To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday, 14 July 2012

ശാരി


ശാരി

ശാരി... നീയന്നാര്‍ദ്രമാംപേ-
മാരിയായിമനസ്സില്‍നിറഞ്ഞൊരാ
പകലെനിക്കോര്‍മയായി!

ശോകാന്ധമായ്‌..ഹൃദയം! ഈ ഇരുളിലും
കാണുന്നുഞാന്‍ നിന്‍റെകണ്ണുകള്‍!! 
എന്നെകാമുകനാക്കിയരണ്ടുനക്ഷത്രങ്ങള്‍!!!!!

കിനാവിന്‍വളപ്പൊട്ടുകള്‍ക്കരികില്‍
നിലാവുമാഞ്ഞനിശീഥിനിപോലെഞാന്‍!! 
ശാലീനസുന്ദരീ!നീപറന്നുപോകുന്നുവോ
ആലോലമീമണ്ണില്‍ തുളുമ്പിയീ തേന്‍കണം!!

മഴയിലുംദലമര്‍മ്മരങ്ങളില്‍കൂടിയും
മരുവിമല്‍ഹൃദയംനിറഞ്ഞനിന്‍നിസ്വനം
ഹാ!ഹാ!മരീചികേപ്രണയമേയിന്നുനിന്‍
മായാത്തവേദനതന്‍കരസ്പര്‍ശനം!


വിടരുന്നമുന്‍പേകൊഴിഞ്ഞുവീഴുന്നോരെന്‍
പ്രണയമാംതാമരപ്പൂക്കളുംസ്വപ്നവും!
ഇടറുന്നശ്രുതിയില്‍ചിതറിവീഴുന്നഹോ
ഹൃദയസംഗീതവുംജീവിതതാളവും!

ശാരി..മനസ്സില്‍നീയന്നാദ്യാനു-
ഭൂതിയായിനിറഞ്ഞനിമിഷംമുതല്‍
പാടുകയായിരുന്നാശംസകള്‍!,വിണ്‍--------------
താരകളിന്നു വിമൂകരാംസാക്ഷികള്‍!!

ചിരിയാല്‍ ,പുരികക്കൊടികളാല്‍ 
രതിയുണര്‍ത്തിടുന്നമധുരാനുഭൂതിയാല്‍ 
പ്രണയമായെന്നില്‍പ്പടര്‍ന്നസൗന്ദര്യമേ
പടിയിറങ്ങുന്നുനീ,പ്രാണന്‍പിടക്കുന്നു!

അലസമാ,യന്നുനീമുടിയില്‍ത്തിരുകിയ
തുളസികള്‍പോലുംവാചാലരായഹോ!
അനുരാഗലഹരിയില്‍അന്നുഞാന്‍നിന്‍വഴി
അനുഗമിച്ചീടുന്നോരാനന്ദമൂര്‍ച്ചയില്‍!!

നിന്‍റെനിഴലിലുംപൂനിലാവായിരുന്നു!
നിന്‍റെവഴികളില്‍പൂവുകളായിരുന്നു!
സിരകളില്‍നീയാമഭൗമസൗന്ദര്യത്തെ
ലഹരിയായിഞാന്‍സൂക്ഷിച്ചിരുന്നു!

കരിയിലകളായിചിതറിക്കിടക്കുന്നു
കരളില്‍നിന്നൂറിയകവിതകളൊക്കെയും!
പരിഹസിക്കുന്നു!പരാജിതനെന്നോതി
ചിരിയമര്‍ത്തീടുന്നുചുറ്റുമീക്കാണികള്‍!

ലജ്ജാവിവശയായി..നമ്രശിരസ്ക്കയായി
മജ്ജീവതാളത്തിലുന്മത്തശക്തിയായി
പൂതലാവണൃപ്രഭാപൂരമോടിനി
പൂങ്കഴല്‍വച്ചുവരില്ലതിന്നോര്‍ത്തുഞാന്‍!

ശാരി! നിനക്കായിഞാനൊരുക്കിയ
കതിര്‍മണ്ഡപം ശൂന്യമായി!
വാടിക്കരിഞ്ഞുപൂമുല്ലമാലകള്‍!കരിത്തിരി
നാളമായിക്കെടുന്നുമംഗളജ്വാലകള്‍!

ജീവചൈതന്യമാംതേന്‍കണമേകുവാന്‍..
നീവരുംനാളില്‍നിനക്കുനല്‍കീടുവാന്‍
താമരനൂലിനാലിഴചേര്‍ത്തൊരീ
പൂഞ്ചേലചാരെനിലത്തുകിടക്കുന്നു!

നിശ്വാസവായുവില്‍നീളെപ്പറക്കുന്നു
സീമന്തരേഖയ്ക്കുകരുതിയ കുങ്കുമം!
നെറ്റിത്തടത്തില്‍നിന്നൂര്‍ന്നുതുളുമ്പുന്നു
മുഗ്ദ്ധസൗഭാഗ്യപ്രതീകമാംചന്ദനം!!

നിറപറപൂക്കുലവീണുചെരിയുന്നു!
നിലവിളക്കില്‍ പുകച്ചുരുളുകള്‍  ഉയരുന്നു !
നിമിഷങ്ങളില്‍ ശൂന്യമാകുന്നു, മുന്നിലെ
ചലനങ്ങള്‍ മായുന്നു ! കൂരിരുള്‍ മൂടുന്നു!

ഇവിടെയെന്‍ കരിഞ്ഞ ചെമ്പനീര്‍പ്പൂവുകള്‍ ..
നിന്റെ കനകചിലങ്കകള്‍ കാതോര്‍ത്ത കണ്ണുകള്‍ !
കവിതയായി ആളുമീയക്ഷരങ്ങള്‍ ,നിന്റെ 
പ്രണയം തിരഞ്ഞൊരെന്‍ ചുംബനങ്ങള്‍ !!

ജാതകപ്പനയോല നിലത്ത് കിടക്കുന്നു 
ഞാനതില്‍ വീണ്ടും കണക്കുകള്‍ കൂട്ടുന്നു !
മാമാകാത്മാവിന്‍ മുറിഞ്ഞഞരമ്പുകള്‍ 
പാടിതളര്‍ന്നതാം പാഴ്മുളം തണ്ടുകള്‍ !!

ഒരുവാക്കുപോലുംമിണ്ടാതെ,തിരിഞ്ഞൊന്നുനോക്കാതെ 
കനകാഭയോലുന്ന വധുവായി,ധന്യയായി 
അകലെയാ വേദിയില്‍ കുനിഞ്ഞശിരസ്സുമായി 
പരിണയാനന്ദസമുദ്രമായിത്തീരവേ ..

മംഗളം എന്നുള്ള മൂന്നക്ഷരമോതുന്നു,പ്രേമ-
ചെങ്കനല്‍ത്തീയില്‍ എരിഞ്ഞുനീറുമ്പോഴും !
ശാരി നിനക്ക് നേരുന്നു ഞാന്‍ മുധാ-
പാരിലനശ്വരഭാവുകങ്ങള്‍ !!No comments:

Post a Comment