To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday 14 July 2012

വഴിയിലൊരു പാമ്പ്


വഴിയിലൊരു പാമ്പ്

ഈവഴിയില്‍നീവന്നുകിടപ്പൂ....
ഇഴയാന്‍വയ്യേ! പാമ്പേ !?.

ചുറ്റുമിരുട്ടാണെന്നാലുംനിന്‍
കണ്ണുകള്‍കാണ്‍പൂകണ്ണില്‍..!! !

തലയ്ക്കുമീതെനിന്നുനുരയ്ക്കും
ഘോരവിഷത്തീ തുപ്പി ..

ഇനിനീയെന്നെയമരാജ്യത്തിന്‍
അതിരുകടത്താനാണോ?

ഈവഴിയെന്തിനുവന്നതുപാമ്പേ
ജീവനെടുക്കാനാണോ ?!

തണുത്തമാംസംമണ്ണിലുരച്ചും
കീറിയനാക്കുകള്‍നീട്ടിവലിച്ചും

തലയുമുയര്‍ത്തിയിരിക്കുവതെന്തെ
തണുപ്പുകൊള്ളുകയാണോ?


ചൂട്ടുവെളിച്ചംകണ്ണുകെടുത്തി
ഇരുട്ടുവായപിളര്‍ത്തി!

താരകള്‍മിന്നാമിന്നികളായി
തളര്‍ന്നുവീണു മുന്നില്‍!! !!

മോങ്ങുകായണൊരുനായഉറക്കെ,
ചീവീടുകളുടെ ഇടയില്‍ !

വീശിയടിക്കുംതണുത്തകാറ്റില്‍
ചിതകത്തീടുംഗന്ധം !

പാതിമയങ്ങിയതൊട്ടാവാടിക-
ളതിരുതിരിക്കുംവഴിയില്‍...

ധ്യാനനിമഗ്നമിരിക്കുംപാമ്പേ
വഴിമാറരുതോ..വേഗം !!

അത്താഴത്തിനുവട്ടമൊരുക്കി
അമ്മയിരിപ്പുകുടിലില്‍

നേരമിരുട്ടുന്നുണ്ടേ...പാമ്പേ
കടന്നുപോകൂ....വേഗം !

പറഞ്ഞുതീരുംമുന്‍പേ...

പറഞ്ഞുതീരുംമുന്‍പേപാമ്പെന്‍
കാലില്‍വന്നുകടിച്ചു !

ഭയപ്പെടുന്നില്ലെന്തോമുന്നില്‍
മരണംവന്നുചിരിച്ചു !

തലച്ചുടറ്റുന്നുഇരുട്ടുകവിളില്‍
തല്ലിരസിക്കുംപോലെ !

തൊണ്ടവരണ്ടൂ, പ്രഭമങ്ങിപ്പൂ-
ച്ചെണ്ടുകള്‍വീഴുംപോലെ !!

സൂചിത്തുമ്പുകള്‍കൊണ്ടതുപോലാ
ചോരപ്പാടുകള്‍നോക്കി....

തളര്‍ന്നിരുന്നൂഞാനാവഴിയില്‍
തണുത്തുറഞ്ഞൂ...ഹൃദയം !

ഏതുനിയോഗത്താലാണെന്തോ
നീയിതുചെയ്തു.....പാമ്പേ...!

ചോദിപ്പൂഞാനെന്നാലെന്തതു
ചെവികേള്‍ക്കാത്തൊരുജന്തു !

പരശതജീവിതപരിണാമത്തിന്‍
ഫലമായിക്കിട്ടിയംദേഹം....

കളഞ്ഞുപോകാന്‍നേരമടുത്തോ
പ്രാണന്‍നിന്നുപിടഞ്ഞു !

വേദനകുത്തിമറിഞ്ഞൂകാലില്‍
നീലിമപത്തിവിടര്‍ത്തി !

വേച്ചുനടന്നുഞാനാവഴിയില്‍
പേശികള്‍മുറുകിവലഞ്ഞു !

തിരിഞ്ഞുനോക്കുമ്പോള്‍ഞാന്‍കണ്ടൂ
നിന്നുചിരിപ്പൂസര്‍പ്പം !

ഒന്നല്ലനവധിപത്തിവിടര്‍ത്തി
അട്ടഹസിപ്പൂസര്‍പ്പം !!

ചിരിച്ചുഞാനു,മുറക്കെയതുക-
ണ്ടുള്‍വലിയുന്നൂപാവം !!

കൈതപ്പൂവിന്‍വത്മീകത്തില്‍
തലചായ്ക്കുന്നതുവേഗം !!

ഘോരകരാളംഹൃദ്രക്തത്തില്‍
ഇന്ദ്രധനുസ്സ് വിടര്‍ത്തി !

പുകമറമൂടി,ക്കണ്ണില്‍നിന്നും
എരിയുംചൂടുമുയര്‍ന്നു !

നടന്നുമെല്ലെ,മുന്നോട്ടാഞ്ഞു !
തടഞ്ഞുനിര്‍ത്തുവതാരോ ?!

സ്മൃതികളിലൂടൊരുമിന്നലുടഞ്ഞു !
മരണംനില്‍പ്പൂമുന്നില്‍ !!

‘പ്രണയിക്കുന്നു’ പറയുകയാണവള്‍
നീലക്കണ്ണുവിടര്‍ത്തി !

അവളെക്കാണാമഴകലതല്ലും
അവളുടെശബ്ദംകേള്‍ക്കാം..!

അവളുടെ കുപ്പികളപ്പൂങ്കുലകള്‍
കളിയാക്കുന്നതുമോര്‍ക്കാം !!

************************************

നടന്നുവീണ്ടുംമുന്നോട്ടങ്ങനെ
നടന്നുനീങ്ങിഞങ്ങള്‍ !

പോകുംവഴിയില്‍ചുരുണ്ടുരുണ്ടു
ചുവന്നപട്ടിന്‍തുണ്ടം !

അരികില്‍വീണുപിടഞ്ഞുകിടന്നു
മാകന്ദത്തിന്‍കാണ്ഡം !!

അലതല്ലുന്നുഒരുനിശ്വാസം....
കുഴികുത്തുന്നൊരുശബ്ദം !

മരണംമാടിവിളിച്ചുനടന്നു
മനസ്സിനവളൊരുകാന്തം !!

ഒരുവിധമങ്ങനെകുടിലിലണഞ്ഞു
പരിസരമെത്രപ്രശാന്തം !

ചിതലുകളോടും ഓലച്ചുമരില്‍
ചാരിയിരുന്നൂമരണം !

പ്ലാവിലകൊണ്ടൊരുതവിയുണ്ടാക്കി
കഞ്ഞിവിളമ്പുന്നമ്മ !

കുതുന്നുപോയാ,ക്കണ്ണുകള്‍ കാണ്‍കെ
പാതിമരിച്ചെന്‍ഹൃദയം !!

“പാമ്പുംപട്ടിയുമലഞ്ഞുചുറ്റും
പകുതിമയങ്ങിയനേരം....

ചൂട്ടുവെളിച്ചം ഇല്ലാതിന്നും
ഈവഴിവന്നോകുഞ്ഞേ !!”

വേദനയോടിതുപറയുന്നമ്മ,
വേവുംപയറുമിളക്കി !

മങ്ങുകയാണെന്‍ കാഴ്ചകള്‍മെല്ലെ
മറഞ്ഞീടുന്നൂ ബോധം !

പോങ്ങിയുണര്‍ന്നീടെങ്ങനെയോഞാ-
നമ്മയ്ക്കരികില്‍വീണു !

ചാടിയെണീറ്റിട്ടോടിയടുത്തി-
ട്ടലറിവിളിക്കുന്നമ്മ !

ശബ്ദം പോയി ! കാഴ്ചകള്‍ പോയി!
സ്തബ്ധതയെന്നെവരിഞ്ഞു !!

ഓര്‍മകളൊരുചുടുനീര്‍കണമായി-
ട്ടൊഴുകിനിറഞ്ഞൂഉള്ളില്‍ !

ആമരവിപ്പിന്‍ആഴതലങ്ങളി-
ലവളെക്കണ്ടുവീണ്ടും !!

സുസ്മിതയായവള്‍കൈനീട്ടുന്നു !
വിസ്തൃതലഹരിപരക്കുന്നു !

ഒരുനിശ്വാസംകൂടിയുടഞ്ഞു...
അതിലൂടവളിലടുത്തുഞാന്‍ !

കളിതീരുന്നു ! കഥതീരുന്നു !
കറങ്ങീനിനന്നൂചക്രം !!

നിഷ്പന്ദനമെന്‍മൃണ്‍മയഗാത്രം
കൈലെടുത്തുപുണര്‍ന്നും

അലറിവിളിക്കുകയാണെന്‍റമ്മ
അടങ്ങിടാത്തവിഷാദം !!

അവളുടെഅരികില്‍ചെന്നുപറഞ്ഞു
പലവുരുപ്രാണശരീരം...!

“വീണുകിടപ്പത്ഞാനല്ലമ്മേ....
വെറുമൊരുദേഹംഭൗതികം !

മരിച്ചുപോയത്ഞാനല്ലമ്മേ
വെറുമൊരു രൂപം..നശ്വരതം !!”

കേള്‍ക്കുന്നില്ലവള്‍മാറിലടിച്ചു-
തേങ്ങുകയായി പലവട്ടം !

ആറിയകഞ്ഞിയിലവളുടെമിഴിനീ-
രാവിയുയര്‍ത്തിലയിക്കുമ്പോള്‍

ആദൃശൃങ്ങളെദൃശൃതകൊണ്ടൂ
പ്രപഞ്ചമാകെനിറഞ്ഞൂഞാന്‍ !!

###############################################

No comments:

Post a Comment