To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Thursday, 7 July 2011

A portion from rejeesh palavila's poem 'SWAGATHAVELA'

ഇടപ്പള്ളിക്ക് പ്രണാമം
"മാമകനാടിന്‍റെ മണിനാദമാണ് നീ!
മലയാളനാടിന്റെ കണ്ണീരുമാണ് നീ!
'രമണ'നാ,യീമണ്ണിലെന്നുമെരിയുന്ന
നിലവിളക്കാണ് നീ!നിത്യതയാണ് നീ!!"
ജൂലൈ 5,ഇടപ്പള്ളി സ്മൃതി ദിനം.പ്രിയകവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലികള്‍ .ജീവിതം മുഴുവന്‍ കണ്ണീരില്‍ കുതിര്‍ന്ന ഹൃദയവുമായി ജീവിച്ച അന്തര്‍മുഖനായ കവിയായിരുന്നു ഇടപ്പള്ളി.ജീവിച്ചിരുന്നെങ്കില്‍ 
കുമാരാനശാനെ പോലെ ഒരു ദാര്‍ശനിക കവിയായി അദ്ദേഹം വളരുമായിരുന്നു.അദ്ധേഹത്തെ ഭീരുവെന്നു പരിഹസിച്ചവര്‍ 


ഉണ്ടായിരുന്നു..ആത്മഹത്യയില്‍ അഭയം തേടിയ പരാജയ ബോധം കവിയുടെ വീഴ്ചയായി മുദ്രകുത്തിയവര്‍ .പ്രണയ 


നൈരാശ്യവും വിദ്വാന്‍ പരീഷയില്‍ ഉണ്ടായ പരാജയവും മാത്രമല്ല ആ കവിയെ അങ്ങനെ ചിന്തിപ്പിച്ചത്.തിരിഞ്ഞു 


നോക്കുമ്പോള്‍ നിര്‍വൃതി കൊള്ളുവാന്‍ ഒന്നും ആ ജീവിതം അദേഹത്തിന് നല്‍കിയില്ല.രാണ്ടാനമ്മയുടെ ശകാരങ്ങളില്‍ വളര്‍ന്ന 
ബാല്യ ജീവിതം ,പട്ടിണിയും പരിഭവവും നിറഞ്ഞ കൌമാര -യവ്വ്വനങ്ങള്‍ ..കവി സ്നേഹം തേടുകയും സ്നേഹത്തില്‍ 
\]
അലിഞ്ഞു ചേരാന്‍ കൊതിക്കുകയും ചെയ്തു.കവിയുടെ മൃദുല ഹൃദയം ആശിച്ചതോന്നും നേടാന്‍ കഴിയാതെ സ്വയം 


തകര്‍ന്നു.അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലെ ഒരു വാചകം ആദ്യമായി വായിച്ചപ്പോള്‍ ഞാന്‍ ഒരുപാട് നേരം 
കരഞ്ഞുപോയി..അതിങ്ങനെ ആയിരുന്നു:"എനിക്ക് പാടുവാന്‍മോഹമുണ്ട്..പക്ഷെ എന്റെ ഹൃദയ മുരളി തകര്‍ന്നു പോയി 


".കരയുവാനായി പിറന്ന ആ കാമുക ഹൃദയം മലയാളം ഉള്ള നാള്‍ വരെയും ഓര്‍ക്കപെടും.തീര്‍ച്ച 


ഇടപ്പള്ളിയുടെ ആത്മഹത്യാ കുറിപ്പിന്റെ പകര്‍പ്പ് :
ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മവീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേൽ പതിക്കരുതേ!
എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി - കൂപ്പുകൈ!
ഇടപ്പള്ളി രാഘവൻ പിള്ള
കൊല്ലം,
21-11-1111

3 comments:

 1. ഹായ് രജീഷ്,

  മെയില്‍ വായിച്ച് എത്തിപ്പെട്ടു.എല്ലാം പെട്ടെന്നായിരുന്നു. മുമ്പ് കമന്റ് ഓപ്ഷന്‍ വച്ചിരുന്നില്ലേ? കവിതകളെല്ലാം വായിച്ചു. ആനയെക്കുറിച്ചൊക്കെ തകര്‍ത്തെഴുതിയിരിക്കുന്നല്ലോ? ഒരുതരം യുക്തിവാദ-വിവേകാനന്ദ-ഗാന്ധിയന്‍ മതബോധമാണല്ലോ? നല്ല ബെസ്റ്റ് കോമ്പിനേഷന്‍!

  സ്‌നേഹപൂര്‍വം,
  രവിചന്ദ്രന്‍.സി

  ReplyDelete
 2. "സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

  സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "

  യുക്തിവാദികള്‍ ,മതവിശ്വാസികള്‍ ഇത്തരം ഏതെന്കിലും ആള്കൂട്ടങ്ങളില്‍ പെടാന്‍ എനിക്ക് താല്പര്യം ഇല്ല.മാനവികതയിലേക്ക്‌ ഉയരുന്ന ഒരു മനുഷ്യന്‍, അവന്‍ വിശ്വാസിആയാലും അവിശ്വാസിയായാലും എന്റെ സുഹൃത്താണ്.പിന്നെ വെക്തിപരമായി, മനുഷ്യന്റെ "ജീവിതത്തിലും ഉയര്‍ച്ചയിലും" താല്പര്യം ഉള്ള ഒരു ദൈവത്തെ കുറിച്ചും എനിക്ക് വേണ്ടത്ര തെളിവുകള്‍ കിട്ടിയിട്ടില്ല.!!പ്രകൃതിയെയും അതിന്റെ വൈവിധ്യമാര്‍ന്ന സമ്പത്തിനെയും ഒരു ശാസ്ട്ത്രകാരന്റെ വിവേകത്തോടും സഹൃദയത്വത്തിന്റെ സാരള്യംത്തോടും ഞാന്‍ ആസ്വദിക്കുന്നു.അവളുടെ അജ്ഞാതമായ ശക്തി ചൈതന്യത്തിനു മുന്നില്‍ ഞാന്‍ അദ്ഭുതം കൊള്ളുന്നു.ആ ശക്തിയെ ദൈവം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്ടുകൊണ്ടെന്നാല്‍ ആ വാക്ക് അത്രമാത്രം മലിനമായി തീര്‍ന്നു.!

  ReplyDelete