To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 July 2012

രാജയോഗം


രാജയോഗം

ആരുംതിരിച്ചറിഞ്ഞില്ല ! ഞാന്‍ നാട്ടിലെ
പാടുന്നഗന്ധര്‍വനായിരുന്നു !
 ആരുംതിരിച്ചറിഞ്ഞില്ല ! ഞാന്‍ നാടിന്‍റെ
ചോരതുടിക്കുവോനായിരുന്നു !
അഷ്ട്ടമുടിക്കയലന്നെനിക്കേകിയ
സ്വപ്നങ്ങളൊക്കെപിടിച്ചുവാങ്ങി
ജീവിതമേഎന്നെവീര്‍പ്പുമുട്ടിച്ചുനീ!
ഈഗതികേടിനുകൂട്ടിരുത്തി !!

*****************************************

ഞാന്‍നോക്കിനില്‍ക്കെവിടര്‍ന്നചെന്താരകം
കൂരിരുള്‍ചെപ്പില്‍മറഞ്ഞുപോയി !

ഞാന്‍സാക്ഷിനില്‍ക്കെഉണര്‍ന്ന പൂങ്കണ്ണുകള്‍
തീക്കാറ്റ്തട്ടിയടര്‍ന്നുവീണു !

ഞാന്‍കേട്ടുനില്‍ക്കെപൊടുന്നനെപൂങ്കുയില്‍
ഗാനവുംനിര്‍ത്തിപറന്നുപോയി

കുളിരുമിരന്നുഞാന്‍ചെല്ലവേപൂഞ്ചോല
കടലിലേക്കോടിമറഞ്ഞകന്നു !

കാവ്യസംഗീതസല്ലാപത്തിനായെന്നെ
സ്വാഗതംചെയ്തിടുമക്കടല്‍ തീരമോ ..

തുള്ളുംതിരകളാലെന്നെവിരട്ടുന്നു
മണ്ണിലെന്തായഹോ ! കര്‍മയോഗം !!

നീയോ സഹൃദയാ!,നിശബ്ദമന്നെന്‍റെ
ആത്മസംഗീതംശ്രവിച്ചുതുടിച്ചവന്‍ !

നീയോ സഹൃദയ!,ഇന്നുഞാന്‍വരുന്നതുകാണവേ
നീരസമോടെനിന്‍റെപടിപ്പുരകൊട്ടിയടയ്ക്കുവോന്‍ !

താരകപ്പുള്ളിയുടുപ്പിട്ട്‌തന്നെന്നെത്തലോടി...
താരാട്ടുപാടിയുറക്കിയോരാമനോഹരരാത്രിയില്‍

വാടാമലരുകളെന്നോതികാവ്യസഖികളെ
നിങ്ങളെനിക്ക്ക്കേകിയപൂമാല

വണ്ടുകള്‍പോലുംതിരിഞ്ഞുനോക്കത്തതാം
കളിചെണ്ടുപോല്‍മാറത്ത്ഞാന്നുകിടക്കുന്നു !

പ്രജ്ഞാകവാടങ്ങളൊക്കെയടച്ചിട്ടിത്രനാള്‍
അജ്ഞതേ!,യെന്നെ നീ പന്തുതട്ടി !!
******************************************
പ്രണയമേ!നിന്നെ കുറിചോര്‍ത്താല്‍ കുറിയ്ക്കുവാന്‍
മധുരമൂറുന്നൊരു വാക്കുമെനിക്കില്ല !

ഹൃദയമാകെ എരിച്ചിടുമഗ്നിയായി
ദയ വിഹീനയായി നില്‍ക്കുകയാണ് നീ !!

ഗ്രഹനില നോക്കി !ജാതകം നോക്കി !
പ്രണയമേ എന്നെ നീ പുറത്താക്കി !!

കണ്ണീരണിഞ്ഞു കുഴഞ്ഞു ഞാന്‍ വീഴവേ 
മണ്ണിലേക്കെത്തുന്നു മാസ്മര ശക്തികള്‍ !

സ്വര്‍ണവലയങ്ങള്‍ മാടിവിളിക്കുന്നു 
അന്തരീക്ഷത്തില്‍ നിന്നാ ശുക്രതാരകം !!

അത് കണ്ടു നിര്‍ദയം നീ പുലംബീടുന്നു 
പ്രണയമേ കേള്‍ക്കുന്നുഞാന്‍നിന്റെജല്പനം !

ശനിദശ!മായാത്ത ശനിദശ മാറണം !
ശയനപ്രദക്ഷിണം വയ്ക്കണം ഭൂമിയില്‍ !!

ജീവനാണെന്നോതി ഞാന്‍ നിനക്കേകിയ
പൂവുകള്‍ ദൂരെ വലിച്ചെറിഞ്ഞ്..

പനങ്കുലമുടിയും ചിരിക്കുന്ന വളയുമായി
പ്രിയ സഖി എന്നെ നീ വിട്ടകന്നു !!

മ-മ സ്വപ്നഗര്‍ഭയാം ഭൂമിയില്‍ നിന്നും 
മൈലുകള്‍ക്കപ്പുറം നില്‍ക്കുന്ന 'ചൊവ്വേ' ..

ഭവതിയോടിവിടെന്തു തെറ്റ് ഞാന്‍ ചെയ്തു 
മ-മ ജാതകത്തിലീപാഴ്നിഴല്‍ വീഴ്ത്താന്‍ !!

പാപമേ! നീ മാത്രമെന്നെ വിളിക്കുന്നു 
പാടുവാ,നാടുവാ,നോമനിക്കാന്‍! !!

പാരം തളര്‍ന്നീടുമെന്‍ ഹൃതന്തതിനു 
സോമാരസത്തിന്‍റെ ചിറകു നല്‍കാന്‍ !

ഇന്ദ്രസദസ്സിലേക്കെന്നെ നയിപ്പൂ നീ ..
ഇന്ദ്രിയങ്ങള്‍ക്ക്നല്‍കാഴ്ച നല്‍കാന്‍ !

പൊള്ളുന്ന രക്തം തുളുമ്പും ഞരമ്പിലായി 
ഉള്ളം കുളിര്‍ക്കും തണുപ്പ് നല്‍കാന്‍ !

പാപമേ !പാടി നടക്കുകയാണ് നീ 
പാവമീയെന്നെ തമ്പാട്ടിലാക്കാന്‍ !!

പാപമേ !മാടി വിളിക്കുകയാണ് നീ 
പ്രാണനും കൂടി കവര്‍ന്നെടുക്കാന്‍ !!

















No comments:

Post a Comment