To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Thursday 24 May 2012

തെരുവില്‍ക്കൂടിടുമാള്‍ക്കൂട്ടങ്ങള്‍

തിരയുവതെന്റെ തലച്ചോറ് !

പലനിറമോലും കൊടികളുമായവര്‍


പരതുവതെന്റെ തലച്ചോറ് !!



ഇവിടെ കേള്‍ക്കാനില്ല ,മനസിന്‌ 


കുളിരേകുന്നൊരു താരാട്ട് !



ഇവിടെന്‍ നെഞ്ചിലിടിത്തീ വീഴ്ത്തി


നരഭോജികളുടെ നായാട്ട് !!



എന്റെ കളിപ്പാട്ടങ്ങള്‍ക്കരികില്‍

ചിതറിയ മാംസക്കഷ്ണങ്ങള്‍ !


ബലിയാടുകളുടെ,ചാവേറുകളുടെ 


രക്തമുതിര്‍ന്ന മണല്‍ത്തരികള്‍ !!


എന്റെ കിനാവുകള്‍ മൂടിക്കെട്ടിയ 


മാനം പോലെ കിടക്കുന്നു !


അവിടെങ്ങാനെന്‍ ഹൃദയപതംഗം 


കാറ്റിന്‍ ചിറകുകള്‍ തേടുന്നു ..!!


എന്നാരാമപ്പൂങ്കുയിലെന്നെ -


പ്പാടാന്‍ വേണ്ടി വിളിച്ചിട്ടും ..


പോന്നോടക്കുഴല്‍ കയ്യിലെടുത്തിഹ 


പാടാന്‍ കൊതിയുണ്ടായിട്ടും ..


ഞാനെന്‍ മൌനമുടയ്ക്കാതങ്ങനെ 


എന്നില്‍ നിന്ന് ജ്വലിക്കുന്നു !


എന്റെ തലച്ചോര്‍ തേടുന്നവരുടെ 


കൊലവിളി കേട്ടു വിറയ്ക്കുന്നു !!



(എന്റെ തലച്ചോറ് -എന്ന കവിതയില്‍ നിന്നും /രജീഷ് പാലവിള )





















എല്ലാ സംഘടിത വെവസ്ഥകളും കുഞ്ഞുങ്ങളില്‍ താല്പര്യം ഉള്ളവരാണ് ..അവന്റെ തലച്ചോറില്‍ 


തങ്ങളുടെ തിരുവെഴുത്തുകള്‍ കുത്തി 


നിറയ്ക്കാന്‍ അവര്‍ ഉള്സുഹരാന് .അവര്‍ക്കറിയാം അവന്റെ തലച്ചോര്‍ നേടാന്‍ കഴിഞ്ഞാല്‍ 


ജീവിതകാലം മുഴുവന്‍ അവന്‍ 


തങ്ങള്‍ക്കു വേണ്ടി ജീവിക്കുമെന്ന്,വേണ്ടി വന്നാല്‍ പൊട്ടി തെറിയ്ക്കുമെന്നു!!

No comments:

Post a Comment