍ കല്ലുവെട്ടി ...
പാട്ടക്കരാറിന്റെ ഹരിതരാഷ്ട്രീയത്തില്‍
പാത്തുപതുങ്ങുന്നു ഭൂമുതലാളിമാര്‍ !!
പാത്തുപതുങ്ങുന്നു ഭൂമുതലാളിമാര്‍ !!
കാട്ടുമരങ്ങള്‍ തന്‍ കഥകഴിച്ചും ...
കൂറ്റന്‍ 'റിസോട്ടുകള്‍ ' പണികഴിച്ചും ...
കൂറ്റന്‍ 'റിസോട്ടുകള്‍ ' പണികഴിച്ചും ...
ഏലവും കാപ്പിയും നിന്ന തോട്ടങ്ങളില്‍
പാല്‍ച്ചുരത്തീടും മരങ്ങള്‍ വച്ചും ...
നിന്റെ പൂങ്കാവുകള്‍ പങ്കിട്ടെടുത്തവര്‍ !
നിന്റെ മലനിരകളെ പണയം കൊടുത്തവര്‍ !!
നെല്ലിയാമ്പതി ..ഞാന്‍,നിന്റെ ദുഃഖമറിയുന്നവന്‍ !
'കത്താതെ കത്തുന്ന കാട്ടുതീ' കണ്ടവന്‍ !!
മരണവെപ്രാളത്തില്‍ ,മഞ്ഞിന്റെ ആര്‍ദ്രത-
യറിയാതെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്‍ !!
ഉരുള്‍ പൊട്ടിയാലും പുഴവറ്റിയാലും ,പ്രകൃതി-
യസ്വസ്തയായി കലിതുള്ളിയാലും ..
ഇമവെട്ടിടാത്ത ..നടുങ്ങാത്ത ..ചൂഷകര്‍
പടവെട്ടിയെത്തുന്നു കുടിയൊഴിപ്പിക്കുവാന്‍ !!
നെല്ലിയാമ്പതി ..നമുക്കൊരുപുഷ്പ ചക്രം !
ഒരു ചരമഗീതം ! ഒരേ അസ്ഥിമാടം !!
പാല്‍ച്ചുരത്തീടും മരങ്ങള്‍ വച്ചും ...
നിന്റെ പൂങ്കാവുകള്‍ പങ്കിട്ടെടുത്തവര്‍ !
നിന്റെ മലനിരകളെ പണയം കൊടുത്തവര്‍ !!
നെല്ലിയാമ്പതി ..ഞാന്‍,നിന്റെ ദുഃഖമറിയുന്നവന്‍ !
'കത്താതെ കത്തുന്ന കാട്ടുതീ' കണ്ടവന്‍ !!
മരണവെപ്രാളത്തില്‍ ,മഞ്ഞിന്റെ ആര്‍ദ്രത-
യറിയാതെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്‍ !!
ഉരുള്‍ പൊട്ടിയാലും പുഴവറ്റിയാലും ,പ്രകൃതി-
യസ്വസ്തയായി കലിതുള്ളിയാലും ..
ഇമവെട്ടിടാത്ത ..നടുങ്ങാത്ത ..ചൂഷകര്‍
പടവെട്ടിയെത്തുന്നു കുടിയൊഴിപ്പിക്കുവാന്‍ !!
നെല്ലിയാമ്പതി ..നമുക്കൊരുപുഷ്പ ചക്രം !
ഒരു ചരമഗീതം ! ഒരേ അസ്ഥിമാടം !!
No comments:
Post a Comment