To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday 28 January 2013

കൊമ്പന്മാര്‍ കൊലവിളിക്കുമ്പോള്‍ ..


കൊമ്പന്മാര്‍ കൊലവിളിക്കുമ്പോള്‍ ...
--------------------------------------------------------------

ഉള്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ടോടുന്നതും ആളപായം ഉണ്ടാകുന്നതും നമുക്കിന്നു പുതുമയുള്ള വാര്‍ത്തയല്ല.ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ചുറ്റിപ്പറ്റി ഏറെ അപഗ്രഥനങ്ങള്‍ നടത്തുകയും മെല്ലെ അത് മറന്നു പോകുന്നതും മലയാളിയുടെ ശീലമായി തീര്‍ന്നു!മദംപൊട്ടിയ ആനകള്‍ ജനത്തെ പരിഭ്രാന്തരാക്കുകയും നിസ്സഹായരെ ദാരുണമായി കൊന്നു കൊലവിളിക്കുന്നതും ക്യാമറകളില്‍ പകര്‍ത്തിയും പങ്കുവച്ചും നാം ഒരുതരത്തില്‍ അത് ആഘോഷിക്കുന്നു.കൂണ് പോലെ മുളയ്ക്കുന്ന ക്ഷേത്രങ്ങളില്‍ ആനകളുടെ എണ്ണം പെരുപ്പിച്ചു ഉത്സവം ഒരു മഹാസംഭവമാക്കാന്‍ ക്ഷേത്രഭരണസമിതികളും ,ചട്ടങ്ങള്‍ കാറ്റില്‍ പറത്തി തക്കം മുതലാക്കി ലാഭം കൊയ്യാന്‍ ആനമുതലാളിമാരും മത്സരിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിക്കുന്നതില്‍ അത്ഭുതമില്ല!!

താളമേളങ്ങളും നിറക്കൂട്ടുകളും പൂത്തുനിന്ന എത്രയെത്ര ഉത്സവപ്പമുറ്റങ്ങള്‍ ശവപ്പറമ്പുകളായി!എന്നാലും നാം പഠിക്കില്ല!കുഴിയില്‍ വീഴ്ത്തിയാലും കൂച്ചുവിലങ്ങിട്ടു മെരുക്കിയാലും മനുഷ്യന്റെ കോപ്രായങ്ങള്‍ക്ക് കീഴടങ്ങുന്നതില്‍ ആന,യെന്ന വന്യജീവിക്ക് എത്രത്തോളം സാധ്യമാണ്!അവന്‍ കൊമ്പ് കുലുക്കി കൊലവിളിക്കുമ്പോള്‍ ആലവട്ടവും വെഞ്ചാമരവുമേന്തി എഴുന്നള്ളിയ ഒരു ദേവതയും ആരെയും രക്ഷിക്കാന്‍ വന്നിട്ടില്ല!!

നെറ്റിപ്പട്ടവും മുത്തുക്കുടയും ചൂടി ആനകള്‍ അണിനിരക്കുന്നത് അങ്ങേയറ്റം നയനാന്ദകരമായ കാഴ്ചയാണ് .എന്നാല്‍ ,അടിസ്ഥാന അവിശ്യങ്ങളും തനതായ ആവാസ പരിസ്ഥിതിയും സാമൂഹിക ജീവിതവും നിഷേധിച്ചു ഈ കാട്ടുമൃഗത്തെ ഇങ്ങനെ വേഷം കെട്ടിക്കുമ്പോള്‍ നാം നല്‍കേണ്ടി വരുന്നത് എത്രയെത്ര മനുഷ്യ ജീവനുകളാണ്!ഇങ്ങനെ യുദ്ധസമാനമായ അന്തീരക്ഷങ്ങളില്‍ ഉത്സവങ്ങള്‍ കൊണ്ടാടി നാം എന്താണ് നേടുന്നത്??ഈ ചോദ്യം ഓരോ മനസ്സുകളിലും ആഴത്തില്‍ പതിഞ്ഞേ മതിയാകൂ!

വൈലോപ്പിള്ളി പാടിയത് വീണ്ടും കേള്‍ക്കണം ...

''ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ"

No comments:

Post a Comment