"
റിയാലിറ്റിഷോയില്‍ തലയും കുത്തി നടന്നതിനു
റിയല്‍ എസ്റ്റേറ്റ് മാഫിയകെട്ടിത്തന്ന
വലിയ ഫ്ലാറ്റിനു മുകളില്‍ ഇരുന്നു
ഞാന്‍ ചന്ദ്രനില്‍ പോകുന്നത് സ്വപ്നം കാണുകയായിരുന്നു !,
ചുവന്ന ഭൂമിയും കറുത്ത കടലും കടന്നു
ഞാന്‍ ചന്ദ്ര മണ്ഡലത്തിലെത്തി !!
അവിടെ ഒഴുകി നടക്കുമ്പോള്‍
പെട്ടന്ന് ഭൂമിയിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു !
ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു :
"എവിടെ ഞങ്ങളുടെ 'ദൈവത്തിന്റെ സ്വന്തം നാട്' ?
എവിടെ ഞങ്ങളുടെ നാല്പ്പത്തിനാല് നദികള്‍ ?
എവിടെ ഹരിതാഭമായ ഞങ്ങളുടെ സഹ്യപര്‍വതം ?
എവിടെ ചാകരത്തിരമാലകള് തുള്ളുന്ന ഞങ്ങളുടെ അറബിക്കടല്‍ ?
എവിടെ കര്‍പ്പൂര ഗന്ധമുള്ള ഞങ്ങളുടെ മലയാളം??"
ഒരിടിത്തീ പോലെ ഈ വാക്കുകള്‍ എന്റെമേല്‍ ആഞ്ഞടിച്ചു !
കത്തുന്ന പന്തങ്ങള്‍ പോലെ ജ്വലിക്കുന്ന കണ്ണുകള്‍ ഉള്ള ,
പ്ലാവില തൊപ്പിവച്ച ആ കുട്ടികള്‍ എന്റെ ചുറ്റും നിരന്നു നിന്നു!!
അവരുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തുളച്ചു കയറി !!"
(എന്റെ ചന്ദ്രയാന്‍ /കവിത/രജീഷ് പാലവിള )
നാളെയുടെ കാഴ്ചകള്‍ ഇന്നിലുടെ കാട്ടി തരുന്ന കവിത മനോഹരം ,പിന്നെ ഞാനും ഒന്ന് ഞടുങ്ങി നാളെയെ ഓര്‍ത്ത്
ReplyDeleteThis comment has been removed by the author.
Deleteവായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ശ്രീ കവിയൂര്‍
ReplyDelete