To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 July 2012

വിശ്വവിജയിയായ വിവേകാനന്ദന്‍


വിശ്വവിജയിയായ വിവേകാനന്ദന്‍

പൂന്തിരമാലകളേന്തിയ ശിലയെ
       താമരമലരാക്കി...
ധ്യാനമിരുന്നു ... പൂജിതനാമൊരു
       ഭാരതസന്ന്യാസി  !!
ചാരുദിവാകരതാരകമെങ്ങോ
   പള്ളിയുറങ്ങുമ്പോള്‍...
കപ്പലുകള്‍ക്ക് വിളക്കുമരങ്ങള്‍
   കാവല്‍നില്‍ക്കുമ്പോള്‍...
ഇരുളലമൂടിയഭാരതമണ്ണില്‍
   പടരുംനാളംപോല്‍..
മൂന്നുമാഹബ്ധികളൊന്നായികൂടും
സംഗമബിന്ദുവിലായി....
             തോതാപുരിയുടെ ശിഷ്യന്‍ സാക്ഷാല്‍ 
                 ശ്രീരാമകൃഷ്ണന്‍ 
             തഴുകിയുണര്‍ത്തിയ ജീവിതഗാനം 
                   മാറ്റൊലി കൊള്ളുന്നു !
#################################

നിര്‍ബീജാകൃതയോഗമുണര്‍ത്തും
നിതാന്തനിര്‍വൃതിയില്‍...
 കുണ്ഡലിനിപ്പൊരുളുയിര്‍കൊണ്ടിടും
   ഊര്‍ജ്ജപ്രവാഹത്തില്‍...
ഉണര്‍ന്നിരുന്നു ! യുവസന്ന്യാസി
   പ്രതിഞ്ജചെയ്യുന്നു !
ഉദിച്ചുപോങ്ങുമഭൗമശക്തിയി-
   ലലിഞ്ഞുചൊല്ലുന്നു !
“അജ്ഞതയാകുംപടുകൂപങ്ങളി-
ലനേകലക്ഷങ്ങള്‍
ആണ്ടുകിടക്കുംഭാരതമണ്ണിനു
   വേണ്ടിനിവേദിപ്പൂ...
മദീയ മാനവ ജീവിത കര്‍മ്മം 
     സാദരമര്‍പ്പിപ്പൂ
മഹതീ ! ഭാരതജനനീ ! തവപദ
   കമലം വിടരട്ടെ !! "
തരിച്ചുപോയാവാക്കുകള്‍കേള്‍ക്കെ
     പ്രപഞ്ചഗോളങ്ങള്‍ !
തപോധന്മാര്‍ധ്യാനമിരിക്കും
  ആശ്രമപുഷ്പങ്ങള്‍!! !! 

നിലച്ചിടാത്തൊരുനിര്‍ഝരിയായതു
   ജ്ജ്വലിച്ചുപോങ്ങുമ്പോള്‍
തുടിപ്പുകൊണ്ടു .. ‘ചിക്കാഗോയില്‍’
   മനുഷ്യമസ്തിഷ്കം !!


അനവധിയുവജനഹൃദയങ്ങളിലൂ-
   ടിന്നുമിരമ്പുന്നു....
അഭിനവഭാരതപുണ്യാത്മാവില്‍
   പടര്‍ന്നസംഗീതം !
അതിന്‍റെയസുലഭശക്തിയിലുള്ളില്‍
   ഇരുട്ടുമായുമ്പോള്‍....
അനന്തകോടിജീവിതചക്രം
   കറങ്ങിനില്‍ക്കുന്നു !!

#################################

No comments:

Post a Comment