To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Sunday, 13 May 2012


"
 റിയാലിറ്റിഷോയില്‍ തലയും കുത്തി നടന്നതിനു 
റിയല്‍ എസ്റ്റേറ്റ് മാഫിയകെട്ടിത്തന്ന 
വലിയ ഫ്ലാറ്റിനു മുകളില്‍ ഇരുന്നു 
ഞാന്‍ ചന്ദ്രനില്‍ പോകുന്നത് സ്വപ്നം കാണുകയായിരുന്നു !,
ചുവന്ന ഭൂമിയും കറുത്ത കടലും കടന്നു 
ഞാന്‍ ചന്ദ്ര മണ്ഡലത്തിലെത്തി !!
അവിടെ ഒഴുകി നടക്കുമ്പോള്‍ 
പെട്ടന്ന് ഭൂമിയിലേക്ക്‌ ഞാന്‍ വലിച്ചെറിയപ്പെട്ടു !
ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു :
"എവിടെ ഞങ്ങളുടെ 'ദൈവത്തിന്റെ സ്വന്തം നാട്' ?
എവിടെ ഞങ്ങളുടെ നാല്‍പ്പത്തിനാല് നദികള്‍ ?
എവിടെ ഹരിതാഭമായ ഞങ്ങളുടെ സഹ്യപര്‍വതം ?
എവിടെ ചാകരത്തിരമാലകള്‍ തുള്ളുന്ന ഞങ്ങളുടെ അറബിക്കടല്‍ ?
എവിടെ കര്‍പ്പൂര ഗന്ധമുള്ള ഞങ്ങളുടെ മലയാളം??"


ഒരിടിത്തീ പോലെ ഈ വാക്കുകള്‍ എന്റെമേല്‍ ആഞ്ഞടിച്ചു !
കത്തുന്ന പന്തങ്ങള്‍ പോലെ ജ്വലിക്കുന്ന കണ്ണുകള്‍ ഉള്ള ,
പ്ലാവില തൊപ്പിവച്ച ആ കുട്ടികള്‍ എന്റെ ചുറ്റും നിരന്നു നിന്നു!!
അവരുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തുളച്ചു കയറി !!"

(എന്റെ ചന്ദ്രയാന്‍ /കവിത/രജീഷ് പാലവിള )

3 comments:

  1. നാളെയുടെ കാഴ്ചകള്‍ ഇന്നിലുടെ കാട്ടി തരുന്ന കവിത മനോഹരം ,പിന്നെ ഞാനും ഒന്ന് ഞടുങ്ങി നാളെയെ ഓര്‍ത്ത്‌

    ReplyDelete
  2. വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ശ്രീ കവിയൂര്‍

    ReplyDelete